For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയാമണിയും മുസ്തഫയും ഉപാധികളില്ലാതെ പ്രണയിച്ചവര്‍! ഒന്നായിട്ട് 3 വര്‍ഷം! ചിത്രങ്ങള്‍ വൈറലാവുന്നു

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് പ്രിയാമണി. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളിലൊരാള്‍ കൂടിയായിരുന്നു താരം. മുസ്തഫയുമായുള്ള പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് താരമെത്തിയിരുന്നു.

  3 വര്‍ഷം മുന്‍പായിരുന്നു മുസ്തഫ രാജും പ്രിയാമണിയും വിവാഹിതരായത്. ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് പ്രിയാമണി. മൂന്നാം വിവാഹ വാര്‍ഷിക ദിനത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇതിനകം തന്നെ പോസ്റ്റും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

   മൂന്ന് വര്‍ഷം കഴിഞ്ഞു

  മൂന്ന് വര്‍ഷം കഴിഞ്ഞു

  വ്യവസായിയായ മുസ്തഫ രാജും പ്രിയാമണിയും ഒരുമിച്ചുള്ള ജീവിതം നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയായിരുന്നു ഈ സന്തോഷം പങ്കുവെച്ച് എത്തിയത്. തമാശയും മൂഡ് സ്വിംഗ്‌സും ക്രേസി ഐഡിയകളുമൊക്കെയായി സോള്‍ മേറ്റ്‌സായി മാറിയിരിക്കുകയാണ് ഞങ്ങള്‍. ഹാപ്പി തേര്‍ഡ് ആനിവേഴ്‌സറി മൈ ലവ് എന്ന് പറഞ്ഞായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  താരങ്ങളുടെ ആശംസ

  താരങ്ങളുടെ ആശംസ

  താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് പ്രിയാമണിക്കും മുസ്തഫയ്ക്കും ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. പ്രിയാമായ്ക്ക് ആശംസയെന്ന് പറഞ്ഞ് ആദ്യമെത്തിയത് സ്‌നേഹയായിരുന്നു. പ്രിയാജിക്കും മുസ്തഫ ബ്രോയ്ക്കും ആശംസയുമായി ശ്രിനിഷ് അരവിന്ദും എത്തിയിട്ടുണ്ട്. ചാന്ദ്‌നി, ആര്യ, പേളി മാണി, സരയു മോഹന്‍, ശ്രുതി ലക്ഷ്മി, നീരവ് ബവ്‌ലേച തുടങ്ങി നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുള്ളത്. ആശംസ നേര്‍ന്നവരോടെല്ലാം പ്രിയാമണി നന്ദി പറഞ്ഞിരുന്നു.

  Priyamani Cried For Mustafa - മുസ്തഫക്ക് മുന്നിലിരുന്ന് കരഞ്ഞെന്ന് പ്രിയാമണി | FilmiBeat Malayalam
  ഭര്‍ത്താവിന്റെ നിലപാട്

  ഭര്‍ത്താവിന്റെ നിലപാട്

  വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് പ്രിയാമാണി. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം മുതല്‍ താന്‍ അഭിനയിച്ച് തുടങ്ങിയിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ജോലിക്ക് പോവുന്നതിനോട് കുടുംബത്തിലെല്ലാവര്‍ക്കും യോജിപ്പായിരുന്നു. ശക്തമായ പിന്തുണയായിരുന്നു അവര്‍ നല്‍കിയത്. ഡബ്ബ് ചെയ്ത് വന്ന സിനിമകള്‍ വരെ കുടുംബത്തിലെല്ലാവര്‍ക്കും ഇഷ്ടമാണ്. വിവാഹ ശേഷവും അഭിനയം തുടരണം, ദയവ് ചെയ്ത് വീട്ടിലിരിക്കരുത് എന്നായിരുന്നു മുസ്തഫ പറഞ്ഞത്. സിനിമയോടുള്ള എന്റെ പാഷന്‍ അദ്ദേഹത്തിന് അറിയാമായിരുന്നു.

  ചുംബനരംഗങ്ങളില്‍

  ചുംബനരംഗങ്ങളില്‍

  വിവാഹ ശേഷം സിനിമ സ്വീകരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാറുണ്ടെന്നും പ്രിയാമണി പറഞ്ഞിരുന്നു. നായകന്‍മാരുമായി മുട്ടിയുരുമ്മി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് താല്‍പര്യമില്ല. പ്രണയത്തിലായ നായികമാരുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അത് ജോലിയല്ലേ, അവരുടെ ബോയ് ഫ്രണ്ട്‌സിന് അതൊന്നും വിഷയമല്ലെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. എന്നാല്‍ തന്റെ ഭര്‍ത്താവ് അങ്ങനെയല്ലെന്നും പ്രിയാമണി പറഞ്ഞിരുന്നു. അദ്ദേഹത്തിനോ മാതാപിതാക്കള്‍ക്കോ തന്റെ ചുംബനരംഗങ്ങള്‍ ഇഷ്ടപ്പെടാന്‍ വഴിയില്ലല്ലോയെന്നും താരം ചോദിച്ചിരുന്നു.

  പാചകം ചെയ്യാറുണ്ട്

  പാചകം ചെയ്യാറുണ്ട്

  പാചകത്തിന്റെ കാര്യത്തില്‍ മുസ്തഫ പുലിയാണന്നായിരുന്നു പ്രിയാമണി പറഞ്ഞത്. വെജിറ്റേറിയന്‍ ഭക്ഷണമാണ് കൂടുതലിഷ്ടമെങ്കിലും മുസ്തഫയുടെ പരീക്ഷണങ്ങളെല്ലാം കഴിച്ച് നോക്കാറുണ്ട്. അത് പോലെ എല്ലാ ഫെസ്റ്റിവലുകളും ആഘോഷിക്കുന്ന കുടുംബമാണ് തങ്ങളുടേതെന്നും ഇവര്‍ പറഞ്ഞിരുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ് പ്രിയാമണിയും മുസ്തഫയും. വിവാഹ ശേഷം മതം മാറാനാവില്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനും അതൊന്നും പ്രശ്‌നവുമായിരുന്നില്ലെന്നും പ്രിയാമണി പറഞ്ഞിരുന്നു.

  English summary
  Priyamani and Mustafa Raj's love story and post marriage life photos went viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X