For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്കൊപ്പമുള്ള വീഡിയോക്ക് മോശമായ കമന്റ്, തക്ക മറുപടിയുമായി ബാദുഷ, അസൂയയാണെന്ന് ആരാധകർ

  |

  താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. താരങ്ങൾക്കൊപ്പമുള്ള ഷൂട്ടിങ്ങ് അനുഭവങ്ങളും മറ്റ് സന്തോഷകരമായ വിശേഷങ്ങളും ബാദുഷ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റാണ്.

  കഴിഞ്ഞ ദിവസം മമ്മൂട്ടിക്കൊപ്പമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഒരു ചടങ്ങിൽ നിന്നുള്ള വീഡിയോയായിരുന്നു. മെഗാസ്റ്റാറിനെ ആൾക്കൂട്ടത്തിൽ നിന്ന് സംരക്ഷിച്ച് കൊണ്ടു പോകുന്നതായിരുന്നു വീഡിയോയിൽ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. എന്നാൽ വീഡിയോയ്ക്ക് മോശമായ കമന്റ് ലഭിച്ചിരുന്നു.

  ഇങ്ങനെ സൂക്ഷിച്ച് കൊണ്ടു പോകാൻ എനിക്കെന്തൊരു ഇഷ്ടമാണെന്നോ... എന്ന ക്യാപ്ഷനോടെയാണ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. നല്ല കമന്റുകൾക്കൊപ്പം മോശമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിരുന്നു. ഇതിന് തക്കതായ മറുപടിയായിട്ടാണ് ബാദുഷ ഇപ്പാൾ എത്തിയിരിക്കുന്നത്. നിലവാരമില്ലാത്ത കമന്റുകള്‍ക്ക് ഇനി മറുപടി നല്‍കേണ്ട എന്നാണ് എന്റെ തീരുമാനമെന്നാണ് വിമർശകരോട് അദ്ദേഹത്തിന് പറയാനുള്ളത്. മമ്മൂക്കയോടൊപ്പം നിൽക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്നാണ് കൂടുതൽ പേരും പറയുന്നത്.

  ബാദുഷയുടെ കുറിപ്പ് ഇങ്ങനെ... മമ്മൂക്കയുമായുള്ള വീഡിയോയ്ക്ക് താഴെ ചില വളരെ മോശമായ കമന്റുകളുമായെത്തിയിരുന്നു. അതില്‍ പലതും സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവര്‍. അവരുടെ നിലവാരമില്ലാത്ത കമന്റുകള്‍ക്ക് ഇനി മറുപടി നല്‍കേണ്ട എന്നാണ് എന്റെ തീരുമാനം. വളരെ കഷ്ടപ്പെട്ടിട്ടും കഠിനാധ്വാനം ചെയ്തുമാണ് ഞാന്‍ ഇവിടെ വരെയെത്തിയത്.

  അതില്‍ നിരവധി പേരോട് കടപ്പാടുമുണ്ട്. അതില്‍ മുന്നില്‍ തന്നെ മമ്മൂക്കയുണ്ട്. എന്റെ പോസ്റ്റുകള്‍ക്കു കീഴില്‍ കമന്റ് ചെയ്ത എല്ലാവരോടും നല്ല ബന്ധത്തില്‍ പോകാനാണ് ശ്രമിച്ചിട്ടുള്ളത്. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് ഒരു മടിയുമില്ല. എന്നാല്‍, ഇത്തരത്തിലുള്ളവരോട് പ്രതികരിക്കാനില്ല. ബുദ്ധിമുട്ടുള്ളവര്‍ക്ക് എന്റെ പേജ് അണ്‍ ഫോളോ ചെയ്യാം. ഒരു ബുദ്ധിമുട്ടുമില്ല. നന്ദി. ഫേസ് ബിക്കിവൽ കുറിച്ചു.

  മികച്ച കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ചില പട്ടികൾ കുരയ്ക്കും ചിലത് കടിക്കും. അത്രേയുള്ളൂ. ഇതൊന്നും വല്ല്യ കാര്യം ആക്കണ്ട. ആ മനുഷ്യന്റെ കൂടെ അങ്ങനെ നിൽക്കാൻ ആണ് ആഗ്രഹം . ആ ഭാഗ്യം നിങ്ങൾക്ക് ഉണ്ടായതിൽ അസൂയെ ഉള്ളൂ.പിന്നെ തരവഴി കാണിക്കുന്നവരെ ആ നാണയത്തിൽ നേരിടേണ്ട ആവിശ്യം ഇല്ല ഇക്കാ. ഇഗ്നോർ ചെയ്ത് വിട്ടരേ.... അല്ലെങ്കിൽ ബ്ലോക്ക്‌... അല്ലെങ്കിൽ പേജിലൂടെ സ്പാം ചെയ്താൽ പിന്നെ സുക്കർ അണ്ണൻ വിചാരിക്കണം തുറക്കാൻ,അംഗീകരിക്കാനുള്ള ഒരു മനസുണ്ടാകുക എന്നത് മനുഷ്യന്റെ നന്മയുടെ അടയാളം കൂടിയാണ്.... അതിന് ആദ്യം വേണ്ടത് നല്ല മാതാപിതാക്കളും നല്ല അധ്യാപകരും നല്ല സൗഹൃദങ്ങളും അരോഗ്യമുള്ളൊരു സമൂഹവും ഊട്ടി നൽകുന്ന പോഷകമാണ്.. മാനസിക പോഷക കുറവാണ് മലിനമായ വാക്കുകളെ ശർദ്ദിപ്പിക്കുന്നത്...വികലമായ മനസിലെ വില കുറഞ്ഞ വാക്കുകൾ ഉത്പാദിപ്പിക്കപ്പെടൂ.. അത് അതിന്റെ വഴിക്ക് പോട്ടെന്ന്,ഇതാണ് ശരിയായ തീരുമാനം ,അല്ലാതെ മോശം കമന്റിട്ടവന്റെ താഴെ അവനെ തെറി പറയാൻ നിന്നാൽ നമുക്ക് മറ്റൊന്നിനും സമയമുണ്ടാവില്ല എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

  അഖില്‍ അക്കിനേനിയുടെ വില്ലനായി മമ്മൂട്ടി | FilmiBeat Malayalam

  വീഡിയോ കാണാം

  ഫേസ്ബുക്ക് പോസ്റ്റ്

  Read more about: mammootty badusha
  English summary
  production controller NM badush's Reply About Haters Comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X