twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മടിച്ചുനിന്ന ബിജു മേനോന്‍, പിന്നീട് സംഭവിച്ചത്, അനുഭവം പറഞ്ഞ് നടന്‍

    By Midhun Raj
    |

    മലയാള സിനിമയില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ്
    ബിജു മേനോന്‍. അയ്യപ്പനും കോശിയും സിനിമ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണുണ്ടാക്കിയത്. സച്ചി സംവിധാനം ചെയ്ത സിനിമയിലെ കഥാപാത്രത്തിന് മലയാളികള്‍ക്കൊപ്പം തന്നെ അന്യഭാഷാ പ്രേക്ഷകരും കൈയ്യടിച്ചു. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള ബിജു മേനോന്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് സഹനടനായി മാത്രം ഒതുങ്ങിപ്പോയ നടന്‍ പിന്നീട് വെളിമൂങ്ങയിലൂടെയാണ് നായകനായി സജീവമായത്.

    താരപുത്രി ജാന്‍വി കപൂറിന്‌റെ വൈറല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

    മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം പ്രവര്‍ത്തിച്ച ബിജു മേനോന്‍ തനിക്ക് കിട്ടാറുളള വേഷങ്ങളെല്ലാം മികച്ചതാക്കാറുണ്ട്. ഇരുപത്തഞ്ച് വര്‍ഷത്തിലധികമായി മോളിവുഡില്‍ സജീവമാണ് നടന്‍. അതേസമയം ബിജു മോനോന്‍ അഭിനയരംഗത്തേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ജോണ്‍സണ്‍ മഞ്ഞളി. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിനയിക്കാന്‍ മടിച്ച ബിജു പിന്നീട് സീരിയല്‍ രംഗത്തേക്ക് വന്ന കഥ ജോണ്‍സണ്‍ പറഞ്ഞത്.

    ദൂരദര്‍ശനിലെ സീരിയലുകളിലൂടെയാണ്

    ദൂരദര്‍ശനിലെ സീരിയലുകളിലൂടെയാണ് ബിജു മേനോന്റെ തുടക്കം. നടന്റെ പിതാവ് പിഎന്‍ ബാലകൃഷ്ണപിളളയും അഭിനേതാവ് ആയിരുന്നു, അച്ഛന്‍ സീരിയലുകളില്‍ അഭിനയിക്കാറുളള സമയത്ത് ബൈക്കില്‍ കൊണ്ടുവിടാറുളളത് ബിജുവാണ് എന്ന് ജോണ്‍സണ്‍ മഞ്ഞളി പറയുന്നു. ബിജുവിന്‌റെ പിതാവ് തന്‌റെ അടുത്ത സുഹൃത്തായിരുന്നു. ഞാന്‍ ചെയ്ത പല സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. അങ്ങനെയാണ് ഒരിക്കല്‍ ബിജു മേനോനെ അഭിനയിക്കാന്‍ വിളിക്കുന്നത്.

    ചേട്ടന് വേറെ പണിയൊന്നും ഇല്ലെ

    'ചേട്ടന് വേറെ പണിയൊന്നും ഇല്ലെ, അതൊന്നും ശരിയാവില്ല, എന്നെ കൊണ്ട് നടക്കില്ല എന്നായിരുന്നു' ബിജുവിന്റെ മറുപടി. കണ്ണനെ കൊണ്ടുപോയിക്കോ എന്നായിരുന്നു ബിജു പറഞ്ഞത്. ബിജുവിന്റെ ചേട്ടനാണ് കണ്ണന്‍. കണ്ണനെ വെച്ച് ഒരു സീരിയല്‍ 13 എപ്പിസോഡ് ചെയ്‌തെങ്കിലും അത് നന്നായി വന്നില്ല. പിന്നെയും ഞാന്‍ ബിജുവിന്‌റെ പുറകെ നടന്ന് രണ്ട് എപ്പിസോഡുകളില്‍ ബിജുവിനെ അഭിനയിപ്പിച്ചു.

