For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടെന്റുകളില്‍ താമസിക്കേണ്ടി വന്നു, അങ്ങോട്ടേക്കുളള യാത്ര മറക്കാന്‍ കഴിയില്ല, അനുഭവം പറഞ്ഞ് ബാദുഷ

  |

  മോഹന്‍ലാലിനെ നായകനാക്കിയുളള പട്ടാള ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് മേജര്‍ രവി. കീര്‍ത്തിചക്രയ്ക്ക് വേണ്ടിയാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ ആദ്യം ഒന്നിച്ചത്. എന്‍എസ്ജി കമാന്‍ഡോസിന്‌റെ ജീവിതത്തിലൂടെ കഥ പറഞ്ഞ സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു. മോഹന്‍ലാലിന്‌റെ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കീര്‍ത്തിചക്രയ്ക്ക് പിന്നാലെ കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് എന്നീ സിനിമകളും ഈ കൂട്ടുകെട്ടില്‍ മോളിവുഡില്‍ പുറത്തിറങ്ങി.

  mohanlal

  മേജര്‍ മഹാദേവന്‍ ആയിട്ട് തന്നെയാണ് കുരുക്ഷേത്രയിലും കാണ്ഡഹാറിലും മോഹന്‍ലാല്‍ എത്തിയത്. 2008ലാണ് മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ടില്‍ കുരുക്ഷേത്ര പുറത്തിറങ്ങുന്നത്. കീര്‍ത്തിചക്രയ്ക്ക് പിന്നാലെ കുരുക്ഷേത്രയും സൂപ്പര്‍ ഹിറ്റായി മാറി. ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ ചിത്രം. അതേസമയം കുരുക്ഷേത്ര ഷൂട്ടിംഗിനിടെ ഉണ്ടായ അനുഭവങ്ങള്‍ മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.

  സാരി ലുക്കില്‍ തിളങ്ങി സാക്ഷി അഗര്‍വാള്‍, ഫോട്ടോസ് കാണാം

  കാര്‍ഗിലിലാണ് കുരുക്ഷേത്ര ചിത്രീകരിച്ചതെന്ന് ബാദുഷ പറയുന്നു. അവിടേക്കുളള യാത്ര ഒരിക്കലും മറക്കാന്‍ കഴിയില്ല. കാശ്മീര്‍ വരെ ട്രെയിനില്‍ വന്ന് അവിടെ നിന്ന് ബസിലാണ് കാര്‍ഗിലിലേക്ക് പോയത്. ഒന്നര ദിവസം നീണ്ട യാത്രയായിരുന്നു അങ്ങോട്ട് ഉണ്ടായിരുന്നത്. വളരെയധികം പേടിച്ചാണ് പോയത്. കാരണം മിക്ക സ്ഥലങ്ങളിലും അപകടം പിടിച്ച റോഡാണ്. പിന്നെ വലിയ കൊക്കയ്ക്ക് സമീപത്തുകൂടിയാണ് ബസ് പോവുന്നത്. ചില സ്ഥലങ്ങളില്‍ എത്തിയപ്പോള്‍ ബസില്‍ നിന്നിറങ്ങി ഞങ്ങള് നടക്കാന്‍ തുടങ്ങി, ബാദുഷ ഓര്‍ത്തെടുത്തു.

  ഷൂട്ടിംഗ് സമയത്ത് അന്ന് ലാല്‍ സാറിന് കാരവാനും കാര്യങ്ങളും ഒന്നുമില്ലായിരുന്നു എന്നും ബാദുഷ പറഞ്ഞു. ഉച്ചയാവുമ്പോള്‍ ഭക്ഷണം കഴിച്ച് ഒരു പത്ത് പതിനഞ്ച് മിനിറ്റ് വിശ്രമിക്കാന്‍ അവിടെ കെട്ടിയ ടെന്റില്‍ പോയി അദ്ദേഹം കിടക്കും. പകലൊക്കെ ടെന്റിലാണ് ലാല്‍ സാര്‍ ഉള്‍പ്പെടയുളളവര്‍ കിടന്നത്. രാത്രി അവിടെ ഹോട്ടലുകള്‍ ഉണ്ട്. അങ്ങോട്ടേക്ക് പോവും. എന്നാല്‍ ചില ദിവസങ്ങളില്‍ ലൊക്കേഷന്‍ മാറുമ്പോള്‍ പട്ടാള ടെന്റുകളില്‍ തന്നെ താമസിക്കേണ്ടി വന്നിട്ടുണ്ട്.

  മമ്മൂട്ടി ചിത്രത്തിന്‌റെ കശ്മീര്‍ ലൊക്കേഷനില്‍ പെട്ടുപോയ മൂന്ന് പേര്‍, ഒടുവില്‍ സംഭവിച്ചത്

  കാണ്ഡഹാറില്‍ അമിതാഭ് ബച്ചനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മേജര്‍ സാറിനൊപ്പം ജോലി ചെയ്തപ്പോള്‍ കിട്ടിയ അനുഗ്രഹമാണെന്നും ബാദുഷ പറഞ്ഞു. കാണ്ഡഹാര്‍ സെറ്റില്‍ ബച്ചന്‍ സാറ് വന്ന സമയത്ത് സുരക്ഷാ മുന്‍കരുതലുകള്‍ ഉളളതുകൊണ്ട് തനിക്കും മേജര്‍ രവി സാറിനും മാത്രമാണ് അദ്ദേഹത്തിന് അടുത്ത് പോവാന്‍ സാധിച്ചതെന്നും ബാദുഷ പറഞ്ഞു. അതേസമയം മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ടില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമായിരുന്നു കാണ്ഡഹാര്‍. എന്നാല്‍ സിനിമ തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടു. ആദ്യ രണ്ട് സിനിമകള്‍ക്ക് ലഭിച്ച വിജയം മൂന്നാമത്തെ ചിത്രത്തിലും ആവര്‍ത്തിക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

  2017ല്‍ പുറത്തിറങ്ങിയ 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് ആണ് മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് മേജര്‍ രവിയുടെ തുടക്കം. പിന്നീട് സംവിധായകനായും അഭിനേതാവായും മാറി അദ്ദേഹം. സംവിധാനത്തിന് പുറമെ ഇപ്പോള്‍ അഭിനയ രംഗത്തും സജീവമാണ് മേജര്‍ രവി. പുനര്‍ജനിയാണ് മേജര്‍ രവി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ബാലതാരമായി പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ സിനിമയാണ് ഇത്.

  Recommended Video

  Prithviraj about the shooting experience with Mohanlal

  നെഗറ്റീവ് റോളുകള്‍ കൂടുതല്‍ ചെയ്തതിന് കാരണം, ടേണിംഗ് പോയന്‌റ് ആയത് ഈ ചിത്രം, മനസുതുറന്ന് പ്രശാന്ത്‌

  Read more about: mohanlal major ravi badusha
  English summary
  production controller badusha shares mohanlal's kurukshetra movie unforgettable experiences
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X