twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പല താരങ്ങളും മാറി രമേഷ് പിഷാരടി നായകനായി, സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് നിര്‍മ്മാതാവ്‌

    By Midhun Raj
    |

    മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാളാണ് രമേഷ് പിഷാരടി. മിമിക്രി രംഗത്തുനിന്ന് മിനിസ്‌ക്രീനിലും പിന്നീട് സിനിമകളിലും എത്തുകയായിരുന്നു താരം. ജനപ്രിയ പരിപാടികളിലൂടെ എല്ലാവരുടെയും ഇഷ്ടം നേടാന്‍ താരത്തിന് സാധിച്ചു. സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെയാണ് പിഷാരടി തുടങ്ങിയത്. പിന്നീട് സംവിധായകനായും തുടക്കം കുറിച്ചു താരം. പഞ്ചവര്‍ണ്ണ തത്ത, ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയവയെല്ലാം രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമകളാണ്. അതേസമയം കപ്പല് മുതലാളി എന്ന സിനിമയിലാണ് പിഷാരടി ആദ്യമായി നായകനായി അഭിനയിച്ചത്.

    ramesh-pisharody

    ഈ പറക്കും തളികയ്ക്ക് ശേഷം സംവിധായകന്‍ താഹ ഒരുക്കിയ ചിത്രമായിരുന്നു ഇത്. സിനിമയില്‍ പിഷാരടിയെ നായകനാക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് പറയുകയാണ് നിര്‍മ്മാതാവ് മമ്മി സെഞ്ച്വറി. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്. പല താരങ്ങളും പിന്മാറിയ ശേഷമാണ് രമേഷ് പിഷാരടി ഈ സിനിമയില്‍ നായകനാവുന്നത് എന്ന് നിര്‍മ്മാതാവ് പറയുന്നു. താരങ്ങളെല്ലാം പിന്മാറിയപ്പോള്‍ സിനിമ എന്തായാലും ചെയ്യണമെന്ന് എനിക്ക് വാശിയായി. അങ്ങനെയാണ് ഒരു പുതുമുഖത്തെ വെച്ച് ചെയ്യാമെന്ന് താഹ പറയുന്നത്.

    രമേഷ് പിഷാരടിയും ധര്‍മ്മജനും ഉളള പരിപാടി ഒരുദിവസം ടിവിയില്‍ കണ്ടു. അത് കണ്ടപ്പോ പിഷാരടിയെ എനിക്ക് പെട്ടെന്ന് സ്‌ട്രൈക്ക് ചെയ്തു. പിഷാരടിയെ കുടുംബ പ്രേക്ഷകര്‍ക്ക് ഒകെ ഇഷ്ടമാണ്. പെണ്ണുങ്ങള്‍ക്ക് ഒകെ ഇഷ്ടമുളള ആര്‍ട്ടിസ്റ്റാണ്. ഞാന്‍ സംവിധായകനോട് പിഷാരടിയെ കുറിച്ച് പറഞ്ഞു. അങ്ങനെ നടനെ കുറിച്ച് സംവിധായകന്‍ കുടുംബ പ്രേക്ഷകരോട് ചോദിച്ച് അറിഞ്ഞു. അപ്പോ എല്ലാവര്‍ക്കും പിഷാരടിയെ ഇഷ്ടമാണെന്ന് മനസിലായി. അങ്ങനെ രമേഷിനെ വിളിച്ചപ്പോള്‍ ഗള്‍ഫ് ഷോയ്ക്ക് വേണ്ടിയാണ് എന്ന് വിചാരിച്ച് പുളളി ഓടിവന്നു. എന്നാണ് ഷോയെന്നാണ് ആദ്യം ചോദിക്കുന്നത്, മമ്മി സെഞ്ച്വറി പറയുന്നു.

    ബാബു ആന്റണിക്ക് എന്നെ ഇടിക്കണമെന്ന് വാശിയായി, പ്രാങ്ക് ചെയ്തപ്പോള്‍ സംഭവിച്ചത് പറഞ്ഞ് ഫിറോസ് ഖാന്‍ബാബു ആന്റണിക്ക് എന്നെ ഇടിക്കണമെന്ന് വാശിയായി, പ്രാങ്ക് ചെയ്തപ്പോള്‍ സംഭവിച്ചത് പറഞ്ഞ് ഫിറോസ് ഖാന്‍