    ചില ആളുകളെ കാണുമ്പോള്‍ നമുക്ക്

    ചില ആളുകളെ കാണുമ്പോള്‍ നമുക്ക് ഒരു സ്പാര്‍ക്ക് വരും, ഇവന്‍ കയറിപോവുമെന്ന്. അങ്ങനെ തനിക്ക് ബിജു മേനോനിലും തോന്നി എന്ന് ജോണ്‍സണ്‍ പറഞ്ഞു. അവനില്‍ സംഭവമുണ്ടെന്ന് തോന്നി. എന്നാല്‍ അങ്ങനെയുളളവര്‍ക്ക് കോണ്‍ഫിഡന്‍സ് ഉണ്ടാവില്ല. പക്ഷേ നമ്മള് ഒന്ന് ബൂസ്റ്റ് ചെയ്തുകൊടുത്താല്‍ അവര് കയറിപോവും. 'ബിജു നീ കൊളളാം നീ കയറിക്കോ. നീ രക്ഷപ്പെടുമെന്ന്' എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അപ്പോഴും ബിജുവിന് അഭിനയത്തില്‍ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. പിന്നെ ഞാന്‍ നിര്‍ബന്ധിപ്പിച്ചു സീരിയലുകളില്‍ അഭിനയിപ്പിക്കുകയായിരുന്നു.

    മലയാളത്തിന് പുറമെ തമിഴ് സീരിയലിലും

    മലയാളത്തിന് പുറമെ തമിഴ് സീരിയലിലും ബിജു മേനോനെ അഭിനയിപ്പിച്ചു. നാല് എപ്പിസോഡുകളില്‍ ഒരു മാഫിയ കിംഗ് ആയി ബിജു തമിഴിലെത്തി. നെഗറ്റീവ് വേഷമായിരുന്നു. ബിജു അത് ഗംഭീരമായിട്ട് ചെയ്തു. അന്നേ ഞാന്‍ പറഞ്ഞു; നീ മലയാള സിനിമയ്ക്ക് മുത്താണ്. ഒരു സംശയവും വേണ്ട ആ കാര്യത്തില് എന്ന് പറഞ്ഞു. ഞങ്ങളുടെ സീരിയലുകളിലെ പ്രകടനം കണ്ടാണ് മറ്റൊരു സീരിയലിന്‌റെ ടീം ബിജുവിനെ അന്വേഷിച്ചത്.

    ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴ് ടീസറിനെതിരെ വിമര്‍ശനം, തമിഴിലെ കുട്ടപ്പന്‍ പോരെന്ന് ആരാധകര്‍ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴ് ടീസറിനെതിരെ വിമര്‍ശനം, തമിഴിലെ കുട്ടപ്പന്‍ പോരെന്ന് ആരാധകര്‍

    Recommended Video

    Biju Menon to play Vivek Oberoi’s role in 'Lucifer's Telugu version | FilmiBeat Malayalam
    അങ്ങനെയാണ് മിഖായേലിന്‌റെ സന്തതികള്‍

    അങ്ങനെയാണ് മിഖായേലിന്‌റെ സന്തതികള്‍ എന്ന സീരിയലില്‍ ബിജുവിന് നായകന്‌റെ വേഷം കിട്ടുന്നത്. അത് പിന്നെ സിനിമയാക്കിയപ്പോള്‍ അതിലും ബിജു നായകനായി. ബിജു വളരെ ഉയരങ്ങളില്‍ എത്തി. അതില്‍ സന്തോഷമുണ്ട്. സിനിമ എന്നത് ഒരു ഭാഗ്യമാണ്. കഴിവ് മാത്രമല്ല ഭാഗ്യവും വേണം. ബിജുവിന് നല്ല പെരുമാറ്റമാണ് എല്ലാവര്‍ക്കും ഇഷ്ടമുളള പ്രകൃതമാണ്, ജോണ്‍സണ്‍ മഞ്ഞളി വ്യക്തമാക്കി.

    സ്മാര്‍ട്ട് ഫോണ്‍ മുതലാളിയാകാന്‍ ഒന്ന് രണ്ട് തവണ ശ്രമിച്ചതാ, പക്ഷേ സംഭവിച്ചത്, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌സ്മാര്‍ട്ട് ഫോണ്‍ മുതലാളിയാകാന്‍ ഒന്ന് രണ്ട് തവണ ശ്രമിച്ചതാ, പക്ഷേ സംഭവിച്ചത്, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

    English summary
    production controller and actor johnson manjali reveals how biju menon entered into acting field
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X