twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് സിനിമയുടെ റിലീസിന് ഉണ്ടാകാൻ പാടില്ലാത്ത ബുദ്ധിമുട്ടുകളുണ്ടായി, വെട്ടത്തിന് അന്ന് സംഭവിച്ചത്...

    |

    മലയാളി പ്രേക്ഷകരുടെ ജനപ്രിയ താരമാണ് ദിലീപ്. സല്ലാപം എന്ന ചിത്രത്തിലൂടെ നായകനായി ചുവട് വച്ച താരം പിന്നീട് അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടേയും കുട്ടികളുടേയും ഹൃദയം കീഴടക്കാൻ നടന് കഴിഞ്ഞിരുന്നു. ജനപ്രിയ നടൻ എന്നാണ് ദിലീപിനെ അറിയപ്പെടുന്നത്. സിഐഡി മൂസ, പാണ്ടിപ്പട, മീശമാധവൻ തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

    ഋഷിയുടേയും സൂര്യയുടേയും റൊമൻസിന് വിമർശനം, കൂടെവിടെ പരമ്പരയെ പിന്തുണച്ച് ആരാധകർ, അവർ പ്രേമിക്കട്ടെഋഷിയുടേയും സൂര്യയുടേയും റൊമൻസിന് വിമർശനം, കൂടെവിടെ പരമ്പരയെ പിന്തുണച്ച് ആരാധകർ, അവർ പ്രേമിക്കട്ടെ

    2004 ൽ പ്രിയദർശൻ സംവിധാനം ചെയ്ത ദിലീപ് ചിത്രമാണ് വെട്ടം. കലാഭവൻ മണി, ഇന്നസെന്റ്, നെടുമുടി വേണു, ജനാർദ്ദനൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, ബിന്ദു പണിക്കർ , സുകുമാരി എന്നിങ്ങനെ വൻതാരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ഉദയകൃഷ്ണ-സിബി കെ. തോമസ് തിരക്കഥ എഴുതിയ ചിത്രം നിർമ്മിച്ചത് രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക ആയിരുന്നു.

    ക്യാപ്റ്റന്‍ രാജു എന്റെ കൈപിടിച്ച് മാപ്പു പറഞ്ഞു, അദ്ദേഹത്തെ കെട്ടിപ്പിടിച്ചു, ആ സംഭവം വെളിപ്പെടുത്തി മുകേഷ്ക്യാപ്റ്റന്‍ രാജു എന്റെ കൈപിടിച്ച് മാപ്പു പറഞ്ഞു, അദ്ദേഹത്തെ കെട്ടിപ്പിടിച്ചു, ആ സംഭവം വെളിപ്പെടുത്തി മുകേഷ്

    വെട്ടം

    പ്രിയദർശൻ ചിത്രങ്ങളെല്ലാം താരസമ്പന്നമാണ്. എന്നാൽ ഇത്രയും താരങ്ങൾ ഒന്നിച്ചെത്തിയ ആദ്യത്തെ പ്രിയദർശൻ ചിത്രമാണ് വെട്ടമാണ്. ഇപ്പോഴിത സിനിമയെ കുറിച്ചുള്ള പിന്നാമ്പുറ കഥ വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോൾ എആർ കണ്ണൻ. വളരെ ഫ്രീയായി ടെൻഷനില്ലാതെ ചെയ്ത ചിത്രമാണ് വെട്ടം എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ സിനിമ തിയേറ്ററിൽ റിലീസ് ചെയ്തപ്പോഴുണ്ടായ പ്രതിസന്ധിയെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. Master Bin എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

