India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവാണെന്റെ ഭാ​ഗ്യം'; വിവാഹ ശേഷം കൈനിറയെ സിനിമകളുമായി പ്രിയാമണി

  |

  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം സാന്നിധ്യമറിയിച്ച മികച്ച അഭിനേത്രിയാണ് പ്രിയാമണി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടി മലയാളത്തിൽ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്. എല്ലാ ഭാഷകളും ഒരു പോലെ കൈകാര്യം ചെയ്യാനറിയാവുന്ന നടിക്ക് ഇതും കരിയറിൽ ​ഗുണം ചെയ്യുന്നു.

  അതേസമയം കരിയറിന്റെ തുടക്കം മുതൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടിയ പ്രിയാമണിക്ക് കഴിഞ്ഞ വർഷങ്ങളിലായാണ് തിരക്കേറിയത്. ആമസോൺ പ്രെെം സീരീസായ ഫാമിലി മാനിലെ പ്രിയാമണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം ധനുഷ് ചിത്രം അസുരന്റെ തെലുങ്ക് പതിപ്പായ നരപ്പയിലും പ്രിയാമണി നായികയായെത്തി. അടുത്തിടെ പുറത്തിറങ്ങിയ വിരാടപർവം എന്ന തെലുങ്ക് സിനിമയിലും പ്രിയാമണി ഒരു മാവോയിസ്റ്റിന്റെ വേഷത്തിലെത്തി.

  priyamani

  തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പ്രിയാമണി അഭിനയിച്ച ഒരുപിടി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. കുട്രപയിർചി എന്ന തമിഴ് സിനിമയാണ് പ്രിയാമണിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. തൃഷയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  കന്നഡയിൽ ധ്വജ എന്ന എന്ന സിനിമയിലും നടി അഭിനയിക്കുന്നു. ഇരട്ട സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ പ്രിയാമണിയും രവി ​ഗൗഡയുമാണ് പ്രധാന കഥാപാത്രങ്ങൾ. ഹിന്ദിയിൽ അജയ് ദേവ​ഗണിനൊപ്പം അഭിനയിക്കുന്ന മെയ്ഡൻ ആണ് പ്രിയാമണിയുടെ മറ്റൊരു സിനിമ. കീർത്തി സുരേഷും ​ചിത്രത്തിലെത്തുന്നുണ്ട്.സണ്ണി ലിയോണിനൊപ്പം അഭിനയിക്കുന്ന ക്വട്ടേഷൻ ​ഗ്യാം​ങ് ആണ് പ്രിയാമണിയുടെ മറ്റൊരു ചിത്രം. വിവേക് കെ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 2022 അവസാനത്തോടെ റിലീസാവും.

  ഇതിനു പുറമെ നിരവധി ഓഫറുകൾ പ്രിയാമണിയെ തേടി എത്തുന്നുണ്ടെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള വിവരം. വിവാഹ ശേഷമാണ് തന്റെ കരിയർ വളർന്നതെന്നാണ് പ്രിയാമണി നേരത്തെ വ്യക്തമാക്കിയത്. ഭർത്താവ് മുസ്തഫ തന്റെ ഭാ​ഗ്യമാണെന്നും അതിനാലാണ് തുടരെ സിനിമകൾ തന്നെ തേടി വരുന്നതെന്നും വിശ്വസിക്കുന്നതായി പ്രിയാമണി പറഞ്ഞിരുന്നു.

  priyamani husband

  'വ്യക്തിപരമായി എന്നെ സംബന്ധിച്ച് വിവാഹ ശേഷമാണ് എനിക്ക് തിരക്ക് കൂടിയത്. അതിനാൽ മുസ്തഫ എന്റെ ഭാ​ഗ്യമാണെന്ന് ഞാൻ കരുതുന്നു. എന്റെ ജോലിയെ പിന്തുണയ്ക്കുന്ന പങ്കാളിയെ കിട്ടിയതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം തന്നെ വിവാഹിതരായ നടിമാരോടുള്ള മനോഭാവവും മാറിയിട്ടുണ്ട്. നേരത്തെ ഒരു നടിയുടെ വിവാഹമോ വിവാഹ നിശ്ചയമോ കഴിഞ്ഞാൽ അവർ ഇൻഡസ്ട്രിയിൽ നിന്നും എഴുതി തള്ളപ്പെടുമായിരുന്നു,' പ്രിയാമണി പറഞ്ഞു.

  'കാരണം വിവാഹം കഴിഞ്ഞാൽ നടിയുടെ ശരീര പ്രകൃതി മാറുമെന്നും കുടുംബത്തിൽ കൂടുതലായി ശ്രദ്ധിക്കുമെന്നുമാണ് അവർ ചിന്തിക്കുന്നത്. ഒരു തിരിച്ചുവരവ് ആ​ഗ്രഹിച്ചാൽ പോലും നായിക വേഷം ലഭിക്കുമായിരുന്നില്ല,' പ്രിയാമണി മുമ്പൊരിക്കൽ ബോളിവുഡ് ഹം​ഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

  പ്രിയാമണിയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണം | FilmiBeat Malayalamk

  അതേസമയം മലയാളത്തിൽ നിന്ന് ഏറെ നാളുകളായി വിട്ടു നിൽക്കുകയാണ് പ്രിയാമണി. നടി അഭിനയിച്ച തിരക്കഥ, പുതിയ മുഖം, ​ഗ്രാൻഡ് മാസ്റ്റർ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിൽ പുരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പ്രിയാമണിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്.

  Read more about: priyamani film news
  English summary
  Priyamani have lots of projects in her hand; actress says husband is her lucky charm
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X