twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹൃദയത്തിന് ഒ ടി ടിയില്‍ നിന്ന് വന്നത് വന്‍ തുക, വെളിപ്പെടുത്തി വിശാഖ്,രണ്ട് തവണ ഓഫര്‍ വന്നു

    |

    മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഹൃദയം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി തിയേറ്ററുകളില്‍ ജൈത്ര യാത്ര തുടരുകയാണ്.2022 ജനുവരി 21 ന് ആണ് ചിത്രം തിയേറ്ററുകൡ എത്തിയത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സമയത്തായിരുന്നു ഹൃദയം റിലീസ് ചെയ്യുന്നത്. പല ചിത്രങ്ങളും ഒടിടിയിലേയ്ക്ക് പോകുമ്പോഴായിരുന്നു ഹൃദയം തിയേറ്ററില്‍ എത്തുന്നത്. നിര്‍മ്മാതാവ് വിശാഖിന്റേയും സംവിധായകന്‍ വിനീതിന്റേയും ധൈര്യത്തിലായിരുന്നു പ്രതിസന്ധി ഘട്ടത്തിലും ഹൃദയം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. എന്നാല്‍ ഇവരെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുകയായിരുന്നു.

    ജഗദീഷിന്റെ ഭാര്യ രമ പൊതുവേദിയില്‍ വരില്ല, കാരണം വെളിപ്പെടുത്തി നടന്‍...ജഗദീഷിന്റെ ഭാര്യ രമ പൊതുവേദിയില്‍ വരില്ല, കാരണം വെളിപ്പെടുത്തി നടന്‍...

    തിയേറ്ററില്‍ വിജയകരമായി മുന്നേറുന്ന ചിത്രം ഫെബ്രുവരി 18 ന് ഒടിടിയില്‍ എത്തുകയാണ്. ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. അതേസമയം ഹോട്ട്സ്റ്റാറില്‍ എത്തിയാലും തിയേറ്ററുകളില്‍ ഹൃദയത്തിന്റെ പ്രദര്‍ശനം തുടരുമെന്നും നിര്‍മ്മാതാവ് വിശാഖ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒപ്പം സിനിമയ്ക്ക് ഒടിടിയില്‍ നിന്ന് വന്ന വന്‍ തുകയെ കുറിച്ചും പറയുന്നുണ്ട്.

    ഇങ്ങനെയാണ് എന്നെ വീഴ്ത്തിയത്, യുവയോട് സ്‌നേഹം പങ്കുവെച്ച് മൃദുല, വേറെ ലെവലെന്ന് എലീന...ഇങ്ങനെയാണ് എന്നെ വീഴ്ത്തിയത്, യുവയോട് സ്‌നേഹം പങ്കുവെച്ച് മൃദുല, വേറെ ലെവലെന്ന് എലീന...

     ഒടിടി റിലീസ്

    വിശാഖിന്റെ വാക്കുകള്‍ ഇങ്ങനെ... ''ഹൃദയം മൂന്നാഴ്ചയായി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാലാമത്തെ ആഴ്ചയാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. തിയേറ്ററില്‍ റിലീസ് ചെയ്യാതെ ഫെബ്രുവരി 14നു ഹൃദയം ഒടിടി റിലീസ് ചെയ്താല്‍ വന്‍തുക നല്‍കാം എന്ന് ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും വന്ന ഓഫര്‍ നിലനില്‍ക്കെയാണ് ഞങ്ങള്‍ തിയറ്ററുകളെ പിന്തുണയ്ക്കണം എന്ന ഉദ്ദേശത്തോടെ ചിത്രം റിലീസ് തന്നെ ചെയ്തത്.

     തിയേറ്റര്‍ റിലീസ്

    വീണ്ടും ലോക്ഡൗണ്‍ വന്നേക്കും എന്ന അവസ്ഥ വന്ന സമയത്ത് ഒരു നിര്‍മ്മാതാവും ചെയ്യാത്ത കാര്യമാണ് തിയേറ്റര്‍ റിലീസിന്റെ കാര്യത്തില്‍ ഞാന്‍ ചെയ്തത്. മൂന്ന് ഞായറാഴ്ച്ചകള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും സിനിമ തിയേറ്ററില്‍ തന്നെ ഞാന്‍ റിലീസ് ചെയ്തു. റിലീസ് ചെയ്തയുടനെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകള്‍ സി കാറ്റഗറിയായി തിയറ്റര്‍ അടച്ചപ്പോഴും ഹൃദയം പ്രദര്‍ശനം തുടരുക തന്നെ ചെയ്തു. ഞങ്ങള്‍ അത്തരമൊരു ധീരമായ നടപടി എടുത്തതുകൊണ്ടാണ് ആറാട്ട് ഉള്‍പ്പടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയറ്റര്‍ റിലീസ് ചെയ്യാന്‍ തയ്യാറായത്. തിയേറ്റര്‍ ഉടമകള്‍ പ്രതിസന്ധിയിലാണ് എന്നുള്ളത് ഒരു തിയറ്റര്‍ ഉടമയായ എനിക്കു മനസ്സിലാകും.

