For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു വരി പോലും എഴുതാതെ തിരക്കഥാകൃത്ത് പണി തന്നു; ലക്ഷങ്ങൾ മുടക്കിയ ചാക്കോച്ചൻ്റെ ചിത്രത്തെ കുറിച്ച് നിർമാതാവ്

  |

  ചില സിനിമകളുടെ പിന്നണിയില്‍ പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ നടന്നിട്ടുണ്ടാവും. വലിയ പ്രതിസന്ധികള്‍ വരെ നേരിട്ടതിന് ശേഷം സിനിമ റിലീസ് ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായ സിനിമകളുണ്ടാവും. അത്തരത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനും വിനീത് വില്ലനുമായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് മൂവിയാണ് മഴവില്ല്.

  സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിയങ്കിലും തിരക്കഥാകൃത്ത് വലിയൊരു പണി നല്‍കിയെന്നാണ് നിര്‍മാതാവ് സേവി മാനിയോ മാത്യൂ പറയുന്നത്. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സേവി.

  Also Read: നായികയെ പ്രണയിച്ച് അവളുടെ വീടിൻ്റെ മതിൽ ചാടി; പോലീസും പിടിച്ചു! പ്രണയത്തെ കുറിച്ച് ദര്‍ശനയുടെ ഭർത്താവ്

  കര്‍ണാടകത്തില്‍ അമൃത വര്‍ഷിണി എന്നൊരു സിനിമ ചെയ്തിരുന്നു. കന്നഡ സംവിധായകന്‍ ദിനേഷ് ബാബുവായിരുന്നു സംവിധായകന്‍. അതിന്റെ റീമേക്കാണ് മഴവില്ല് എന്ന സിനിമ. അമൃത വര്‍ഷിണി കുറച്ച് പ്രായമായ താരങ്ങളുടെ കഥയാണ് പറഞ്ഞത്. ദിനേഷ് ഈ കഥ വന്ന് പറഞ്ഞു. മലയാളത്തില്‍ കുറച്ചൂടി പ്രായം കുറഞ്ഞ കഥാപാത്രത്തെ കൊണ്ട് വന്നാലോ എന്ന് ആലോചിച്ചു. അങ്ങനെ അന്ന് പ്ലാന്‍ ചെയ്തത് ബിജു മേനോന്‍, ജയറാം, മഞ്ജു വാര്യര്‍ എന്നിവരെ നായിക-നായകന്മാരാക്കാം എന്നാണ്.

  Also Read: ആദ്യം പ്രൈവസി കിട്ടിയില്ല, ഹണിമൂണ്‍ രണ്ടാമതും പ്ലാന്‍ ചെയ്ത് നടി ആലീസും ഭര്‍ത്താവും; പുത്തന്‍ വീഡിയോ വൈറല്‍

  അവരോട് കഥ പറഞ്ഞ് എല്ലാം സെറ്റാക്കി. ജര്‍മ്മനിയിലാണ് ഷൂട്ടിങ്ങ്. അങ്ങനെയിരിക്കുമ്പോഴാണ് കണ്ണെഴുതിപൊട്ടുംതൊട്ട് എന്ന സിനിമയുടെ സംവിധായകന്‍ രഞ്ജിത്ത് വിളിക്കുന്നത്. അത് നടക്കില്ല, കാരണം ആ സിനിമയുടെ ഷെഡ്യൂള്‍ നീണ്ട് പോവുകയാണെന്ന്. ആ ചിത്രത്തില്‍ ബിജു മേനോനും മഞ്ജു വാര്യരും അഭിനയിക്കുന്നുണ്ട്. അങ്ങനെയാണ് കുഞ്ചാക്കോ ബോബനെ സിനിമയിലേക്ക് ചേര്‍ക്കുന്നത്. നക്ഷത്രത്താരാട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ച് നില്‍ക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

