For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനിവാസന് 5000 വരെ പ്രതിഫലം കിട്ടിയിട്ടുണ്ട്; പണത്തിനോട് ഭ്രമം കാണിക്കാത്ത താരങ്ങളെ കുറിച്ച് നിര്‍മാതാവ്

  |

  താരങ്ങള്‍ക്ക് വലിയ പ്രതിഫലം സിനിമയില്‍ നിന്നും ലഭിക്കുമെന്നുള്ളത് കൗതുകം നല്‍കുന്ന കാര്യമാണ്. ഇന്നത്തെ കാലത്ത് ഒരു താരത്തിന് ലഭിക്കുന്ന പ്രതിഫല തുക അദ്ദേഹത്തിന്റെ അഭിമാനത്തിന്റെ കൂടെ ഭാഗമാണ്. എന്നാല്‍ പഴയകാലത്ത് പ്രമുഖരായ പല നടന്മാരും തുച്ഛമായ തുകയില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.

  കാശിനോട് അത്ര ഭ്രമമില്ലാത്ത താരങ്ങളെ കുറിച്ച് നിര്‍മാതാവ് മനോജ് രാംസിംഗ് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മാതാവ്. വിശദമായി വായിക്കാം..

  സിനിമയില്‍ അഭിനയിക്കുന്നത് മുതല്‍ അതിന്റെ തിരക്കഥയെ കുറിച്ചടക്കം എല്ലാത്തിലും ധാരണയുള്ള വ്യക്തിയായിരുന്നു നെടുമുടി വേണു. എല്ലാ കാര്യത്തിലും പുള്ളിയുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. നെടുമുടി വേണു ഭയങ്കര രസികനായിട്ടുള്ള മനുഷ്യനാണ്. നല്ല വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഒരിക്കല്‍ നെടുമുടി വേണുവിനൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ചാണ് നിര്‍മാതാവ് മനോജ് രാംസിംഗ് സംസാരിച്ചത്.

  Also Read: കാവ്യ മാധവന് ശബ്ദം കൊടുത്തിട്ട് അവസാനം തനിക്ക് പാരയായി മാറി; ശബ്ദം പൊല്ലാപ്പായ കഥ പറഞ്ഞ് ശ്രീജ രവി

  നെടുമുടിയുടെ ഒരു ദിവസത്തെ പ്രതിഫലമെന്താണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് നമുക്കന്ന് പറഞ്ഞ് തന്നത്. പത്ത് ലക്ഷം രൂപയോ മറ്റോ പുള്ളിയ്ക്ക് കൊടുക്കാം എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു. പുള്ളിയോട് അതിനെ പറ്റി സംസാരിച്ചില്ല. ഞാനും വേണു ചേട്ടനും പരിചയപ്പെട്ട് സൗഹൃദത്തിലായതോടെ പ്രതിഫലത്തെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞതുമില്ല. ഇടയ്ക്കിടെ ഞാന്‍ പുള്ളിയുടെ അക്കൗണ്ടിലേക്ക് പൈസ അയച്ച് കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്.

  Also Read: കല്യാണം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഗര്‍ഭിണിയായതാണ്; അനുഭവകഥ പറഞ്ഞ് മഷൂറയുടെ ആരാധിക

  ശമ്പളം എത്രയാണെന്ന് ഒരിക്കല്‍ വീട്ടില്‍ പോയിട്ട് ഞാന്‍ ചോദിച്ചു. അതുവരെ എത്ര തന്നിട്ടുണ്ടെന്ന ചോദ്യത്തിന് മൂന്ന് ലക്ഷം ആയെന്ന് പറഞ്ഞു. എന്നാല്‍ പിന്നെ ഒരു രണ്ട് ലക്ഷം കൂടി തന്നാല്‍ മതിയെന്ന് പുള്ളി പറഞ്ഞു. മൊത്തം അഞ്ച് ലക്ഷം മതി. പതിനഞ്ച് ദിവസം അഭിനയിച്ചിട്ടുണ്ടല്ലോ ചേട്ടാ എന്ന് പറഞ്ഞപ്പോള്‍ അതെനിക്കറിയാം, ഞാനല്ലേ അഭിനയിച്ചതെന്നാണ് നടന്‍ പറഞ്ഞത്.

