For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്‍എന്‍ പിള്ളയും തിലകനും ഏറ്റുമുട്ടി; ഗോഡ്ഫാദര്‍ ലൊക്കേഷനില്‍ നിന്നും ഇറങ്ങി പോവാന്‍ തയ്യാറായി നടനും

  |

  മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു വര്‍ഷം മുഴുവന്‍ തിയറ്ററുകളില്‍ നിറഞ്ഞോടിയ സിനിമയാണ് ഗോഡ്ഫാദര്‍. മുകേഷ്, തിലകന്‍, എന്‍എന്‍പിള്ള തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരന്ന സിനിമയുടെ വിശേഷങ്ങള്‍ ഇന്നും വൈറലാവാറുണ്ട്. സിദ്ധിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു ഗോഡ്ഫാദര്‍.

  ഇതിന്റെ ചിത്രീകരണത്തിനിടയില്‍ തിലകനും എന്‍എന്‍ പിള്ളയും തമ്മില്‍ ചില ഉരസലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന കെ രാധാകൃഷ്ണന്‍. ചില തമാശ സംസാരത്തിനിടയില്‍ തുടങ്ങിയ പ്രശ്‌നത്തില്‍ സെറ്റില്‍ നിന്നും ഇറങ്ങി പോവാന്‍ വരെ തിലകന്‍ ശ്രമിച്ചിരുന്നതായിട്ടാണ് കണ്‍ട്രോളര്‍ പറയുന്നത്.

  'കോഴിക്കോടാണ് ഗോഡ്ഫാദറിന്റെ ഷൂട്ടിങ് നടന്നത്. വിജയരാഘവനോട് പറഞ്ഞാണ് എന്‍എന്‍ പിള്ളയും ആ സിനിമയുടെ ഭാഗമാവുന്നത്. അങ്ങനെ ലൊക്കേഷനിലെത്തിയ പിള്ള സാര്‍ രാവിലെ ഷൂട്ടിങ്ങിന്റെ സമയം ചോദിച്ചു. രാവിലെ 7 മണി ഒക്കെ ആവുമെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ ആറരയ്ക്ക് പിള്ള സാര്‍ ഷൂട്ടിന് തയ്യാറായി വന്നിട്ടുണ്ടെന്ന് പറഞ്ഞ് റിസപ്ഷനില്‍ നിന്നും വിളിക്കുന്നു. അന്നേരം യൂണിറ്റ് പോലും പോയിട്ടില്ല.

  സാര്‍ റൂമില്‍ പോയിരിക്കൂ, ഞാന്‍ വിളിക്കാം. എന്നിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞു. അതല്ല, ഏഴ് മണിയ്ക്ക് തുടങ്ങണ്ടേ? ഞാനതാണ് റെഡിയായി വന്നതെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ പറയാതെ സാര്‍ റൂമില്‍ നിന്നും വരേണ്ട. തലേന്ന് തന്നെ സാറെപ്പോള്‍ വരണമെന്ന് പറയാമെന്ന് പറഞ്ഞു'.

  Also Read: പൊന്നിയിൻ സെൽവനിൽ അഭിനയിച്ചവർ പ്രതിഫലം തിരിച്ചു കൊടുക്കണം; കാരണമെന്തെന്ന് പാർത്ഥിപൻ

  'അന്ന് സെറ്റില്‍ തിലകന്‍ ചേട്ടനുണ്ട്. ഇവര്‍ രണ്ട് പേരും നാടകക്കാരാണ്. പിള്ള സാര്‍ നാടകാചാര്യനാണ്. അന്ന് കാരവന്‍ ഇല്ലാത്തത് കൊണ്ട് എല്ലാവരും ഇടവേളകളില്‍ ഒരുമിച്ചിരുന്ന് തമാശ പറയുകയാണ് പതിവ്. ഇതിനിടയില്‍ തിലകന്‍ ചേട്ടന്‍ നാടകത്തെ കുറിച്ച് എന്തെങ്കിലും പറയും. അത് തെറ്റാണ്, അങ്ങനെയല്ലെന്ന് പിള്ള സാറും പറയും. തിലകന്‍ എന്ന് പറഞ്ഞാലും അത് ശരിയല്ലെന്ന് എന്‍എന്‍ പിള്ളയും പറയും. അങ്ങനെ തിലകന്‍ ചേട്ടന് ദേഷ്യമായി'.

  Also Read: നിറവയറില്‍ സൗന്ദര്യയെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവ്; ഗര്‍ഭകാലത്തെ സന്തോഷത്തെ കുറിച്ച് രജനികാന്തിന്റെ മകള്‍

  'ഗോഡ്ഫാദറിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നത് ഒരു കല്യാണ ചടങ്ങിലൂടെയാണ്. മൊത്തം ആര്‍ട്ടിസ്റ്റുകളും അതിലുണ്ട്. രാവിലെ ഷൂട്ടിങ്ങിന് വന്ന തിലകന്‍ ചേട്ടനെ പന്ത്രണ്ട് മണിയായിട്ടും അഭിനയിക്കാന്‍ വിളിച്ചില്ലെന്ന് പറഞ്ഞ് ദേഷ്യത്തിലായി. ശരിക്കും ദേഷ്യം അതിനായിരുന്നില്ല. ഇപ്പോള്‍ ഇറങ്ങി പോകുമെന്ന് പറഞ്ഞ് നില്‍ക്കുകയാണ് തിലകന്‍ ചേട്ടന്‍. അങ്ങനെ സംവിധായകനോട് കാര്യം പറഞ്ഞു. അവര്‍ സംസാരിച്ചു'.

  Also Read: ഭര്‍ത്താവ് മറ്റൊരു സീരിയല്‍ നടിയുമായി ഇഷ്ടത്തിലാണ്; അബോര്‍ഷന്റെ ഘട്ടത്തിലാണെന്ന് നടി ദിവ്യ ശ്രീധര്‍

  'തിലകനുമായി സംസാരിച്ചതിന് ശേഷം ബ്രേക്ക് ഇല്ലാതെ രണ്ടര മണിക്കൂര്‍ കൊണ്ട് തിലകന്‍ ചേട്ടന്റെ സീനുകള്‍ വേഗത്തിന് എടുത്തു. എന്നിട്ട് പോയിക്കൊള്ളാന്‍ പറഞ്ഞു. അതിന് ശേഷം അവരുടെ പടത്തില്‍ തിലകനെ വിളിച്ചിട്ടില്ല. ഇനി വിളിക്കില്ലെന്നും പറഞ്ഞിരുന്നു. എല്ലാം കൂളായി കൊണ്ട് നടക്കുന്ന സംവിധായകന്മാരായിരുന്നു സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട്. അങ്ങനെയാണ് തിലകന്‍ ചേട്ടനെ വേഗം ഷൂട്ടിങ് തീര്‍ത്ത് പറഞ്ഞ് വിടുന്നതെന്ന്' മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ കെ രാധാകൃഷ്ണന്‍ പറയുന്നത്.

  Read more about: thilakan തിലകന്‍
  English summary
  Production Controller K Radhakrishnan About Thilakan And NN Pillai's Rift On On Godfather Location Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X