For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപിയുടെ കാവലിന് ഒ.ടി.ടിയിൽ നിന്ന് വന്നത് വൻ ഓഫർ, 9 അക്കമുള്ള സംഖ്യയെ കുറിച്ച് നിർമ്മാതാവ്

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ കാവൽ . കസബയ്ക്ക് ശേഷം നിതിൻ രഞ്ജിപണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പത്മരാജ് രതീഷ്, രഞ്ജി പണിക്കർ, മുത്തുമണി, റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കർ രാമകൃഷ്ണൻ, രാജേഷ് ശർമ്മ, ബേബി പാർവതി, അമാൻ പണിക്കർ, കണ്ണൻ രാജൻ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വ്ൽസൻ, ശാന്തകുമാരി, അഞ്ജലി നായർ, അംബിക മോഹൻ, അനിത നായർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള അവതരിപ്പിക്കുന്നത്. നവംബർ 25 ന് ആണ് ചിത്രം റിലീസിനെത്തുന്നത്. തിയേറ്റർ റിലീസായിട്ടാണ് സുരേഷ് ഗോപിയുടെ മാസ്ക്ലാസ് ചിത്രമായ കാവൽ എത്തുന്നത്.

  കുടുംബവിളക്ക് ; സിദ്ധുവിനെ ഒതുക്കൻ പുതിയ തന്ത്രവുമായി വേദിക,അച്ഛനെ ചോദ്യം ചെയ്ത് അനിരുദ്ധ്

  ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പിന് പിന്നാലെയാണ് കാവൽ റിലീസിന് എത്തുന്നത്. സുരേഷ് ഗോപിയുടെ രണ്ടാം വരവിലെ മാസ് ക്ലാസ് ചിത്രമായിരിക്കും കാവൽ എന്ന് പുറത്ത് വന്ന ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്. ഇപ്പോഴിത സിനിമയെ കുറിച്ച് വാചലനാവുകയാണ് നിർമ്മാതാവ് ജോബി ജോർജ്ജ്. ഒടിടിയിൽ നിന്ന് വൻ ഓഫർ വന്നതിനെ കുറിച്ചും നിർമ്മാതാവ് മനോരമ ന്യൂസ് ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

  രശ്മിക മന്ദാര പ്രണയിക്കുന്നത് തന്നേക്കാൾ പ്രായം കുറഞ്ഞ പുരുഷനേയോ, വയസ് തനിക്ക് പ്രശ്നമല്ലെന്ന് നടി

  കാവലിന് ഒടിടിയിൽ നിന്ന് വൻ ഓഫറാണ് വന്നതെന്നാണ് നിർമ്മാതാവ് പറയുന്നത്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 9 അക്കമുള്ള ഒരു സംഖ്യയാണ് വന്നതെന്നാണ് നിർമ്മാതാവ് ജോബി ജോർജ്ജ് പറയുന്നു. അദ്ദേഹത്തിന്റെ വക്കുകൾ ഇങ്ങനെ...''തനിക്ക് ഒടിടിയിൽ നിന്നും വൻഓഫർ വന്നതാണ്. 9 അക്കമുള്ള ഒരു സംഖ്യയാണ് അവർ കാവലിന് തരാമെന്ന് പറഞ്ഞത്. അത് എത്രയാണെന്ന് വെളിപ്പെടുത്താൻ ആഗ്രഹമില്ല. എനിക്ക് പക്ഷെ ആ സംഖ്യ ആവശ്യമില്ല. ഞാൻ മുടക്കിയ പണം അല്ലാതെ തന്നെ സാറ്റലൈറ്റ് റൈറ്റ്സായിട്ടൊക്കെ എനിക്ക് തിരിച്ച് കിട്ടും. എനിക്ക് അത് മതി.

  ആർത്തി പാടില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് ഓസ്ട്രേലിയിൽ പൗരത്വം കൂടിയുണ്ട്. അവിടെ ഒരിക്കൽ സാമ്പത്തികപ്രതിസന്ധി ഉണ്ടായപ്പോൾ ഗവൺമെന്റ് എല്ലാവരുടെയും അക്കൗണ്ടിൽ ഒരു നിശ്ചിത തുക നിക്ഷേപിച്ചു. അതുപയോഗിച്ച് ജീവനോപാധി കണ്ടെത്താൻ. നമ്മുടെ നാട്ടിലും ഇപ്പോൾ വേണ്ടത് അത്തരമൊരു സംവിധാനമാണ്. പണം ഒരാളുടെ കയ്യിൽ മാത്രം ഇരുന്നാൽ പുരോഗമനം ഉണ്ടാകില്ല. അത് എല്ലാവരിലേക്കും എത്തിച്ചേരണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജോബി ജോർജ്ജ് പറയുന്നു.

  കൂടാതെ തിയേറ്റർ ചിത്രം റിലീസ് ചെയ്യാനുള്ള കരണത്തെ കുറിച്ചും നിർമ്മാതാവ് പറയുന്നു. പ്രേക്ഷകരുടേയു തിയേറ്ററുകളുടേയും ബലത്തിലാണ് ഗുഡ്‌വിൽ എന്ന കമ്പനി വളർന്നത്. എനിക്ക് സഹനിർമാതാക്കൾ ഒന്നുമില്ല. ആരോടും ചോദിക്കേണ്ട ആവശ്യമില്ല. തീയ്റ്ററുകൾ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഞാൻ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ല. ഒരുപാട് പേരുടെ അന്നമാണ് സിനിമ. അത് മുടക്കിയിട്ട് ഞാൻ മാത്രം നന്നാകുന്നത് ശരിയല്ല എന്ന് തോന്നിയെന്നാണ് അദ്ദേഹം പറയുന്നത് .

  Most exciting upcoming movies of action king Suresh Gopi | FilmiBeat Malayalam

  കൂടാതെ കാവൽ ഏറെ പ്രതീക്ഷയോടെയാണ് തീയേറ്ററുകളിൽ എത്തുന്നതെന്നും നിർമ്മാതാവ് പറയുന്നു. ജനം തിയേറ്ററുകളിൽ എത്തുമെന്നുള്ള പൂർണ്ണ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. ''ഇനിയുള്ള കാലം നമ്മൾ കോവിഡിനൊപ്പമാണ് ജീവിക്കേണ്ടത്. എത്രകാലം ഇങ്ങനെ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കും. അത് ഒരിക്കലും സാധ്യമായ കാര്യമല്ല. കാവൽ കണ്ടതിന് ശേഷം എല്ലാവരും പറയും ഇതൊരു കുടുംബചിത്രമാണെന്നാണ്. അതിനാൽ തന്നെ പ്രേക്ഷകർ ഉറപ്പായും വരുമെന്നും പറയുന്നു കൂടാതെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന പഴയ സുരേഷ് ഗോപിയെ ആണ് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കുക എന്നും ജോബി ജോർജ്ജ് പറയുന്നു. മാസ് ഡയലോഗുകൾ പറയുന്ന കണ്ണിൽ കനലുകളുള്ള ആരോഗ്യവാനായ സുരേഷ് ഗോപിയെ കാണാനുള്ള അവസരം കൂടിയാണ് കാവൽ'' എന്നും അഭിമുഖത്തിൽ പറയുന്നു.

  English summary
  Producer Joby George Opens Up About OTT Offer Of Suresh Gopi's Kaval
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X