For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരക്കാർ വരുന്ന ഈ സമയത്ത് കാവൽ ഇറക്കണോ, വൈറലായി ജോബി ജോര്‍ജ്ജിന്റെ മറുപടി

  |

  ലോക്ക് ഡൗൺ കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ചിത്രം തിയേറ്ററുകൾ തുറക്കുന്നത്. ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പോടെയാണ് തിയേറ്ററുകൾ സജീവമായിരിക്കുന്നത്. കുറുപ്പിന് പിന്നാലെ മരയ്ക്കാർ, കാവൽ പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങളും എത്തുന്നുണ്ട്. ഡിസംബര്‍ 2 ന് ആണ് മോഹൻലാൽ ചിത്രമായ മരയ്ക്കാർ എത്തുന്നത്. നവംബർ 25 ന് ആണ് കാവൽ വരുന്നത്. മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഇവ രണ്ടും. ചെറിയ ഇടവേളയക്ക് ശേഷമാണ് സുരേഷ് ഗോപിയുടേയും മോഹൻലാലിന്റേയും ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുന്നത്.

  ചലച്ചിത്ര സംവിധായകരെ വിവാഹം കഴിച്ച സിനിമാനടിമാര്‍

  സുരേഷ് ഗോപിയുടെ മാസ് ക്ലാസ് ചിത്രമാണ് കാവൽ, നിഥിൻ രഞ്ജി പണിക്കരാണ് സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ചിത്രം കസബയ്ക്ക് ശേഷം നിഥിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കരും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കാവലിന്റേതായി പുറത്ത് വന്ന ടീസറും മറ്റും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.

  അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു, അന്ന് ജയിലിൽ ഓരോ ദിവസം പകൽ ആകാൻ തനിക്കൊരു കാരണമുണ്ടായിരുന്നു

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നിർമ്മാതാവ് ജോബി ജോർജ്ജിന്‌റെ വാക്കുകളാണ്. കാവലിന്റെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് വലിയ ചർച്ചയായിരിക്കുകയാണ് . ''ഇത് തമ്പാന്‍, സ്‌നേഹിക്കുന്നവര്‍ക്ക് കാവലാകുന്ന തമ്പാന്‍ നവംബര്‍ മുതല്‍ എന്നായിരുന്നു ജോബി ജോര്‍ജ്ജിന്റെ വാക്കുകൾ. പോസ്റ്റിന് സിനിമ അൽപം നീട്ടവെച്ചൂടെ എന്ന് ഒരാൾ കമന്‌റ് ചെയ്തിരുന്നു. ഇതിന് നിർമ്മാതാവ് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

  ''മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിംസംബര്‍ 2ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലുള്ള ബ്രഹ്‌മാണ്ഡ ചരിത്ര സിനിമ ഒടിടിയിലേക്ക് മാറ്റുന്നു എന്നായിരുന്നു ഇടയ്ക്ക് പ്രചരിച്ച വാര്‍ത്ത അടുത്തിടെയായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് തന്നെയെന്ന സ്ഥരീകരണം വന്നത്. ഈ സമയത്ത് ഇറക്കണമായിരുന്നോ, മരക്കാര്‍ വരുന്നതോടെ തിയേറ്ററിന്റെ എണ്ണം കുറയില്ലേ, അപ്പോള്‍ ഡേറ്റ് മാറ്റി നല്ല ഒരു ദിവസം നോക്കി ഇറക്കി ഒരു തിരിച്ചുവരവ് കൊടുക്കുന്നതല്ലേ നല്ലത് എന്നായിരുന്നു'' ആരാധകന്റെ ചോദ്യം. ''മോനെ ഞാൻ നേരത്തെ പ്ലാൻ ചെയ്തതാ, അത് മാത്രം അല്ല പല കമ്മിറ്മെൻറ്സ് ഉണ്ട്, ദയവായി മനസ്സിലാക്കൂയെന്നായിരുന്നു'' ഇതിന് ജോബി ജോർജ് നൽകിയ മറുപടി. 25ന് ഉറപ്പാണോയെന്ന് മറ്റൊരാൾ ചോദിച്ചപ്പോൾ അതേയെന്നും അദ്ദേഹം പറയുന്നു.