  നാല് ലക്ഷം കൊടുത്തിട്ട് ഒരു ലക്ഷം മാത്രം പെന്‍ഡിങ് ഉണ്ടായിരുന്നു. ഡബ്ബിങ്ങിന് വരുമ്പോള്‍ ബാക്കി കൊടുക്കാമെന്നാണ് അന്ന് പറഞ്ഞത്. ഡബ്ബിങ്ങിന് രണ്ട് ദിവസം മുന്‍പ് ആ പൈസ അയച്ച് കൊടുത്തു. ശേഷം ഡബ്ബിങ്ങിന് വന്നപ്പോള്‍ ഇതേ കുറിച്ച് സംസാരിച്ചു. അന്ന് ഞാന്‍ നാല് ലക്ഷം മതിയെന്നല്ലേ പറഞ്ഞതെന്ന് ചോദിച്ചു. അല്ലല്ലോ, അഞ്ചാണെന്ന് ഞാനും പറഞ്ഞു.

  എന്നാല്‍ അദ്ദേഹത്തിന്റെ മനസില്‍ നാല് ലക്ഷമാണ്. അത് ഞാന്‍ കൊടുത്ത് കഴിഞ്ഞതായിട്ടും പുള്ളി കരുതി. ഇനി അയച്ച സ്ഥിതിയ്ക്ക് അവിടെ കിടക്കട്ടേ എന്നായി നെടുമുടി.. മനോജ് പറയുന്നു.

  Also Read: കുഞ്ഞുവാവയെ കാണാത്തത് എന്‍ഐസിയുവില്‍ ആക്കിയത് കൊണ്ടാണ്; ആശുപത്രിയിലെ പിറന്നാളാഘോഷത്തെ പറ്റി മൃദുലയും യുവയും

  പഴയകാലത്തെ താരങ്ങള്‍ക്ക് കൃത്യമായി പ്രതിഫലം കിട്ടിയിരുന്നില്ല. അന്ന് വണ്ടിച്ചെക്കുകള്‍ കൂടുതലുണ്ടായിരുന്നു. അങ്ങനെയാണ് പലരും കടക്കാരായി മാറിയത്. പട്ടണപ്രവേശം, നാടോടിക്കാറ്റ് തുടങ്ങിയ സിനിമകളില്‍ ശ്രീനിവാസന് ലഭിച്ചത് എഴുപതിനായിരം രൂപയോ മറ്റോ ആണ്. അദ്ദേഹത്തിന് അയ്യായിരം രൂപയും പതിനായിരം രൂപയും കിട്ടിയ സിനിമകള്‍ ഉണ്ട്.

  അന്ന് അമ്പതിനായിരം രൂപ പറയും, ഇരുപത്തിയയ്യായിരം കിട്ടിയാല്‍ ഭാഗ്യം. ശ്രീനിവാസന്‍, ജഗതിചേട്ടന്‍ തുടങ്ങിയവര്‍ക്കൊന്നും കാശിനോട് ഭയങ്കര ഭ്രമമുള്ള ആള്‍ക്കാരല്ല. ഇവര്‍ക്ക് വേണമെങ്കില്‍ ചോദിച്ച് വാങ്ങാം. പക്ഷേ ഇന്നത്തെ തലമുറ അത് ചോദിച്ച് വാങ്ങുന്നുണ്ട്. അതുകൊണ്ട് അവര്‍ പെട്ടെന്ന് സെറ്റില്‍ഡാവുമെന്നും നിര്‍മാതാവ് പറയുന്നു.

  Read more about: nedumudi venu
  English summary
  Producer Manoj Ramsingh About Nedumudi Venu And Sreenivasan Remuneration In Nadodikkattu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X