For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വലിയ താരങ്ങളിലേക്ക് പോകേണ്ട പടമല്ല; തന്റെ പ്രൊഡക്ഷനിലെ രണ്ടാമത്തെ സിനിമയെ കുറിച്ച് പറഞ്ഞ് ബാദുഷ

  |

  പ്രൊഡക്ഷന്‍ കണ്‍ട്രോളറായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ബാദുഷ എന്‍ എം. പ്രൊഡക്ഷനില്‍ നിന്നും നിര്‍മാണത്തിലേക്കും അഭിനയത്തിലേക്കുമൊക്കെ ബാദുഷ കളം മാറിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം പ്രമുഖ താരങ്ങള്‍ക്കൊപ്പം പൊതുപരിപാടികളില്‍ പങ്കെടുത്തും മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളായി ബാദുഷ മാറി.

  ലേശം ഹോട്ട് ആയി മാളവിക മോഹനൻ, നടിയുടെ പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ വൈറലാവുന്നു

  സിനിമയില്‍ സജീവം എന്നതിനൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ബാദുഷ ശ്രദ്ധേയനാണ്. ഇപ്പോഴിതാ തന്റെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തെ കുറിച്ചും അതിന്റെ സംവിധാകനെയും പരിചയപ്പെടുത്തി എത്തിയതാണ്. പരിമിതികള്‍ക്കുള്ളില്‍ ശ്രീലാല്‍ എന്നൊരു വ്യക്തി ഒരുക്കുന്ന സ്പ്രിങ് എന്ന സിനിമയെ പറ്റിയാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ബാദുഷ പറയുന്നത്.

  ശ്രീലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അതിന് താഴെയാണ് സിനിമയെ കുറിച്ച് ബാദുഷ സൂചിപ്പിച്ചിരുന്നത്. ''ഇത് ശ്രീലാല്‍, ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നമ്മള്‍ ഇന്നലെ അനൗണ്‍സ് ചെയ്ത രണ്ടാമത്തെ ചിത്രമായ സ്പ്രിങ് എന്ന സിനിമയുടെ സംവിധായകനും രചയിതാവുമാണ്. ശ്രീലാലിനെ എനിക്ക് മുന്‍പരിചയമൊന്നുമില്ല. ഇടയ്ക്ക് എവിടെയൊക്കെയോ വച്ച് കണ്ടിട്ടുണ്ട് എന്നു മാത്രം. 80 ശതമാനത്തോളം ശാരീരിക വൈകല്യം ബാധിച്ചയാളാണ് ശ്രീലാല്‍. ഒരു ദിവസം ശ്രീലാലിന്റെ ഒരു കോള്‍. എന്നെ ഒന്നു കാണണം, ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഞാന്‍ വരാന്‍ പറഞ്ഞു.

  കുറച്ചു നേരം കഴിഞ്ഞ് എന്റെ വീട്ടുമുറ്റത്ത് ഒരു കാര്‍ വന്നു നിര്‍ത്തി. അതില്‍ നിന്ന് ശ്രീലാല്‍ ഇറങ്ങി, അദ്ദേഹം കൈ കുത്തി നടന്നു വരുന്നു. ഞാന്‍ ശ്രീലാലിന്റെ അരികിലെത്തി. കൈയില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു മറുപടി. കൈ കുത്തി ശ്രീലാല്‍ വീട്ടിലേക്ക് കടന്നു വന്നു, സോഫയിലിരുന്നു. എന്നിട്ട് എന്നാേട് സംസാരിച്ചു. 'ഞാന്‍ ഏഴെട്ടു വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. അത്യാവശ്യം ആഡ് ഫിലിംസ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്റെ കൈയില്‍ ഒരു സബ്ജക്ട് ഉണ്ട്. അത് ഇക്കയോടൊന്നു പറയാനാണ് ഞാന്‍ വന്നത്'.

