For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് വിശ്വസിച്ചില്ല , ഞാൻ ഗന്ധർവ്വൻ സിനിമയ്ക്ക് ശേഷം സംഭവിച്ചതിനെ കുറിച്ച് ഗുഡ്‌നൈറ്റ് മോഹന്‍

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് ഞാൻ ഗന്ധർവ്വൻ. 1991 ൽ പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തലമുറ വ്യത്യാസമില്ലാതെയാണ് പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. നിതീഷ് ഭരദ്വാജ്, സുപർണ്ണ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഞാൻ ഗന്ധർവ്വന് ഇന്നും കാഴ്ചക്കാരുണ്ട്. മലയാളി പ്രേക്ഷകർക്ക് നിരവധി ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച പത്മരാജന്റെ അവസാന ചിത്രമാണ് ഞാൻ ഗന്ധർവ്വൻ.ഗുഡ് നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ. മോഹൻ ആണ് സിനിമ സംവിധാനം ചെയ്തിരകിക്കുന്നത്. നിധീഷ് ഭരദ്വാജും സുപര്‍ണ്ണ ആനന്ദ് എന്നിവരെ കൂടാതെ ഫിലോമിന, എംജി സോമന്‍, ഗണേഷ് കുമാര്‍, വിന്ദുജ മേനോന്‍, തസ്നി ഖാന്‍, സുലക്ഷണ, നരേന്ദ്രപ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

  ഇതാണോ വനദേവത.. ചെടികൾക്കിടയിൽ സ്റ്റൈലായി അമല പോൾ, ചിത്രങ്ങൾ കാണാം

  സാമന്ത ആ വലിയ അവസരം നഷ്ടപ്പെടുത്തിയത് നാഗചൈതന്യയ്ക്ക് വേണ്ടിയോ, പിന്നാലെ വിവാഹമോചനം

  ഇപ്പോഴിത സിനിമയ കുറിച്ച് അധികം ആർക്കും അറിയാത്ത കഥ വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനിമ റിലീസ് ചെയ്തതിന് പിന്നാല സംഭവിച്ചതിന് കുറിച്ച് നിർമ്മാതവ് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... 'ഗന്ധര്‍വന്‍ സിനിമ എടുക്കുന്നതിന് മുമ്പ് ഗുഡ്‌നൈറ്റിന്റെ കേരള മാനേജര്‍ ആയ രാജന്‍ അടക്കമുള്ളവര്‍ ഗന്ധര്‍വശാപം ഉണ്ടാകുമെന്നും ഈ ചിത്രം എടുക്കരുതെന്നും പറഞ്ഞിരുന്നു.

  അ‍ഞ്ജുവിനേട് സത്യം വെളിപ്പെടുത്തി സാവിത്രി, തമ്പിയ്ക്ക് നേരെ ശിവൻ ,സാന്ത്വനം വീട്ടിൽ പ്രശ്നങ്ങൾ

  എന്നാല്‍ ഞാന്‍ അതൊന്നും കാര്യമാക്കിയില്ല. പക്ഷേ അതിനു ശേഷം നിരവധി സംഭവങ്ങള്‍ ഉണ്ടായി. ഗന്ധര്‍വന്റെ പ്രോമോഷനായി എത്തിയ നിതീഷ് ഭരര്വാജും ഞാനും ഒരു ഹോട്ടല്‍ മുറിയിലും, പത്മരാജനും, ഗാന്ധിമതി ബാലനും മറ്റൊരു മുറിയിലുമാണ് കിടന്നത്. തലേന്ന് രാത്രി 12 മണി വരെ ഞങ്ങള്‍ സംസാരിച്ചാണ് കിടക്കാന്‍ പോയത്. എന്നാല്‍ പിറ്റേന്ന് രാവിലെ ഗാന്ധിമതി ബാലന്‍ പേടിച്ചരണ്ട് വിളിക്കുന്നതാണ് കേട്ടത് ഉണർന്നത്. പപ്പേട്ടന്‍ വിളിച്ചിട്ട് ഉണരുന്നില്ല. നിതീഷ് ഭരദ്വാജ് ഒരു വെറ്റിനറി ഡോക്ടറാണ്. നിതീഷ് പള്‍സ് പിടിച്ചു നോക്കിയപ്പോഴാണ് പത്മരാജന്‍ മരിച്ച വിവരം അറിയുന്നത്. അതോടെ ഞങ്ങള്‍ ആകെ നടുങ്ങിപ്പോയി. എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ഈ ഗന്ധര്‍വശാപമായിരുന്നു'ഗുഡ്‌നൈറ്റ് മോഹന്‍ പറയുന്നു,

