Don't Miss!
- News
കള്ളപ്രചാരകരുടെ വായടപ്പിക്കുന്നതാണ് സംരഭക പദ്ധതിയുടെ വിജയം: പിണറായി വിജയന്
- Lifestyle
സര്വ്വേശ്വരന് നല്കുന്ന സൂചനകള്‍: രുദ്രാക്ഷം ധരിക്കുന്നത് നിസ്സാരമല്ല- ശ്രദ്ധിച്ചില്ലെങ്കില്‍
- Sports
IND vs NZ: ഇന്ത്യക്കു ഒരു പ്രശ്നമുണ്ട്! പ്രധാന പോരായ്മയും അതുതന്നെ, ചൂണ്ടിക്കാട്ടി ഇര്ഫാന്
- Finance
ശമ്പളക്കാര്‍ എല്ലാവരും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടോ? നിയമത്തിൽ പറയുന്നത് എന്ത്
- Automobiles
ബെസ്റ്റ് സെല്ലിംഗ് മഹീന്ദ്രയായി ബൊലേറോ നിയോ; 2022 ഡിസംബർ വിൽപ്പന കണക്കുകൾ ഇങ്ങനെ
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
സോമന് രാത്രി രണ്ട് മണിയ്ക്കിരുന്ന് മദ്യപിക്കും; മദ്യം കിട്ടാതെ വാശിപ്പിടിച്ചിരുന്ന ആളാണ് നരേന്ദ്ര പ്രസാദും
കലാകാരന്മാര് ലഹരിയ്ക്ക് അടിമയായേക്കും എന്നൊരു പറച്ചിലുണ്ട്. അത്തരത്തില്‍ മദ്യത്തിലൂടെ മലയാളത്തിന് നഷ്ടപ്പെട്ടത് നിരവധി താരങ്ങളെയാണ്. നടന് എംജി സോമന് മുതല്‍ നരേന്ദ്ര പ്രസാദ് വരെയുള്ള മുതിര്‍ന്ന നടന്മാരൊക്കെ അഭിനയ ജീവിതത്തിനൊപ്പം മദ്യത്തിനും പ്രധാന്യം നല്കിയിരുന്നവരാണ്.
രാത്രിയില്‍ ഉറക്കം പോലുമില്ലാതെ മദ്യപിക്കുന്ന ആളായിരുന്നു നടന് എംജി സോമനെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് ശിവരാമന്. നടന്മാര്ക്ക് രാത്രിയില്‍ കള്ളൊഴിച്ച് കൊടുക്കാന്‍ താന്‍ പോയിരുന്നതിനെ പറ്റിയാണ് മാസ്റ്റര്‍ബിന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഏറ്റവും കൂടുതല്‍ സ്നേഹിച്ച നടന് എംജി സോമനാണ്. അന്ന് സീരിയലില്‍ അഭിനയിക്കുകയാണ്. രാത്രി രണ്ട് മണിയ്ക്ക് വാടാ ഇവിടെ എന്ന് പറഞ്ഞ് എന്നെ വിളിച്ചു. വേറൊരു കാര്യവുമില്ല. മദ്യമെടുത്ത് ഒഴിച്ച് കൊടുക്കാനാണ്. പുള്ളിയ്ക്ക് ഉറക്കമൊന്നുമില്ല. എന്നോടും എടുത്ത് കുടിച്ചോളാന്‍ പറയും. അതിന് ശേഷം ഞാന്‍ പോയി കിടക്കും. ഏറ്റവും സ്നേഹമുള്ള നടനായിരുന്നു എംജി സോമന്.

ഒരിക്കല്‍ ശബരിമലയ്ക്ക് പോയി. തിരിച്ച് വരുന്ന വഴിയിലും അവര്‍ കുപ്പി വാങ്ങി. വണ്ടിയില്‍ തന്നെ വെള്ളമടി തുടങ്ങി. എനിക്ക് തരണ്ടേന്ന് പറഞ്ഞു. വീട്ടില്‍ വന്നാല്‍ അദ്ദേഹത്തിന്റെ ബെഡില്‍ തന്നെ കിടന്ന് ഉറങ്ങിക്കോളാന്‍ പറയും. അത്രയ്ക്കും സ്നേഹമായിരുന്നു. ഒത്തിരി നടന്മാര് അതുപോലെ മദ്യത്തിന് അടിമകളായി ജീവിതം നശിച്ച് പോയിട്ടുണ്ട്. അവരുടെ കൂടെ കൂടി ഞാനും ഒരു മദ്യപാനിയായെന്ന് ശിവരാമന് പറയുന്നു.

