twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്ത് ലക്ഷം പ്രതിഫലം കരുതിയ കഥാപാത്രം, ജഗതിയുടെ സീനുകള്‍ വെട്ടിക്കുറച്ചതിനെ പറ്റി സംവിധായകന്‍

    |

    വാഹനാപകടത്തിലൂടെ പരിക്കേറ്റ് ചികിത്സയില്‍ തുടരുകയാണ് ജഗതിശ്രീകുമാര്‍. പത്ത് വര്‍ഷത്തോളമായിട്ട് ചികിത്സയില്‍ തുടരുകയാണ് താരം. ഈ വര്‍ഷം 'സിബിഐ അഞ്ചാം' ഭാഗത്തിലൂടെ അഭിനയത്തിലേക്ക് താരം തിരികെ എത്തിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പിന് ശേഷമുള്ള ആ തിരിച്ച് വരവ് പ്രേക്ഷകരും കൈനീട്ടി സ്വീകരിച്ചു.

    സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് പ്രതിഫലത്തിന്റെ കാര്യത്തിലോ, കഥാപാത്രത്തിന്റെ കാര്യത്തിലോ നിര്‍ബന്ധങ്ങളൊന്നുമില്ലാത്ത ആളായിരുന്നു ജഗതി. കഥ സംവിധാനം കുഞ്ചാക്കോ എന്ന സിനിമയില്‍ നിന്നും ജഗതി ശ്രീകുമാറിന്റെ സീനുകള്‍ വെട്ടിക്കുറച്ചതിനെ പറ്റി പറയുകയാണ് നിര്‍മാതാവ് മനോജ് രാം സിംഗ്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

     ചിത്രത്തില്‍ ജഗതിച്ചേട്ടന് നല്ലൊരു കഥാപാത്രത്തെയാണ് ആദ്യം ആലോചിച്ചിരുന്നത്

    ചിത്രത്തില്‍ ജഗതിച്ചേട്ടന് നല്ലൊരു കഥാപാത്രത്തെയാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ സ്‌ക്രീപിറ്റില്‍ നൂറ്റിതൊണ്ണൂറ്റിയഞ്ച് സീനുകളായി. ഇത് വെട്ടിച്ചുരുക്കി അമ്പത്തിയഞ്ച് ആയപ്പോഴെക്കും ജഗതിച്ചേട്ടന്റെ സീനുകള്‍ രണ്ടോ മൂന്നോ ആയി ചുരുങ്ങി. ഒരു ദിവസം ഷൂട്ട് ചെയ്യാനുള്ളതേയുള്ളു. പത്ത് ദിവസം വേണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അഡ്വാന്‍സ് പുള്ളി വാങ്ങിയിരുന്നുമില്ല. ആദ്യം പത്ത് ദിവസത്തിന് ഓക്കെ പറഞ്ഞെങ്കിലും പിന്നെ വിളിച്ചിട്ട് ഒരു ദിവസം മതിയെന്ന് പറഞ്ഞു. പുള്ളിയത് സമ്മതിച്ചിട്ട് വന്ന് അഭിനയിച്ചു.

    നിൻ്റെ പെൺകൊച്ചിനെ കാണാൻ എന്ത് ഭംഗിയാണ്; ഭാര്യയെ കുറിച്ച് അഭിമാനം തോന്നിയ നിമിഷത്തെ പറ്റി ജീവനിൻ്റെ പെൺകൊച്ചിനെ കാണാൻ എന്ത് ഭംഗിയാണ്; ഭാര്യയെ കുറിച്ച് അഭിമാനം തോന്നിയ നിമിഷത്തെ പറ്റി ജീവ

     രാവിലെ വന്ന് പുള്ളി അഭിനയിച്ചു. പോവാന്‍ നേരത്ത് പ്രതിഫലം കൊണ്ട് പോയി കൊടുത്തു

    രാവിലെ വന്ന് പുള്ളി അഭിനയിച്ചു. പോവാന്‍ നേരത്ത് പ്രതിഫലം കൊണ്ട് പോയി കൊടുത്തു. കൃത്യം എത്ര രൂപ വേണമെന്ന് ചേട്ടന്‍ പറഞ്ഞില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. പത്ത് ദിവസം ആയത് കൊണ്ട് ഇവിടെ വന്നിട്ട് തുക പറയാമെന്ന് പറഞ്ഞിരുന്നു. മറ്റ് പല താരങ്ങളും പ്രതിഫലം വാങ്ങിയിട്ടാണ് വന്ന് അഭിനയിക്കുന്നത്.