    വൻ താരനിര അണിനിരന്ന ചിത്രം

    ഒരു എഗ്രിമെന്റുമായി ബന്ധപ്പെട്ട് താരസംഘടനയും ചേമ്പറും തമ്മിൽ പ്രശ്നം നടക്കുമ്പോഴാണ് വെട്ടം സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഈ വിഷയത്തിന് പരിഹാരം കണ്ടതിന് ശേഷം മതി മറ്റുള്ള ചത്രങ്ങളെന്ന് നിർമ്മാതാക്കളുടെ സംഘടന തീരുമാനിക്കുകയായിരുന്നു. എന്നാൽ ഒരു ക്ലോസ് ഉണ്ടായിരുന്നു. ഈ തീരുമാനത്തിന് മുൻപ് എഗ്രിമെന്റ് എഴുതിയ ചിത്രങ്ങൾ തുടങ്ങാമെന്നായിരുന്നു. വെട്ടം നേരത്തെ എഗ്രിമെന്റ് എഴുതിയതായിരുന്നു. അതിനാൽ തന്നെ സിനിമയുടെ ചിത്രീകരണം ആ സമയത്ത് തുടങ്ങാൻ സാധിച്ചു. കൂടാതെ വൻ താരനിര പങ്കെടുക്കുന്നതിന്റെ ബുദ്ധിമുട്ടും ഈ ചിത്രത്തിന് ഇല്ലായിരുന്നു. കാരണം ഈ സിനിമയിൽ അഭിനയിക്കാൻ എത്തിയ താരങ്ങളിൽ അധികം പേരും ചിത്രീകരണം പൂർത്തിയായതിന് ശേഷമാണ് മടങ്ങിയത്. മറ്റ് സിനിമകളുടെ തിരിക്കും കാര്യങ്ങളും ഇല്ലാത്തത് കൊണ്ട് വളരെ ഫ്രീയായി ടെൻഷനില്ലാതെയായിരുന്നു വെട്ടം ഷൂട്ട് ചെയ്തത്.

    ഷൂട്ടിംഗ്

    സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും അഭിമുഖത്തിൽ പറയുന്നു. ഒരു ഹോട്ടൽ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു. നടൻ മിഥുൻ ചക്രവർത്തിയുടെ ഹോട്ടലിൽ വെച്ചായിരുന്നു ചിത്രീകരണം. ആ ഹോട്ടലിൽ വെച്ച് തന്നെയായിരുന്നു ആ ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. ഹോട്ടലിൽ തന്നെ ഭൂരിഭാഗം സീനുകളും ചിത്രീകരിക്കേണ്ട ആവശ്യവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ രീതിയിലും സാമ്പത്തികവും സമയലാഭവുമൊക്കെ ഉണ്ടായിരുന്നുവെന്നും എആർ കണ്ണൻ പറയുന്നു. താരങ്ങളെല്ലാം ഫാമലിയായിട്ടാണ് ചിത്രത്തിൽ എത്തിയതെന്നും ഷൂട്ടിംഗ് ദിനത്തെ ഓർമിച്ചു കൊണ്ട് അദ്ദേഹം പറയുന്നു.

     ബുദ്ധിമുട്ട്  ഇല്ല

    വളരെ നേരത്തെ പ്ലാൻ ചെയ്ത ചിത്രമായിരുന്നു വെട്ടം. അതുകൊണ്ട് തന്നെ സിനിമ തുടങ്ങാൻ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതുപോല സിനിമയുടെ ചിത്രീകരണവും വളരെ സ്മൂത്ത് ആയിരുന്നു. അത് ചിത്രത്തിൽ കാണാനുണ്ട്. എന്നാൽ കിലുക്കം പോലെയെരു ഓളം ഉണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം തുറന്ന് സമ്മതിക്കുന്നുണ്ട്. അതിനുള്ള കാരണവും വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ റിലീസ് സമയത്തുണ്ടായ പ്രശ്നമാണ് അതിനുള്ള കാരണം.

     സാമ്പത്തിക ലാഭം നേടി

    ദിലീപ് ചിത്രം റിലീസിനെത്തുമ്പോൾ ഉണ്ടാവാൻ പാടില്ലാത്ത ചില ബുദ്ധിമുട്ടുകൾ അന്ന് ആ സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായി. നല്ല രീതിയിൽ ആളുകൾ തിയേറ്ററിൽ കയറി കണ്ട് കൊണ്ടിരുന്ന സിനിമയായിരുന്നു പെട്ടെന്ന് നിന്നു പോയത്. പ്രശ്നം പിന്നീട് പരിഹരിച്ചുവെങ്കിലും നമ്മുടെ സിനിമയുടെ പ്രദർശനത്തിന്റെ സമയത്ത് ബ്രേക്ക് വരുകയായിരുന്നു. എന്നാൽ നിർമ്മാതാവിന് കാശ് കിട്ടിയ ചിത്രമായിരുന്നു വെട്ടമെന്നും നിർമ്മാതവും പ്രൊഡക്ഷൻ കൺട്രോളുമായ എ.ആർ.കണ്ണൻ പറയുന്നു.

    Recommended Video

    Dileep shares pictures of daughter Mahalakshmi's writing ceremony

    കടപ്പാട്; വീഡിയോ(Master Bin)

    English summary
    Production Controller AR Kannan Reveals An unusual Incident In Dileep's Vettam Releasing Time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X