  എന്നാല്‍ ഞാന്‍ അതൊന്നും കാര്യമാക്കിയില്ല. പക്ഷേ അതിനു ശേഷം നിരവധി സംഭവങ്ങള്‍ ഉണ്ടായി. ഗന്ധര്‍വന്റെ പ്രോമോഷനായി എത്തിയ നിതീഷ് ഭരര്വാജും ഞാനും ഒരു ഹോട്ടല്‍ മുറിയിലും, പത്മരാജനും, ഗാന്ധിമതി ബാലനും മറ്റൊരു മുറിയിലുമാണ് കിടന്നത്. തലേന്ന് രാത്രി 12 മണി വരെ ഞങ്ങള്‍ സംസാരിച്ചാണ് കിടക്കാന്‍ പോയത്. എന്നാല്‍ പിറ്റേന്ന് രാവിലെ ഗാന്ധിമതി ബാലന്‍ പേടിച്ചരണ്ട് വിളിക്കുന്നതാണ് കേട്ടത് ഉണർന്നത്. പപ്പേട്ടന്‍ വിളിച്ചിട്ട് ഉണരുന്നില്ല. നിതീഷ് ഭരദ്വാജ് ഒരു വെറ്റിനറി ഡോക്ടറാണ്. നിതീഷ് പള്‍സ് പിടിച്ചു നോക്കിയപ്പോഴാണ് പത്മരാജന്‍ മരിച്ച വിവരം അറിയുന്നത്. അതോടെ ഞങ്ങള്‍ ആകെ നടുങ്ങിപ്പോയി. എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ഈ ഗന്ധര്‍വശാപമായിരുന്നു'ഗുഡ്‌നൈറ്റ് മോഹന്‍ പറയുന്നു,

  പത്മരാജന്റെ മൃതദേഹം അടക്കിയ ശേഷം ഞാനും ഗാന്ധിമതി ബാലനും ചേര്‍ന്ന് നേരെ കാറില്‍ തിരുവനന്തപുരത്തേക്ക് പോയി. തലേന്നത്തെ ക്ഷീണം കാരണം കാറില്‍ കയറിയപ്പോള്‍ തന്നെ ഉറങ്ങിപ്പോയി. അതിഭയങ്കരമായ ഒരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അപ്പോള്‍ എന്റെ തലപൊട്ടി ചോര ഒലിക്കുകയാണ്. ചോര കാരണം കണ്ണു തുറക്കാന്‍ വയ്യ. കാര്‍ ഹെഡ്ഡ് ഓണ്‍ കൊളീഷനിലൂടെ ഇടിച്ച് മറിഞ്ഞിരിക്കയാണ്. പരിക്കേറ്റ ഡ്രൈവര്‍ക്കും, ഗാന്ധിമതി ബാലനും ബോധമില്ല. വണ്ടി വെട്ടിപ്പൊളിച്ചാണ് ഞങ്ങളെ പുറത്തെടുത്തത്. ഉടന്‍ തന്നെ മറ്റൊരു വാഹനത്തില്‍ ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.പത്മരാജന്റെ മൃതദേഹം അടക്കിയ ശേഷം ഞാനും ഗാന്ധിമതി ബാലനും ചേര്‍ന്ന് നേരെ കാറില്‍ തിരുവനന്തപുരത്തേക്ക് പോയി. തലേന്നത്തെ ക്ഷീണം കാരണം കാറില്‍ കയറിയപ്പോള്‍ തന്നെ ഉറങ്ങിപ്പോയി. അതിഭയങ്കരമായ ഒരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അപ്പോള്‍ എന്റെ തലപൊട്ടി ചോര ഒലിക്കുകയാണ്. ചോര കാരണം കണ്ണു തുറക്കാന്‍ വയ്യ. കാര്‍ ഹെഡ്ഡ് ഓണ്‍ കൊളീഷനിലൂടെ ഇടിച്ച് മറിഞ്ഞിരിക്കയാണ്. പരിക്കേറ്റ ഡ്രൈവര്‍ക്കും, ഗാന്ധിമതി ബാലനും ബോധമില്ല. വണ്ടി വെട്ടിപ്പൊളിച്ചാണ് ഞങ്ങളെ പുറത്തെടുത്തത്. ഉടന്‍ തന്നെ മറ്റൊരു വാഹനത്തില്‍ ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