    എന്നാല്‍ അദ്ദേഹം ഒരു രൂപ പോലും വാങ്ങിക്കാതെ വന്ന് അഭിനയിച്ചു. തിരിച്ച് പോകാന്‍ നേരം ഒരു തുക കൊടുത്തു. എത്രയുണ്ടെന്ന് പുള്ളി ചോദിച്ചു. ഞാനൊരു തുക പറഞ്ഞു. അത്രയും വേണ്ട, അതിന്റെ പകുതി മതിയെന്ന് ജഗതിച്ചേട്ടന്‍ പറഞ്ഞു.

    ഗോപി സുന്ദറും അമൃതയും ബിഗ് ബോസില്‍ പോകുമോ? പൈസ കിട്ടുമെങ്കില്‍ തീര്‍ച്ചയായും പോകുമെന്ന് ഗോപി സുന്ദര്‍ഗോപി സുന്ദറും അമൃതയും ബിഗ് ബോസില്‍ പോകുമോ? പൈസ കിട്ടുമെങ്കില്‍ തീര്‍ച്ചയായും പോകുമെന്ന് ഗോപി സുന്ദര്‍

    അന്ന് ജഗതിച്ചേട്ടന്‍ എല്ലാ സിനിമകളിലുമുണ്ട്.  ഓടി നടന്ന് അഭിനയിക്കുകയാണ്

    അന്ന് ജഗതിച്ചേട്ടന്‍ എല്ലാ സിനിമകളിലുമുണ്ട്. ഓടി നടന്ന് അഭിനയിക്കുകയാണ്. ഡബ്ബിങ്ങിന്റെ സമയത്ത് അറിയിച്ചു. പുള്ളി വന്ന് ഡബ്ബ് ചെയ്തു. അന്ന് പകുതി പൈസയെ വാങ്ങിയുള്ളു. ബാക്കി ഞാന്‍ കരുതിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ഹേയ് അതൊന്നും വേണ്ടെന്ന് പറഞ്ഞ് പോയി. ആദ്യ പടമല്ലേ, നന്നായി വരട്ടേ എന്ന് മാത്രമേ അദ്ദേഹം പറഞ്ഞുള്ളു.

      പത്ത് ദിവസത്തേക്ക് പത്ത് ലക്ഷം രൂപയോ അങ്ങനെ എന്തോ കൊടുക്കാനാണ് ആലോചിച്ചിരുന്നത്

    പത്ത് ദിവസത്തേക്ക് പത്ത് ലക്ഷം രൂപയോ അങ്ങനെ എന്തോ കൊടുക്കാനാണ് ആലോചിച്ചിരുന്നത്. അന്ന് ഒരു ദിവസം ഒരു ലക്ഷം രൂപയോളം അദ്ദേഹം വാങ്ങിക്കുന്നുണ്ട്. അങ്ങനെയാണ് ബജറ്റ് ചെയ്തത്. ഒന്നരലക്ഷത്തോളം രൂപ ഞാന്‍ കരുതി വച്ചിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ പൈസ ഒരു ലക്ഷമുണ്ടെന്ന് പറഞ്ഞു. എന്നാല്‍ അത് വേണ്ട പകുതി മതിയെന്ന് പറഞ്ഞ് അമ്പതിനായിരം രൂപയേ അദ്ദേഹം വാങ്ങിയുള്ളുവെന്നും നിര്‍മാതാവ് പറയുന്നു.

     ജഗതി ശ്രീകുമാറിനെ പോലൊരാള്‍ അമ്പതിനായിരം രൂപ വാങ്ങി അഭിനയിച്ചു

    ജഗതി ശ്രീകുമാറിനെ പോലൊരാള്‍ അമ്പതിനായിരം രൂപ വാങ്ങി അഭിനയിക്കുക എന്ന് പറയുന്നത് വലിയ സംഭവമാണ്. പത്ത് ദിവസം പറഞ്ഞിട്ട് ഷൂട്ടിങ്ങില്‍ ഒന്‍പത് ദിവസം ഇല്ലാത്തതില്‍ ദേഷ്യം വിചാരിക്കരുതെന്ന് പറഞ്ഞു. എന്നാല്‍ അത് കുഴപ്പമില്ലെന്നും ആ സമയത്ത് വേറെ ആര്‍ക്കെങ്കിലും ഡേറ്റ് കൊടുക്കാമല്ലോ എന്നും ജഗതിച്ചേട്ടന്‍ പറഞ്ഞു.

    English summary
    Producer Opens Up About Jagathy Sreekumar's Remuneration Of Kadha, Samvidhanam Kunchakko
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X