For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വണ്ടിച്ചെക്ക് കൊടുത്ത് കൊച്ചിന്‍ ഹനീഫയെ പറ്റിച്ചവര്‍; ദിലീപും മമ്മൂട്ടിയുമൊക്കെയാണ് ആ കുടുംബത്തെ സഹായിച്ചത്

  |

  മലയാള സിനിമയ്ക്ക് തീരാനഷ്ടമായി പോയ, മലയാളികള്‍ ഒരിക്കലും മറക്കാത്ത നടന്മാരില്‍ ഒരാളാണ് കൊച്ചിന്‍ ഹനീഫ. നടന്‍ എന്നതിലുപരി സംവിധായകന്റെ റോള്‍ മനോഹരമായി തന്നെ ചെയ്യാന്‍ ഹനീഫയ്ക്ക് സാധിച്ചിരുന്നു. സിനിമയില്‍ നായകനായും വില്ലനായും കോമേഡിയനായിട്ടുമൊക്കെ അനേകം കഥാപാത്രങ്ങള്‍ ചെയ്‌തെങ്കിലും അപ്രതീക്ഷിതമായിട്ടുള്ള മരണം എല്ലാം തകര്‍ത്ത് കളഞ്ഞു.

  സിനിമയില്‍ നിന്നും പ്രതിഫലം പോലും ലഭിക്കാതെ വന്നതടെ കൊച്ചിന്‍ ഹനീഫയുടെ അവസാന കാലം വളരെ മോശമായ അവസ്ഥയിലായിരുന്നു. ഭാര്യയും ഇരട്ടപ്പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തെ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി. ഇപ്പോഴിതാ കൊച്ചിന്‍ ഹനീയെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് സമദ് മങ്കട. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സമദ്.

  ഒരിക്കലും പണത്തിന്റെ കണക്ക് പറയാത്ത വലിയ മനുഷ്യനായിരുന്നു കൊച്ചിന്‍ ഹനീഫ. സിനിമയിലൂടെ അദ്ദേഹവുമായി ഉണ്ടാക്കിയ ബന്ധം വളരെ മനോഹരമാണെന്നാണ് നിര്‍മാതാവ് പറയുന്നത്.

  ഹനീഫിക്ക കള്ള് കുടിക്കില്ലായിരുന്നു. പക്ഷേ നല്ലോണം സിഗററ്റ് വലിക്കുമായിരുന്നു. പണത്തിന്റെ പേരില്‍ ഒരാളെയും അദ്ദേഹം വിലപറയില്ല. അതിപ്പോള്‍ കുടുംബത്തിലാണെങ്കിലും സുഹൃത്തുക്കള്‍ക്കിടയിലാണെങ്കിലും അങ്ങനെയാണ്.

  പല നിര്‍മാതാക്കളും പറഞ്ഞ സമയത്തിന് അദ്ദേഹത്തിന് പ്രതിഫലം നല്‍കിയിട്ടില്ല. പലരും തരാത്തതും തന്ന വണ്ടിച്ചെക്കുകള്‍ ഇപ്പോഴും തന്റെ കൈയ്യില്‍ ഉണ്ടെന്നുമൊക്കെ ഹനീഫ പറഞ്ഞിട്ടുണ്ട്.

  Also Read: പ്രഭാസുമായി ഞാന്‍ വഴക്ക് കൂടി; സ്വീറ്റ്‌സര്‍ലാന്‍ഡില്‍ വച്ച് കങ്കണയും ബാഹുബലി താരവും തമ്മിലെ വഴക്ക് നടന്ന കഥ

  സാമ്പത്തികമായി ഒന്നും ഉണ്ടാക്കാന്‍ പറ്റാത്തതിനെ കുറിച്ച് പുള്ളി സംസാരിച്ചിട്ടുണ്ട്. പക്ഷേ പണത്തെ കുറിച്ചൊന്നും അദ്ദേഹം ചിന്തിച്ചിരുന്നില്ല. പിന്നീട് അവസാനം കരള്‍ സംബന്ധമായിട്ടുള്ള അസുഖം വന്നപ്പോള്‍ ഹനീഫ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഇങ്ങനൊരു അസുഖം തനിക്കുണ്ടെന്ന് പുള്ളി അധികമാരോടും പറഞ്ഞില്ല. ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴാണ് എല്ലാവരും ഇക്കാര്യം അറിയുന്നത് പോലും.

  Also Read: ആ നടന്‍ കുടുംബത്ത് കേറി വലിയൊരു കളി നടത്തി; അദ്ദേഹത്തെ അടിക്കാന്‍ പോയി, അന്നത്തെ സംഭവത്തെ കുറിച്ച് ജിഷിൻ മോഹൻ

  കൊച്ചിന്‍ ഹനീഫയെ പോലൊരാളുടെ നഷ്ടം മലയള സിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ്. 2009 ഫെബ്രുവരിയിലാണ് ഹനീഫിക്ക മരണപ്പെടുന്നത്. കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് മലയാള സിനിമയില്‍ നിന്നും ദിലീപും മമ്മൂട്ടിയുമടക്കം പലരും സഹായിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. സിനിമയിലുള്ള ഒട്ടുമിക്ക ആളുകളുമായി കൊച്ചിന്‍ ഹനീഫയ്ക്ക് നല്ല സുഹൃത്ത് ബന്ധമായിരുന്നു. ആരോടും പിണക്കം ഉണ്ടായിട്ടില്ല. എല്ലാവരുടെയും പിണക്കം മാറ്റാനൊക്കെ മുന്നില്‍ നിന്നതും അദ്ദേഹമാണെന്ന് നിര്‍മാതാവ് പറയുന്നു.


  Also Read: സാധാരണക്കാര്‍ക്കും ഇനി ബിഗ് ബോസില്‍ പങ്കെടുക്കാം; പോവാന്‍ താല്‍പര്യമുള്ളവര്‍ ചെയ്യേണ്ടത് ഇത്രമാത്രം, വീഡിയോ

  അതേ സമയം വീഡിയോയുടെ താഴെ ദിലീപ് അടക്കമുള്ള താരങ്ങള്‍ക്ക് ആശംസകള്‍ നിറയുകയാണ്. ജീവിച്ചിരുന്നപ്പോള്‍ സുഹൃത്തായിരുന്നവര്‍ മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ല. അവിടെയാണ് ദിലീപ് വ്യത്യസ്തനാവുന്നത്. എല്ലാവരും ആ പേര് എടുത്ത് പറയുന്നത് തന്നെ ഹനീഫ നല്‍കിയ സ്‌നേഹം പോലെയാണെന്നും ആരാധകര്‍ പറയുന്നു.

  English summary
  Producer Samad Mankada Opens Up About Cochin Haneefa And His Struggles Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X