  പക്ഷേ അപ്പോഴേക്കും പ്രചരിച്ച വാര്‍ത്ത വാഹനാപകടത്തില്‍ ഗുഡ്‌നൈറ്റ് മോഹനും ഗാന്ധിമതി ബാലനും മരിച്ചുവെന്നാണ്. തിരുവനന്തപുരത്തെ ഹോസ്പിറ്റലില്‍ ചികിത്സക്ക് ശേഷം ഞാന്‍ മുബൈയിലെ വീട്ടിലേക്ക് വിളിച്ചു. ഫോണെടുത്ത ഭാര്യ കരയുകയാണ്. ഗുഡ്‌നൈറ്റ് മോഹന്‍ മരിച്ചുപോയി എന്ന വാര്‍ത്ത അപ്പോഴേക്കും ആരോ അവിടെ വിളിച്ചു പറഞ്ഞിരുന്നത്. ഞാന്‍ തന്നെയാണ് സംസാരിക്കുന്നതെന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് ഭാര്യയെ ശാന്തയാക്കിയത്.


  പിറ്റേന്ന് ബോംബെയിലെത്തിയ ഞാന്‍ നിതീഷ് ഭരദ്വാജിനെ വിളിച്ച് അപകട വിവരം പറഞ്ഞു. നിതീഷ് ഞെട്ടിപ്പോയി. അതേ സമയത്തില്‍ നിതീഷും പൂനയില്‍ അപകടത്തില്‍ പെട്ടു. ഗന്ധര്‍വശാപം എന്ന് പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നാണ് അപ്പോഴും ഞാന്‍ ചിന്തിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് വരവേ, മുമ്പ് അപകടം ഉണ്ടായ അതേ സ്ഥലത്തുവെച്ച് എന്റെ കാറിന്റെ ആക്‌സില്‍ ഒടിഞ്ഞു. ഇതും എന്തു കൊണ്ടാണെന്ന് അറിയില്ല.'- ഗുഡ്‌നൈറ്റ് മോഹന്‍ അഭിമുഖത്തിൽ പറയുന്നു.

  Anna Ben Response After WInning State Award For The Movie Kappela | FilmiBeat Malayalam

  സിനിമ പോലെ തന്നെ ഞാൻ ഗന്ധർവ്വനിലെ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗാനങ്ങളാണ് ഞാൻ ഗന്ധർവനിലേത്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ജോൺസൺ ആണ്. ഗാനങ്ങൾ തരംഗിണി വിപണനം ചെയ്തിരിക്കുന്നു. യേശുദാസും ചിത്രയുമാണ് ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

  Read more about: njan gandharvan
  English summary
  Producer Good night Mohan Opens Up An Indident About After Realese Of Njan Gandharvan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X