  ആര്യയെ ഒഴിവാക്കിയതാണോ? പുതിയ തുടക്കത്തിനൊരുങ്ങി ബിഗ് ബോസ് താരം അനൂപ് കൃഷ്ണൻ, സ്റ്റാര്‍ട്ട് മ്യൂസിക് ഉടനെത്തും

  10 മിനിറ്റ് കൊണ്ട് ശ്രീലാല്‍ ഒരു കഥ പറഞ്ഞു. കഥ കേട്ട് ഞാന്‍ ശ്രീലാലിനോട് പറഞ്ഞു. കഥ വളരെ നന്നായിട്ടുണ്ട്. എന്നാല്‍ വലിയ താരങ്ങളിലേക്ക് പോകേണ്ട ഒരു പടമല്ല ഇത്. ഒരു കൊച്ചു പടം. അതുപോലെ തന്നെയാണ് ശ്രീലാല്‍ കഥയെഴുതിയിരിക്കുന്നതും. വലിയ സാമ്പത്തിക ചെലവില്ലാതെ തീര്‍ക്കാവുന്ന ഒരു കൊച്ചു പടമായി ചെയ്യാമെന്ന് തീരുമാനിച്ചു. പിന്നീട് സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നീണ്ടു. സ്റ്റാര്‍ എന്ന സിനിമ ചോറ്റാനിക്കരയില്‍ നടക്കുമ്പോള്‍ ശ്രീലാല്‍ അവിടെയെത്തി. കാസ്റ്റിങ് കാര്യങ്ങളൊക്കെ സംസാരിച്ചു. കുറെ യുവതാരങ്ങളുടെ അടുത്ത് ശ്രീലാലിനെ വിട്ട് കഥ പറയിപ്പിച്ചുവെങ്കിലും പലരും ആ സബ്ജക്ടിലോ, അതോ സബ് ജക്ട് പറയാനെത്തിയ ആളിലോ ആകൃഷ്ടരായില്ല.

  ഭര്‍ത്താവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അതായിരുന്നു; അഞ്ജലിയുടെ വെളിപ്പെടുത്തലില്‍ ഹൃദയം മുറിഞ്ഞ് ശിവന്‍

  Mohanlal reminds Mammootty to wear mask

  ഇതോടെ ശ്രീലാല്‍ തന്നെ പറഞ്ഞു, ഇക്ക നമുക്ക് പുതിയയാള്‍ക്കാരെ വച്ച് ചെയ്യിക്കാം എന്ന്.. എനിക്ക് ഈ സബ്ജക്ടില്‍ വലിയ വിശ്വാസമുണ്ടെന്ന് പറഞ്ഞു. എന്നാല്‍ അതും ഉദ്ദേശിച്ച പോലെ ശരിയായില്ല. അങ്ങനെയാണ് ഇപ്പോഴത്തെ കാസ്റ്റിങ്ങായ ആദിലും ആരാധ്യയും എത്തുന്നത്. അങ്ങനെ ആ സിനിമ യാഥാര്‍ഥ്യമാവുകയാണ്. അടുത്ത മാസം സ്പ്രിങ് എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. എന്നെ എപ്പോഴും അദ്ഭുതപ്പെടുത്തുന്നത് ശ്രീലാലിന്റെ മനോധൈര്യമാണ്. തന്റെ എല്ലാ വൈകല്യങ്ങളും മറന്ന് ശ്രീലാല്‍ തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണ്. എത്ര ഊര്‍ജസ്വലനായാണ് അദ്ദേഹം ഓടി നടക്കുന്നത്. ഇന്നും എന്നെ വന്നു കണ്ടു. അപ്പോള്‍ ഞാന്‍ പറഞ്ഞു, നമുക്കൊരു ഫോട്ടോയെടുക്കാമെന്ന്. ആ ചിത്രമാണിത്. ശ്രീലാലിന്റെ സ്വപ്ന സാക്ഷാത്കാരത്തിനു നിമിത്തമാകാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷവും ചാരിതാര്‍ഥ്യവുമുണ്ട്. സിനിമ വലിയൊരു വിജയമാകാന്‍ പ്രാര്‍ഥിക്കുന്നു. കൂടെയുണ്ടാവണം''... എന്നുമാണ് ബാദുഷ പറയുന്നത്.

  സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ചിത്രയുടെ വാക്കുകള്‍ സങ്കടകരമാണ്; ടൈപ്പ് കാസ്റ്റിങ്ങിനെ കുറിച്ച് നടി മഞ്ജുവാണി

  Read more about: badusha ബാദുഷ
  English summary
  Production Controller Badusha Opens Up About His Second Production Venture
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X