സിനിമയെന്ന് പറഞ്ഞാല്‍ അന്ന് നല്ല കാശ് കിട്ടും. പൈസ എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത കാലവും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്ന് കല്യാണവും കഴിച്ചിട്ടില്ല. ബാങ്കില്‍ കൊണ്ട് പോയി നിക്ഷേപിച്ച് ബാങ്ക് ബാലന്‍സ് ഉണ്ടാക്കണമെന്ന് ഒന്നും അറിയാത്ത കാലമായിരുന്നു.
അതെല്ലാം മദ്യം വാങ്ങി കുടിച്ച് ആഘോഷിച്ച് തീര്‍ക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. കീരിക്കാടന്‍ ജോസായി അഭിനയിച്ച നടന് മോഹന്‍രാജുമായി ബെറ്റ് വെച്ചിട്ടൊക്കെ ഒരു പൈന്റ് ഒറ്റയിരിപ്പിന് കുടിച്ച് തീര്‍ക്കുമായിരുന്നു. എന്നിട്ട് യാതൊരു കുഴപ്പവുമില്ലാതെ നടക്കും.

അക്കാലത്ത് പരന്ന നീല കുപ്പിയില്‍ കിട്ടുന്നതായിരുന്നു സോമേട്ടന് സ്ഥിരമായി കുടിച്ചോണ്ടിരുന്നത്. എന്നോട് വാങ്ങി വെക്കാന്‍ പറയും. പൈസ പുള്ളി തരും. പിന്നെ അതുപോലെ കുടിക്കുന്ന നടന് നരേന്ദ്ര പ്രസാദാണ്. അദ്ദേഹം വരുന്നത് ഒരു ഫുള്‍ ബോട്ടിലുമായിട്ടാവും.
അഭിനയിക്കുന്നതിനിടയില്‍ എന്നെ വിളിക്കും. എന്നിട്ട് പോയി സ്ക്രീപ്റ്റ് വായിച്ചിട്ട് വരാന്‍ പറയും. ഒഴിച്ച് കൊടുക്കാന്‍ പറയുന്നതാണ്. ഷൂട്ടിങ്ങ് പാക്കപ്പ് ആയി കഴിയുമ്പോഴെക്കും സാധനം തീരും. എങ്കിലും തനിക്ക് വേണമെന്ന് പറഞ്ഞ് അദ്ദേഹം വാശിപ്പിടിക്കും.

ആ സമയമാവുമ്പോഴെക്കും ബാറൊക്കെ അടയ്ക്കും. എങ്കിലും എവിടുന്നേലും ഞാന്‍ പോയി വാങ്ങി കൊടുക്കണം. അതല്ലെങ്കില്‍ നാളെ അഭിനയിക്കാന്‍ വരില്ലെന്ന് പറഞ്ഞ് കളയും. അന്ന് സീരിയലിലാണ് അഭിനയിക്കുന്നത്. വന്നില്ലെങ്കില്‍ എല്ലാം തീരും. അന്ന് ഒരു ദിവസം പതിനായിരം രൂപ എന്തോ പ്രതിഫലം കിട്ടും. അങ്ങനെ ഒത്തിരി കലാകാരന്മാരെ മദ്യം കാരണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രൊഡക്ഷന്‍ കണ്ട്രോളര് ശിവരാമന് പറയുന്നു.
-
'സിനിമ എന്ന് ഇറങ്ങുന്നുവോ അതിന്റെ അടുത്ത ആഴ്ച കല്യാണമുണ്ടാകും'; ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹനിശ്ചയം കഴിഞ്ഞു
-
'എന്റെ സഹോദരനൊപ്പം'; നൃത്ത വിസ്മയങ്ങൾ ഒരുമിച്ച് കണ്ടപ്പോൾ; വൈറലായി ശോഭനയുടെയും വിനീതിന്റെയും ചിത്രം
-
റിപ്ലൈ തന്നു എന്നൊരു തെറ്റേ ഉണ്ണി ചെയ്തുള്ളൂ! കല്യാണം നടത്താന്‍ നോക്കിയവരെപ്പറ്റി സ്വാസിക