വിവാഹം വേണ്ടെന്ന് കരുതി നില്‍ക്കുകയായിരുന്നു ഞാന്‍; ഭര്‍ത്താവ് അനൂപിനെ പ്രണയിച്ച കാലത്തെ കുറിച്ച് നടി പ്രിയങ്ക

കോമഡി വേഷത്തിലും വില്ലത്തി കഥാപാത്രങ്ങളെയും അവതരിപ്പിച്ചാണ് നടി പ്രിയങ്ക അനൂപ് ജനപ്രീതി നേടുന്നത്. സിനിമയിലും സീരിയലുകളിലുമൊക്കെ തിളങ്ങി നിന്ന പ്രിയങ്ക ഭര്‍ത്താവിനും മകനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഭര്‍ത്താവായ അനൂപുമായി പ്രണയത്തിലായ കാലത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരമിപ്പോള്‍.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തിയ മനസ്സിലൊരു മഴവില്ല് എന്ന ഷോയില്‍ ഭര്‍ത്താവിനൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അഭിമുഖത്തിന്റെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുകയാണ്.

പ്രണയത്തെ കുറിച്ച് പ്രിയങ്ക അനൂപ്

ആദ്യമേ ഞങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍ തന്നെ പ്രണയത്തിലേക്ക് കടക്കുക ആയിരുന്നില്ല. രണ്ട് മൂന്നു വര്‍ഷത്തോളം നല്ല സുഹൃത്തുക്കള്‍ ആയിരുന്നുവെന്നാണ് അനൂപും പ്രിയങ്കയും പറയുന്നത്. തമ്മില്‍ വലിയ സംസാരം ഒന്നും ഉണ്ടായിരുന്നില്ല. ഫോണില്‍ കൂടിയാണ് കൂടുതലും സംസാരിച്ചിട്ടുള്ളത്. അതെല്ലാം ജോലിക്കാര്യങ്ങളെ കുറിച്ചായിരുന്നു. പിന്നീട് വലിയ ശരീരം ഉണ്ടെങ്കിലും അതില്‍ നല്ലൊരു മനസ് ഉണ്ടെന്ന് ഞാന്‍ മനസിലാക്കി എന്ന് അനൂപ് പറയുന്നു. വിവാഹം കഴിക്കാനുള്ള ചിന്ത തുടക്ക കാലത്ത് ഉണ്ടായിരുന്നില്ലെന്നാണ് പ്രിയങ്കയുടെ മറുപടി.

പ്രണയത്തെ കുറിച്ച് പ്രിയങ്ക അനൂപ്

എന്റെ ജീവിതത്തില്‍ കല്യാണം കഴിക്കേണ്ട പ്രായത്തില്‍ വലിയ പ്രശ്‌നമുണ്ടായി. അതുകൊണ്ട് ഇനി വിവാഹം വേണ്ട. അഭിനയിച്ച് നടക്കാം. എല്ലാവരുമായി ചിരിച്ച് സംസാരിക്കുക, എല്ലാവരെയും ചിരിപ്പിക്കുക എന്നൊക്കെയുള്ള തീരുമാനം മനസില്‍ വിചാരിച്ചു. പക്ഷേ ദൈവം നല്ലൊരു ആളെ തേടി തന്നുവെന്ന് പ്രിയങ്ക പറയുന്നു. അനൂപിന്റെ വീട്ടില്‍ സമ്മതിക്കുമോ എന്ന് സംശയം ആയിരുന്നു പ്രിയങ്കയ്ക്ക്. ആദ്യമായി കല്യാണം കഴിക്കാമെന്ന് പറഞ്ഞത് താനാണെന്ന് അനൂപ് പറയുന്നു.

 പ്രണയത്തെ കുറിച്ച് പ്രിയങ്ക അനൂപ്

അനൂപിന്റെ വീട്ടില്‍ അച്ഛനും അമ്മയും ചേച്ചിയും സമ്മതിക്കുകയാണെങ്കില്‍ വിവാഹം കഴിക്കാം എന്നായിരുന്നു തന്റെ മറുപടി. അതല്ലെങ്കില്‍ ഈ സൗഹൃദം ഇതുപോലെ തുടരാമെന്നും പറഞ്ഞു. അന്ന് അനൂപിന് ഇത്ര വണ്ണം ഇല്ല. എനിക്ക് ആണെങ്കില്‍ നല്ല തടിയും. അതുകൊണ്ടുതന്നെ അവരുടെ വീട്ടുകാര്‍ക്ക് സമ്മതം ആകുമോന്ന് പേടി ഉണ്ടായിരുന്നു. ഏറ്റവും പേടി ഉണ്ടായിരുന്നത് പ്രിയങ്കയുടെ അമ്മയക്കാണ്. അമ്മ ഞെട്ടി പോയി. ഇവളെ തന്നെ കെട്ടണോ എന്നാണ് എന്റെ അമ്മ അനൂപിനോട് ചോദിച്ചത്.

  പ്രണയത്തെ കുറിച്ച് പ്രിയങ്ക അനൂപ്

എന്റെ സ്വഭാവം വെച്ച് കല്യാണം കഴിഞ്ഞ് പോയാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഞാന്‍ തിരിച്ച് വരുമെന്നായിരുന്നു അമ്മയുടെ പേടി. പക്ഷെ കല്യാണം കഴിഞ്ഞിട്ട് നാല് വര്‍ഷമായിട്ടും ഇപ്പോള്‍ അമ്മയെ കാണാന്‍ പോകാറില്ല. വല്ലപ്പോഴുമേ അങ്ങോട്ട് പോകാറുള്ളു. കല്യാണം കഴിഞ്ഞതോടെ എല്ലാ സ്വഭാവും മാറി. മാറ്റി എടുത്തുവെന്നും പ്രിയങ്ക പറയുന്നു. അനൂപിന്റെ വീട്ടിലും കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായില്ല. നിന്റെ കാര്യം നോക്കേണ്ടത് നീയാണ്. സീരിയസായി ആലോചിച്ച് തീരുമാനമെടുക്കാന്‍ അച്ഛന്‍ പറഞ്ഞതായി അനൂപും വ്യക്തമാക്കുന്നു.

 പ്രണയത്തെ കുറിച്ച് പ്രിയങ്ക അനൂപ്

ഇപ്പോള്‍ പ്രിയങ്കയെ കുറിച്ച് പറയാനാണെങ്കില്‍ നല്ലൊരു മരുമകളാണ്, ഭാര്യയാണ് താന്‍ പ്രതീക്ഷിച്ചതിലും അപ്പുറമായി പ്രിയങ്ക നില്‍ക്കാറുണ്ടെന്നാണ് അനൂപ് പറയുന്നത്. രാവിലെ ഉറക്കം ഉണരുന്നതും കുളിക്കാനുമാണ് ആകെ മടിയാണ്. പക്ഷേ തന്റെ അമ്മയും വൈകി എഴുന്നേല്‍ക്കുന്ന ആളായത് കൊണ്ട് പ്രശ്‌നമില്ല. പിന്നെ പ്രിയങ്കയില്‍ ഇഷ്ടപെടാത്ത ആകെയുള്ളൊരു കാര്യം വാശി കാണിക്കുന്നതാണെന്നും അനൂപ് വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X