    അപ്പോ ഷോയല്ല സിനിമയാണ്, രമേഷാണ് നായകന്‍ എന്ന് ഞാന്‍ പറഞ്ഞു. കളിയാക്കല്ലെ എന്നായിരുന്നു പിഷാരടിയുടെ മറുപടി. അപ്പോഴും ഷോ എന്നാണ് എന്ന് പിഷു ചോദിക്കുകയാണ്. കഥ പറഞ്ഞപ്പോഴും ഇത് ഞാന്‍ ചെയ്താല്‍ ഏല്‍ക്കുമോ എന്നാണ് പുളളി ചോദിക്കുന്നത്. ഇത്രയും വലിയ ക്യാരക്ടര്‍ ചെയ്താല്‍ നന്നാകുമോ. ഞാന്‍ ചെറിയ കാരക്ടറുകളല്ലെ ചെയ്തത്. ഇങ്ങനെ ഇതുവരെ ചെയ്തിട്ടില്ല, പിഷാരടി പറഞ്ഞു. എന്നാല്‍ സിനിമയിലെ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകളെല്ലാം വലിയ ആള്‍ക്കാരാണ്. മുകേഷ്, ജഗതി, ജഗീഷ് അങ്ങനെ എല്ലാവരും ഉണ്ട്.

    ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

    പിഷാരടിയെ എല്ലാവരുംകൂടി പൊതിഞ്ഞേക്കുവാണ്. സിനിമയെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ പിഷാരടിക്ക് വലിയ സന്തോഷമായി. എന്നാലും മനസില്‍ ചെറിയൊരു പേടിയുണ്ട്. അങ്ങനെയാണ് രമേഷ് ചിത്രത്തില്‍ എത്തുന്നത്. സിനിമയുടെ പബ്ലിസിറ്റിക്കൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പക്ഷേ സിനിമയ്ക്ക് പറ്റിയത് അതിന്റെ ടെക്‌നിക്ക് അന്ന് രമേഷിന് അത്ര പിടിയുണ്ടായിരുന്നില്ല. ആ ഒരു ഇളകി കളിച്ചില്ല എന്നുളളതാണ് അതിന്‌റെ ഒരു പോരായ്മയായി എനിക്ക് തോന്നിയത്.

    രമേഷിനും കുഴപ്പമുണ്ട്, താഹക്കായുടെ കുഴപ്പവമുണ്ട്. താഹ ഇക്ക പിഷാരടിയെ കൊണ്ട് അങ്ങനെ പറഞ്ഞ് ചെയ്യിപ്പിച്ചില്ല. രമേഷിന് ഒരു ഫ്രീഡം കൊടുത്തു. അതിന്‌റെ ഒരു കുറവായിരിക്കാം. ആദ്യത്തെ ആഴ്ചയില്‍ നല്ല കളക്ഷന്‍ കിട്ടിയിരുന്നു. എന്നാല്‍ രണ്ടാമത്തെ ആഴ്ചയില്‍ മൂന്ന് വലിയ പടങ്ങള്‍ വന്നപ്പോള്‍ തിരിച്ചടിയായി. മമ്മൂട്ടിയുടെ പാലേരി മാണിക്യം. ജയറാമിന്‌റെ ബിഗ് ഫാദര്‍, നീലത്താമര എന്നീ ചിത്രങ്ങളാണ് വന്നത്. എന്നാലും ഞങ്ങള്‍ക്ക് വലിയ നഷ്ടമൊന്നും ഇല്ലാതെ പോയ പടമാണത്, അഭിമുഖത്തില്‍ നിര്‍മ്മാതാവ് ഓര്‍ത്തെടുത്തു.

    Recommended Video

    മമ്മൂക്കയെപ്പറ്റി രസകരമായ കഥ പറഞ്ഞ് രമേഷ് പിഷാരടി | FilmiBeat Malayalam

    മമ്മൂക്ക എന്ത് അനായാസമായാണ് ചെയ്തത്, അദ്ദേഹത്തിന്‌റെ കാലില്‍ തൊട്ട് തൊഴണം, മെഗാസ്റ്റാറിനെ കുറിച്ച് നന്ദുമമ്മൂക്ക എന്ത് അനായാസമായാണ് ചെയ്തത്, അദ്ദേഹത്തിന്‌റെ കാലില്‍ തൊട്ട് തൊഴണം, മെഗാസ്റ്റാറിനെ കുറിച്ച് നന്ദു

    English summary
    producer Mummy Century reveals why he choose ramesh pisharody for Kappal Muthalaali movie hero role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X