    തിയേറ്റര്‍ ഉടമകളെ പിന്തുണക്കുന്നു തീരുമാനം

    തിയേറ്റര്‍ ഉടമകളെ പിന്തുണക്കുന്ന തീരുമാനമെടുത്ത ഞങ്ങളുടെ സിനിമ ഒടിടി റിലീസ് വരുമ്പോള്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാണോ എന്നുള്ളത് ഇനി ഫിയോക്കാണ് തീരുമാനിക്കേണ്ടത്. അവരുടെ തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങള്‍ കൂടുതല്‍ ലാഭം നോക്കി പോയിരുന്നെങ്കില്‍ ചിത്രം തിയറ്ററില്‍ എത്തില്ലായിരുന്നു. തിയേറ്റര്‍ അടച്ചുപോകുന്ന സാഹചര്യത്തില്‍ അവരെ പിന്തുണച്ചവരുടെ സിനിമ ഒടിടി റിലീസ് ചെയ്തു എന്നു കരുതി തിയറ്ററില്‍ നിന്നും പിന്‍വലിച്ചാല്‍ ഭാവിയില്‍ നിര്‍മാതാക്കള്‍ സിനിമകളെല്ലാം ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുന്ന തീരുമാനമെടുത്താല്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

     വന്‍ തുക

    കൂടാതെ ഹൃദയത്തിന് വന്‍ തുകയായിരുന്നു ഒടിടി ഓഫര്‍ ചെയ്തതെന്നും നിര്‍മ്മാതാവ് വിശാഖ് അഭിമുഖത്തില്‍ പറയുന്നുണ്ട്. രണ്ട് തവണയായിരുന്നു ഇത്തരത്തിലെ ഓഫര്‍ നിരസിച്ചത്. ''ഹൃദയം ഡയറക്റ്റ് ഒടിടി റിലീസ് ചെയ്താല്‍ വലിയ തുക ഓഫര്‍ ഉണ്ടായിരുന്നു. അതു പോലെ തന്നെ തിരുവനന്തപുരം ഉള്‍പ്പടെയുള്ളിടത്തു തിയേറ്ററുകള്‍ അടഞ്ഞപ്പോള്‍ ഒടിടി റിലീസ് ചെയ്യാന്‍ വീണ്ടും ഓഫര്‍ വന്നു. പക്ഷെ ഈ രണ്ടു ഓഫറുകളും തള്ളിക്കളഞ്ഞാണ് ഞാന്‍ തീയറ്ററില്‍ പടം നിലനിര്‍ത്തിയത്. നാലാമത്തെ ആഴ്ചയെങ്കിലും പടം ഒടിടി റിലീസ് ചെയ്തില്ലെങ്കില്‍ പിന്നെ എനിക്ക് ഒടിടി ഓഫര്‍ കിട്ടില്ല. എന്തായാലും ഹൃദയം ഒടിടി റിലീസ് ചെയ്താലും തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ചിത്രം പ്രദര്‍ശിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.

    Recommended Video

    Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam
    അച്ഛന്റേയും മകന്റേയും ചിത്രം

    അച്ഛന്റേയും മകന്റേയും ചിത്രം ഒന്നിച്ച് തിയേറ്ററുകളി പ്രദര്‍ശിപ്പിക്കുന്നതിന്റെ സന്തോഷവും അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്. ആറാട്ട്ാണ് പുറത്ത് വരാനുളള മോഹന്‍ലാല്‍ ചിത്രം. മരയ്ക്കാറിന് ശേഷം പ്രദര്‍ശനത്തിനെത്തുന്ന ലാലേട്ടന്റെ ചിത്രമാണിത്. നടന്റെ മാസ് ക്ലാസ് ചിത്രമായിരിക്കും ഇത്. നെയ്യാറ്റിന്‍ കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബ്രോഡാഡിയാണ് ഏറ്റവും ഒടുവില്‍ ഡിസ്‌നി ഹോട്ടസ്റ്റാറില്‍ റിലീസ് ചെയ് മലയാള ചിത്രം. ഇതും മോഹന്‍ലാല്‍ ചിത്രമായിരുന്നു. ഈ വര്‍ഷം ആദ്യം പുറത്ത് വരുന്ന ലാലേട്ടന്‍ ചിത്രമാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    English summary
    Producer Visakh Subramaniam Opens Up About Vineeth sreenivasan Hridayam Movie's Ott Offer, viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X