  'കളിയാക്കുന്നവരോട് ഒന്ന് പറയട്ടെ മലയാള സിനിമയിൽ ഈ പറയുന്ന വ്യക്തികൾ മാത്രം പോരാ ഇടകാല വേളയിൽ ഒന്ന് വിട്ടു നിന്നു സുരേഷേട്ടൻ. മമ്മൂട്ടി, മോഹൻലാൽ സുരേഷ്‌ ഗോപി ഈ മൂന്ന് വജ്രങ്ങളെയും മലയാളികൾക്ക് എന്നും സ്‌ക്രീനിൽ വേണം. അതിപ്പോ ഒന്നിനുവേണ്ടി മറ്റൊന്ന് വിട്ട് കൊടുക്കുകില്ല. അവരവർ അധ്വാനിക്കുന്നു കഷ്ടപെടുന്നു ജീവിക്കുന്നു. അത്രതന്നെ അത് ഇപ്പൊ മരക്കാർ ആയാലും കാവൽ ആയാലും ഭീഷ്മപർവം ആയാലും എല്ലാം സിനിമയാണ് സിനിമ മാത്രം അത്രേള്ളൂ. ഇതിലിപ്പോ ഏത് വിജയിച്ചാലും തോറ്റാലും സ്വന്തം കുടുംബത്തിൽ അരി വേവണമെങ്കിൽ സ്വന്തം വിയർപ്പും കഷ്ടപ്പാടും വേണം അതുതന്നെ എല്ലാവരും ചെയ്യുന്നൊള്ളു. മരക്കാർ കളിക്കുമെങ്കിൽ കാവലും തിയേറ്ററിൽ കളിച്ചിരിക്കും. അർഹിക്കുന്ന വിജയം രണ്ടും നേടിയിരിക്കും. ലാലേട്ടൻ മമ്മുക്ക മലയാള സിനിമക്ക് വേണ്ടതുപോലെ സുരേഷ് ഗോപിയും വേണം. അവർ ഒരു ചങ്ങലയിലെ 3 കണ്ണികളാ, സുരേഷ് ഗോപിയുടെ തിരിച്ചു വരവിൽ സന്തോഷിക്കേണ്ടതും പിന്തുണക്കേണ്ടതും മലയാള സിനിമയെ സ്നേഹിക്കുന്ന മലയാളി എന്ന നിലക്ക് നമ്മളുടെ കടമയാണ്. അതെ നമ്മൾ മലയാളികളാണ് എന്നും ഒരു ആരാധകന്റെ കമന്റ് ചെയ്യുന്നുണ്ട് . ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് കമന്റുകൾ നല്‌കുന്ന സൂചന.

  കാവലിന് ഒ.ടി.ടിയിൽ നിന്ന് വൻ ഓഫറുകൾ വന്നിരുന്നുവെന്ന് നേരത്തെ മനോരമ ന്യൂസ് ഓൺലൈന് നൽകിയ അഭിമുഖത്തിൽ നിർമ്മാതാവ് പറഞ്ഞിരുന്നു.. 9 അക്കമുള്ള ഒരു സംഖ്യയാണ് വന്നതെന്നും എന്നാൽ അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ജോബി ജോർജ്ജ് പറഞ്ഞു. എനിക്ക് പക്ഷെ ആ സംഖ്യ ആവശ്യമില്ല. ഞാൻ മുടക്കിയ പണം അല്ലാതെ തന്നെ സാറ്റലൈറ്റ് റൈറ്റ്സായിട്ടൊക്കെ എനിക്ക് തിരിച്ച് കിട്ടും. എനിക്ക് അത് മതിയെന്നും പറഞ്ഞിരുന്നു.

  Recommended Video

  പ്രീ ബുക്കിംഗില്‍ വമ്പൻ റെക്കോഡിട്ട് Marakkar: Lion of the Arabian Sea

  കൂടാതെ കാവൽ ഏറെ പ്രതീക്ഷയോടെയാണ് തീയേറ്ററുകളിൽ എത്തുന്നതെന്നും അദ്ദേഹം പറയുന്നു. ജനം തിയേറ്ററുകളിൽ എത്തുമെന്നുള്ള പൂർണ്ണ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. ''ഇനിയുള്ള കാലം നമ്മൾ കോവിഡിനൊപ്പമാണ് ജീവിക്കേണ്ടത്. എത്രകാലം ഇങ്ങനെ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കും. അത് ഒരിക്കലും സാധ്യമായ കാര്യമല്ല. കാവൽ കണ്ടതിന് ശേഷം എല്ലാവരും പറയും ഇതൊരു കുടുംബചിത്രമാണെന്നാണ്. അതിനാൽ തന്നെ പ്രേക്ഷകർ ഉറപ്പായും വരുമെന്നും പറയുന്നു കൂടാതെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന പഴയ സുരേഷ് ഗോപിയെ ആണ് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കുക. മാസ് ഡയലോഗുകൾ പറയുന്ന കണ്ണിൽ കനലുകളുള്ള ആരോഗ്യവാനായ സുരേഷ് ഗോപിയെ കാണാനുള്ള അവസരം കൂടിയാണ് കാവൽ'' എന്നും അദ്ദേഹം പറയുന്നു.

  English summary
  ProducerJobby George Reply About Marakkar: Arabikadalinte Simham And Kaval Movie Relrase, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X