twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു പെണ്‍കുഞ്ഞ് പിറന്നാലും ഇവര്‍ക്ക് ആ സ്‌നേഹം മനസ്സിലാവില്ല, പിഷാരടിയ്ക്ക് പിന്തുണയുമായി ബാദുഷ

    |

    രമേഷ് പിഷാരടി പ്രധാന വേഷത്തില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് നോ വേ ഔട്ട്. ലോക്ക് ഡൗണ്‍ കാലത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്. ഡേവിഡ് ചെറിയാന്‍ എന്ന കഥാപാത്രത്തെയാണ് പിഷാരടി അവതരിപ്പിക്കുന്നത്. വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരുകയും പിന്നീട് കയ്യിലുള്ള പണവും കടം വാങ്ങിയും ഇയാള്‍ ഒരു ബിസിനസ് തുടങ്ങുന്നു. എന്നാല്‍ അവിടെ കാലിടറുകയായിരുന്നു. പിന്നീട് ഇയാളുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളാണ് കഥാപശ്ചാത്തലം

    'ഗേ' ആണെന്ന് വെളിപ്പെടുത്തിയിട്ടും പേടിയുണ്ടായിരുന്നു, തുറന്ന് പറയാനുള്ള കാരണം വെളിപ്പെടുത്തി അശ്വിന്‍'ഗേ' ആണെന്ന് വെളിപ്പെടുത്തിയിട്ടും പേടിയുണ്ടായിരുന്നു, തുറന്ന് പറയാനുള്ള കാരണം വെളിപ്പെടുത്തി അശ്വിന്‍

    ഏപ്രില്‍ 22 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ നിഥിന്‍ ദേവീദാസ് ആണ്. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നല്ല അഭിപ്രായത്തിനൊപ്പം വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. നടനെതിരെ സൈബര്‍ ആക്രമണങ്ങളും ഉയര്‍ന്നു. നോ വേ ഔട്ട് സിനിമ റിലീസ് ചെയ്തതിന് പിന്നാലെ രമേഷ് പിഷാരടിയുടെ മകളുടെ വീഡിയോ സോഷ്യല്‍ ചര്‍ച്ചയായിരുന്നു. അച്ഛന്റെ സിനിമ ഇഷ്ടമായില്ലെന്ന പറയുന്നതായിരുന്നു വീഡിയോയില്‍. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. പിന്നീട് ഇതില്‍ പ്രതികരിച്ച് രമേഷ് പിഷാരടിയും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ നോ വേ ഔട്ട് സിനിമയ്ക്കും രമേഷ് പിഷാരടിയ്ക്കുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് നിര്‍മ്മാതാവ് ബാദുഷ. സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് പിഷാരടിയ്ക്ക് പിന്തുണ അറിയിച്ചത്.

    'ഷോയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കരച്ചില്‍ വന്നു', ബിഗ് ബോസ് വിടാനുള്ള കാരണം വെളിപ്പെടുത്തി മണികണ്ഠന്‍'ഷോയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കരച്ചില്‍ വന്നു', ബിഗ് ബോസ് വിടാനുള്ള കാരണം വെളിപ്പെടുത്തി മണികണ്ഠന്‍

    പിഷാരടിയ്ക്ക് പിന്തുണ

    പത്തുവയസ്സുള്ള ഒരു പെണ്‍കുട്ടി പറഞ്ഞതിനെ വളച്ചൊടിച്ച് വിദ്വേഷം വിളമ്പുന്നവരെ നിയമപരമായി നേരിടുകയാണ് വേണ്ടതെന്ന് ബാദുഷ പറയുന്നത്. രമേശ് പിഷാരടിയുടെ മകള്‍ പത്തുവയസ്സുള്ള ചെറിയ കുട്ടിയാണ്. അവള്‍ക്ക് അവളുടെ അച്ഛന്‍ അഭിനയിച്ചത് എന്താണെന്ന് മനസ്സിലാകില്ല. അച്ഛനോടുള്ള സ്‌നേഹം മാത്രമാണ് കുട്ടി പ്രകടിപ്പിച്ചത്. അത് മനസ്സിലാക്കാതെ, മികച്ച രീതിയില്‍ മുന്നേറുന്ന ഒരു കൊച്ചു സിനിമയെ തകര്‍ക്കാനാണ് ചിലര്‍ ലക്ഷ്യമിടുന്നതെന്നും ബാദുഷ കുറിപ്പില്‍ പറയുന്നു.

    ബാദുഷയുടെ വാക്കുകള്‍ ഇങ്ങനെ

    ബാദുഷയുടെ വാക്കുകള്‍ ഇങ്ങനെ...' സ്വന്തം അച്ഛന്‍ സിനിമയില്‍ അഭിനയിച്ച സീന്‍ കണ്ട് വിഷമിച്ച ഒരു പെണ്‍കുട്ടി പറഞ്ഞ അഭിപ്രായത്തില്‍ പോലും വെറുപ്പിന്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുകയാണ് ചിലര്‍. കുരുന്നുകളെ പോലും വെറുതെ വിടാന്‍ തയാറാകാതെ, ഇത്തരത്തില്‍ വിദ്വേഷം വിളമ്പുന്ന അഭിനവ നവമാധ്യമ പുംഗവന്മാരെ പൂട്ടാന്‍ നാട്ടില്‍ ഒരു നിയമവുമില്ലെന്നാണോ?'; ബാദുഷ ചോദിക്കുന്നു

    സിനിമയെ വിമർശിക്കാം

    'നിങ്ങള്‍ക്ക് സിനിമ ഇഷ്ടമായില്ലെങ്കില്‍ വിമര്‍ശിച്ചോളൂ. പോരായ്മകള്‍ ചൂണ്ടിക്കാണിച്ചോളൂ. അത് വിശാലമായ മനസോടെ സ്വീകരിക്കാന്‍ ഒരു മടിയുമില്ല രമേശ് പിഷാരടിക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും. നല്ല അഭിപ്രായത്തോടെ മുന്നേറുന്ന ഒരു കൊച്ചു സിനിമയാണ് നോ വേ ഔട്ട്. വളരെ കാലികമായ ഒരു വിഷയത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമ. 10 വയസ്സുള്ള ഒരു പെണ്‍കുട്ടി അവളുടെ അച്ഛനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ഒക്കെ പെണ്‍മക്കള്‍ പിറന്നാലും സാധിക്കുമെന്ന് തോന്നുന്നില്ല. രമേശിനും കുടുംബത്തിനും നോ വേ ഔട്ട് എന്ന സിനിമയ്ക്കും എല്ലാ വിധ പിന്തുണയും നേരുന്നു'; ബാദുഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിര്‍മ്മാതാവിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. മികച്ച പിന്തുണയാണ് പോസ്റ്റിന് ലഭിക്കുന്നത്.

    Recommended Video

    Ramesh Pisharody Exclusive Interview | FilmiBeat Malayalamn
    'ഇഷ്ടപ്പെട്ടില്ല'

    അച്ഛന്റെ സിനിമ കണ്ട് ഇഷ്ടപ്പെട്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'ഇഷ്ടപ്പെട്ടില്ല' എന്നായിരുന്നു രമേശ് പിഷാരടിയുടെ മകള്‍ പൗര്‍ണമി പറഞ്ഞത്. എന്നാല്‍ പൗര്‍ണമിയുടെ വാക്കുകളെ വളച്ചൊടിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ തെറ്റായ പ്രചാരണം നടത്തിയിരുന്നു.

    English summary
    Producer Badusha Pens An Emotional Note About Ramesh Pisharody Daughter Pournami Issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X