Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ഞാനൊരു പ്രോബ്ലം മേക്കര്‍ അല്ല! ഹാപ്പി ആയി ജോലി ചെയ്ത് ഹാപ്പിയായി തിരിച്ചുവരുന്നു: പ്രിയങ്ക നായര്‍
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് പ്രിയങ്കാ നായര്‍. വെയില് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രിയങ്കാ നായര്‍ അഭിനയിച്ചിരുന്നു. വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്കാരവും നടിക്ക് ലഭിച്ചിരുന്നു. നായികയായും സഹനടിയായുമൊക്കെയാണ് പ്രിയങ്കാ നായര്‍ സിനിമയില്‍ തിളങ്ങിയത്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തനിക്ക് കംഫര്‍ട്ട് ആയിട്ടുളള ടീമിനൊപ്പം മാത്രമേ ജോലി ചെയ്യാറൂളളു എന്ന് നടി തുറന്നുപറഞ്ഞിരുന്നു. കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് പ്രിയങ്കാ നായര്‍ ഇക്കാര്യം പറഞ്ഞത്. താനൊരു പ്രോബ്ലം മേക്കര്‍ അല്ലെന്നും എന്നെ അങ്ങനെ കാണണ്ട എന്നും നടി പറയുന്നു. ഒരു സ്ത്രീയായതിന്റെ പേരില്‍ എവിടെയും മാറ്റി നിര്ത്തപ്പെട്ടില്ലെന്നും എനിക്ക് സ്ട്രോങ്ങായ കഥാപാത്രങ്ങള്‍ രണ്ട് ഭാഷയിലും വലിയ സംവിധായകര്‍ നല്‍കിയിട്ടുണ്ടെന്നും പ്രിയങ്കാ നായര്‍ പറഞ്ഞു
'സ്ത്രീ ആയതിന്റെ പേരില്‍ ഓരോ നിമിഷവും ആസ്വദിക്കുന്ന, അഭിമാനിക്കുന്ന ആളാണ് ഞാന്‍. സ്ത്രീയുടെ വില തിരിച്ചറിഞ്ഞ നിമിഷം തൊട്ട് സെല്‍ഫ് റെസ്പെക്ട് ഉണ്ട്. സ്ത്രീയായതിന്റെ പേരില്‍ എവിടെയും മാറ്റി നിര്‍ത്തപ്പെട്ടില്ല. എനിക്ക് സ്ട്രോങ്ങ് കഥാപാത്രങ്ങള്‍ രണ്ട് ഭാഷയിലും വലിയ സംവിധായകര്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത എല്ലാ ടീമില്‍ നിന്നും ബഹുമാനം മാത്രമേ കിട്ടിയിട്ടുളളൂ. പിന്നെ എന്റെ രീതി ഇങ്ങനെയാണ്.
നമ്മുടെ രാജ്യത്തിനായി,കുടുംബത്തിനായി വീട്ടിലിരിക്കൂ! ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് താരങ്ങള്‍
വരുന്നു എന്റെ ജോലി ചെയ്യുന്നു. പോകുന്നു. എനിക്ക് കംഫര്‍ട്ട് ആയിട്ടുളള ടീമിനൊപ്പം മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്യാറുളളു. കഥ കേള്‍ക്കുമ്പോള്‍ തന്നെ ടീമിനെ നോക്കും. ഒകെയാണെങ്കില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥയോടെ ചെയ്യും. ഓവര്‍ സ്ട്രെസില്‍ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. പിന്നെ ഞാനൊരു പ്രോബ്ലം മേക്കര്‍ അല്ല. ഹാപ്പി ആയി ജോലി ചെയ്തിട്ട് ഹാപ്പി ആയി തിരിച്ചു വരുന്ന ആളാണ്. കൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ പ്രിയങ്കാ നായര്‍ പറഞ്ഞു. ഇരുപത്തഞ്ചിലധികം സിനിമകളിലാണ് നടി തന്റെ കരിയറില്‍ അഭിനയിച്ചിട്ടുളളത്.
ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് തെന്നിന്ത്യന്‍ താരങ്ങളും! പോസ്റ്റുകള്‍ ഏറ്റെടുത്ത് ആരാധകര്‍
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി