twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സിനിമ കൈയിൽ നിന്ന് പോയെന്ന് മനസ്സിലായി; ഒറ്റ രാത്രി കൊണ്ട് ക്ലൈമാക്സിൽ മാറ്റം വരുത്തിയിട്ടും പരാജയപ്പെട്ടു'

    |

    മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. മണിച്ചിത്രത്താഴ് എന്ന ഒറ്റ സിനിമ മതി മലയാള സിനിമാ ചരിത്രത്തിൽ ഫാസിലിന്റെ പേര് അടയാളപ്പെടുത്താൻ. അനിയത്തിപ്രാവ് ഉൾപ്പെടെ ഹിറ്റുകളുടെ വലിയ ഒരു നിര തന്നെ ഫാസിലിന് സ്വന്തമായി അവകാശപ്പെടാൻ ഉണ്ട്.

    അതേസമയം സംവിധായകന്റെ കരിയറിൽ കൗതുകകരമായ ചില കാര്യങ്ങളും ഉണ്ട്. ഫാസിലിന്റെ ഒരു സിനിമ വിജയിച്ചാൽ അതിന് ശേഷമിറങ്ങുന്ന അടുത്ത സിനിമ മിക്കപ്പോഴും പരാജയം ആയിരിക്കും, കൈയെത്തും ദൂരത്ത്, വിസ്മയത്തുമ്പത്ത് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്.

    Also Read: ദിലീപിന്റെ താൽപര്യമായിരുന്നു ആ സിനിമ; ആ മത്സരത്തിൽ ഞാൻ തോറ്റു, മാന്യമായ പ്രതിഫലം ലഭിച്ചില്ല: സംവിധായകൻAlso Read: ദിലീപിന്റെ താൽപര്യമായിരുന്നു ആ സിനിമ; ആ മത്സരത്തിൽ ഞാൻ തോറ്റു, മാന്യമായ പ്രതിഫലം ലഭിച്ചില്ല: സംവിധായകൻ

    ഹിറ്റുകൾക്കൊപ്പം തന്നെ ഒരുപിടി പരാജയ സിനിമകളും ഫാസിലിന്റെ പേരിലുണ്ട്. ഇപ്പോഴിതാ ഫാസിൽ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ച ബാബു ഷാഹിർ.

    Mohanlal And Fazil

    സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു ഫാസിൽ. മോഹൻലാൽ, സംയുക്ത വർമ, ​ഗീതു മോഹൻദാസ് തുടങ്ങിയവർ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമ ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു ഇതേക്കുറിച്ചാണ് ബാബു ഷാഹിർ സംസാരിച്ചത്.

    'ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ അനിയത്തി ക്യാരക്ടർ അന്വേഷിച്ച് ഒരുപാട് ഓട്ടങ്ങൾ ഓടി. അവസാനം ​ഗീതു മോഹൻദാസിലേക്കെത്തി. അന്വേഷണം നടത്തിയപ്പോൾ അവൾ അമേരിക്കയിൽ ആണ്. ഉടനെ തന്നെ നമ്പർ അന്വേഷിച്ച് വിളിച്ചു. ഉടനെ ഇവിടെ വരണം എന്ന് ഫാസിൽ സർ പറഞ്ഞു. ​ഗീതു കോസ്റ്റ്യൂം ഇട്ട് വന്നപ്പോൾ കറക്ട്. ആ സിനിമ തുടങ്ങി'

    'ആലപ്പുഴയിലും എറണാകുളത്തും ഊട്ടിയിലുമായി ഷൂട്ടിം​ഗ് തീർന്നു. കുറച്ച് സമയത്തുനുള്ളിൽ ആണ് ആ സിനിമയുടെ പ്ലാനിം​ഗും ഷൂട്ടിം​ഗും തീർത്തത്. എഡിറ്റിം​ഗും ഡബിം​ഗും എല്ലാം മദ്രാസിൽ പോയി തീർത്തു. കോപ്പി ആയപ്പോഴും ആ സിനിമ കാണുമ്പോൾ നമുക്ക് ചെറിയ ഒരു തൃപ്തിക്കുറവ് ഉണ്ടായിരുന്നു'

    Also Read: സുപ്രിയ മേനോൻ പ്രതിഫലം തന്നോ? മരുമകൾ നിർമ്മിച്ച സിനിമയിൽ അഭിനയിച്ചതിന് കിട്ടിയ തുകയെ പറ്റി മല്ലിക സുകുമാരൻAlso Read: സുപ്രിയ മേനോൻ പ്രതിഫലം തന്നോ? മരുമകൾ നിർമ്മിച്ച സിനിമയിൽ അഭിനയിച്ചതിന് കിട്ടിയ തുകയെ പറ്റി മല്ലിക സുകുമാരൻ

    'കാരണം ഇത്തിരി ഇഴഞ്ഞ് പോവുന്ന സബ്ജക്ട് ആണ് അതിന്റെ തീം. അതിന്റെ ടെൻഷൻ എല്ലാവർക്കും ഉണ്ട്. അതേപോലെ തിയറ്ററിൽ റിലീസ് ആയപ്പോൾ വന്ന റിപ്പോർട്ട് പടംഇത്തിരി മോശമാണ്, ക്ലൈമാക്സ് വീക്ക് ആണെന്നാണ്. ഉടനെ തന്നെ ഫാസിൽ സർ പറഞ്ഞു, ക്ലെെമാക്സിൽ എന്തെങ്കിലും ഉടനെ തന്നെ റീഷൂട്ട് ചെയ്തിട്ട് ആഡ് ചെയ്യാമെന്ന്. മോഹൻലാലും ഭാര്യയും അനിയത്തിയും തമ്മിലുള്ള അറ്റാച്ച്മെന്റ് ഞങ്ങൾ റീ ഷൂട്ട് ചെയ്തു'

    Babu Shahir

    'മദ്രാസിലുള്ള മൗണ്ട് ഹോട്ടലിൽ വെച്ച് ഉടനെ ഷൂട്ട് ചെയ്ത്. വൈകുന്നേരം തന്നെ ലാബിലേക്ക് കൊടുത്ത് പ്രിന്റ് അടിച്ച് ഡബ്ബിം​ഗ് ചെയ്തു. പ്രിന്റ് ചെയ്ത 45 ഇടങ്ങളിൽ ആഡ് ചെയ്തു. ഒറ്റ രാത്രി കൊണ്ടാണ് അതെല്ലാം ചെയ്തത്. എന്നാലും സിനിമ വിജയമായില്ല. ആ സിനിമ നമ്മുടെ കെെയിൽ നിന്ന് പോയി എന്ന് പറയാം'

    '2000 മുതലുള്ള പരാജയം ആണ് പിന്നീട് ഞങ്ങൾക്ക് പ്രയാസം ഉണ്ടാക്കി. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് ഫാസിൽ സാർ അടുത്ത സിനിമയിലേക്ക് ഇറങ്ങുന്നത്,' ബാബു ഷാഹിർ പറഞ്ഞു.

    Read more about: fazil
    English summary
    Production Controller Babu Shahir Open Up About Failure Of Fazil Movie Life Is Beautiful
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X