  അതിന് പിന്നാലെ വിനീതിനെയും വിളിച്ച് സിനിമയെ കുറിച്ച് പറഞ്ഞു. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച വേഷത്തിലേക്ക് ജയറാമിനെയും വീനിതിന്റെ വേഷത്തിലേക്കാണ് ബിജു മേനോനെയും ആദ്യം ആലോചിച്ചത്. അങ്ങനെ എല്ലാം മാറി. റീമേക്ക് ചിത്രമായത് കൊണ്ട് ആദ്യ സിനിമയില്‍ നിന്നുള്ളതൊന്നും വരാതെ ഇതിനെ പൂര്‍ണമായി മാറ്റിയെടുക്കാന്‍ ഞങ്ങളെല്ലാവരും തീരുമാനിച്ചു. അങ്ങനെയാണ് യൂറേപ്പിന്‍ രാജ്യങ്ങളില്‍ ചിത്രീകരിക്കാനൊരുങ്ങുന്നത്.

  പള്ളാശ്ശേരിയാണ് സ്‌ക്രീപ്റ്റ് റൈറ്റര്‍. പക്ഷേ അദ്ദേഹം ഒന്നും എഴുതുന്നില്ല. ജര്‍മ്മനിയില്‍ പോയി അവിടുത്തെ സിറ്റുവേഷനൊക്കെ ഒന്ന് കണ്ടിട്ട് എഴുതാമെന്നാണ് പുള്ളി പറഞ്ഞത്. കഥ എല്ലാവരുടെയും മനസിലുണ്ട്. എന്നാല്‍ ജര്‍മ്മനിയില്‍ ചെന്നിട്ടും അദ്ദേഹം സ്‌ക്രീപ്റ്റ് എഴുതിയില്ല. ഒരു വരി പോലും എഴുതാതെയിരുന്നു. എന്തോ ഈഗോ പ്രശ്‌നം കൊണ്ടാണ് അയാള്‍ എഴുതാതിരുന്നത്. പിന്നീടൊരിക്കലും ഞാന്‍ പുള്ളിയുമായി സംസാരിച്ചിട്ടില്ല.

  അപ്പോഴാണ് ദിനേശ് ബാബുവിന്റെ കഴിവ് ഞാന്‍ മനസിലാക്കുന്നത്. സ്‌ക്രീപ്റ്റ് ഇല്ലെങ്കിലും അദ്ദേഹം ഇരുന്ന് എഴുതും. ഷൂട്ട് ചെയ്യുന്നതിന് മുന്‍പേ പുള്ളി ഇരുന്ന് തിരക്കഥ എഴുതുകയാണ്. അമൃത വര്‍ഷിണി ചെയ്ത ഓര്‍മ്മയിലാണ് പുള്ളി കഥ ഒരുക്കിയത്.

  ഇതൊക്കെ നായികയായ പ്രീതിയ്ക്ക് ഭാഷ മാറ്റി കൊടുക്കുകയും വേണം. അവര്‍ക്ക് ഹിന്ദിയോ ഇംഗ്ലീഷോ മാത്രമേ അറിയുകയുള്ളു. അതെല്ലാം പറഞ്ഞ് കൊടുത്തതും പഠിപ്പിച്ചതുമൊക്കെ ദിനേഷ് ബാബുവാണ്. ദിനേഷിനെ വിളിച്ചപ്പോള്‍ അദ്ദേഹത്തെ സൂക്ഷിക്കണം, ഭയങ്കരനാണെന്നാണ് പലരും പറഞ്ഞത്. പക്ഷേ ഇത്രയും കംഫര്‍ട്ടായിട്ടുള്ള മറ്റൊരാള്‍ ഇല്ലെന്നാണ് സേവി പറയുന്നത്.

  Read more about: kunchako boban
  English summary
  Producer Xavi Manio Mathew Opens Up About Kunchacko Boban's Mazhavillu Movie Backstory. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X