twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മറ്റൊരു നടനും കൊടുക്കാത്ത സ്വാതന്ത്ര്യം പപ്പുവിന് നൽകിയിട്ടുണ്ട്, വെളിപ്പെടുത്തി പ്രിയദർശൻ

    |

    പ്രേക്ഷകർക്ക് ഒരുപിട മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മികച്ച വിജയം നേടിയ നിരവധി ചിത്രങ്ങൾ സംവിധായകന്റെ പേരിലുണ്ട്. പ്രിയന്റെ ചിത്രങ്ങളെല്ലാം കളർ ഫുൾ സിനിമകളാണ്. നിരവധി താരങ്ങളും പാട്ടും തമാശയും എന്നിങ്ങനെ എല്ലാത്തരം പ്രേക്ഷകരേയും പ്രീതിപ്പെടുത്താൻ പ്രിയദർശൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. മലയാളത്തിലെ ഭൂരിഭാഗം താരങ്ങളുടെ ആഗ്രഹം ഒരു പ്രിയദർശൻ ചിത്രത്തിൽ അഭിനയിക്കുക എന്നതാണ്. ഇപ്പോഴിത തന്റെ ദൗര്‍ബല്യമായ നടനെ കുറിച്ച് തുറന്നു പറയുകയാണ് പ്രിയദർശൻ.

    priyadarshan-pappu

    തന്റെ സിനിമയിൽ അത്രയധികം സ്വാതന്ത്ര്യം കൊടുക്കുന്നത് കുതിരവട്ടം പപ്പുവിന് മാത്രമാണ്. താന്‍ കൊടുക്കുന്ന ഡയലോഗിന് മുകളില്‍ മറ്റൊരു ഡയലോഗ് കയ്യില്‍ നിന്നിട്ട് പറയാന്‍ താന്‍ ഒരാളെയും അനുവദിക്കില്ല. എന്നാൽ കുതിരവട്ടം പപ്പുവിനെ മാത്രമാണ് അതിന് അനുവദിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു. അനുഗ്രഹീത നടന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ടാണ് സംവിധായകന്റെ വാക്കുകൾ. നടനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ..

    "പപ്പു ചേട്ടന്‍ എന്റെ വലിയ ഒരു വീക്നെസ് ആയിരുന്നു. അതായത് ഞാന്‍ സിനിമ കാണുന്ന കാലത്ത് 'ഈറ്റ' മുതലുള്ള സിനിമകള്‍ എടുത്തു നോക്കിയാല്‍ അന്ന് ജഗതി അധികം സിനിമയില്‍ അഭിനയിക്കുന്ന സമയമല്ല. അവര്‍ക്കിടയ്ക്ക് മാത്രമേ വരാറുള്ളൂ. എനിക്ക് തോന്നുന്നത് അമ്പിളിയുടെയൊക്കെ കമിംഗ് അപ് സിനിമകള്‍ എന്ന് പറയുന്നത് നമ്മളോടൊപ്പമാണ്.

    Recommended Video

    റെക്കോര്‍ഡുകള്‍ തകര്‍ത്ത് സുശാന്ത് ചിത്രം Dil Bechara | FilmiBeatm Malayalam

    പക്ഷെ പപ്പു ചേട്ടന്‍ എന്റെ പഴയ ഒരു വീക്ക്നെസ് ആണ്. സാധാരണ ഞാന്‍ ഒരിക്കലും ഒരു ആക്ടറിനെ ഞാന്‍ എഴുതി വച്ചിരിക്കുന്നതിനു മുകളില്‍ ഡയലോഗ് പറയാന്‍ സമ്മതിക്കാറില്ല. കാരണം എന്തെന്നാല്‍ അവരത് പറഞ്ഞു കഴിഞ്ഞാല്‍ അടുത്ത ഡയലോഗ് രീതി ചിലപ്പോള്‍ മാറിപ്പോയേക്കാം. പക്ഷെ ഞാന്‍ ഒരാള്‍ക്ക് മാത്രമേ അതിന് അനുവാദം കൊടുക്കാറുള്ളൂ. അത് പപ്പു ചേട്ടന് മാത്രമാണ്". പ്രിയദര്‍ശന്‍ പറയുന്നു.

    പ്രിയദർശൻ ചിത്രത്തിലെ സ്ഥിര സാന്നിധ്യമായിരുന്നു പപ്പു. പപ്പുവിന്റെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. താമരശ്ശേരി ചൊരവും മണിച്ചിത്രത്താഴിലെ കാട്ടു പറമ്പനുമൊക്കെ. മൂടുപടം എന്ന ചിത്രത്തിലൂടെയാണ് പപ്പു വെള്ളിത്തിരയിൽ എത്തുന്നത്. ഭാർഗ്ഗവീനിലയം എന്ന ചിത്രമാണ് താരത്തിന്റെ കരയർ തന്നെ മാറ്റിയത്.പത്മദളാക്ഷൻ എന്ന് പേരിനു പകരം, കുതിരവട്ടം പപ്പു എന്ന പേര് വരാനും കാരണം ഈ ചിത്രം തന്നെ. അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ എന്നിങ്ങനെ 1500-ഓളം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. . ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചതെങ്കിലും, കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. സം‍വിധായകൻ ഷാജി കൈലാസിന്റെ നരസിംഹം ആയിരുന്നു അവസാന ചിത്രം.

    English summary
    Priyadarshan About The freedom He Has Given To Kuthiravattam Pappu In His Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X