For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗതികേടില്‍ അന്നം വിളമ്പി തന്ന കൈയ്യാണ്; മല്ലിക സുകുമാരനുമായിട്ടുള്ള ബന്ധത്തെ കുറിച്ച് സിദ്ധു പനയ്ക്കല്‍

  |

  മലയാള സിനിമയിലെ ഏറ്റവും വലിയ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത്. ഭര്‍ത്താവും മക്കളും മരുമക്കളും കൊച്ചുമക്കളുമടക്കം എല്ലാവരും സിനിമാക്കാരണെന്നുള്ള പ്രത്യേകതയുണ്ട്. വീട്ടിലെ പോലെ സിനിമയിലും ശരിക്കുമൊരു അമ്മ തന്നെയായി വാഴുകയാണ് മല്ലിക സുകുമാരന്‍. ഭര്‍ത്താവും നടനുമായ സുകുമാരന്റെ വേര്‍പാടിന് ശേഷം ഇന്നീ നിലയിലേക്ക് മക്കളെ വളര്‍ത്തിയതെല്ലാം മല്ലികയാണ്.

  അങ്ങനെ മല്ലിക സുകുമാരനെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ വിശേഷങ്ങള്‍ തീരില്ല. ഇന്നിതാ നടിയുടെ ജന്മദിനമാണെന്നുള്ള പ്രത്യേകതയാണ്. സോഷ്യല്‍ മീഡിയയില്‍ ആശംസാപ്രവാഹമാണ്. കൂട്ടത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ എഴുതിയ കുറിപ്പും ശ്രദ്ധ നേടുകയാണ്.

  Also Read: നാളെ ദ്രവിച്ചു പോകുന്ന ശരീരമല്ലേ സഹകരിക്കണം! എന്റെ ശരീരം വില്‍പ്പന ചരക്കല്ലെന്ന് ശാലിനി

  മല്ലിക സുകുമാരന്റെ കൂടെ നില്‍ക്കുന്നൊരു ഫോട്ടോയാണ് സിദ്ധു പങ്കുവെച്ചത്. ഒപ്പം ഒരു ജോലി അന്വേഷിച്ച് മല്ലികയുടെ വീട്ടില്‍ പോയത് മുതല്‍ വിശന്നപ്പോള്‍ ഭക്ഷണം തന്നത് വരെയുള്ള കഥകള്‍ അദ്ദേഹം പങ്കുവെച്ചു. വിശപ്പകറ്റാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടില്‍ അന്നം വിളമ്പി തന്ന കൈയ്യാണ് മല്ലിക സുകുമാരന്റേതെന്നാണ് സിദ്ധു പനയ്ക്കല്‍ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  Also Read: ഷീലയുടെയും ശാരദയുടെയും നായകനായി, പിന്നെ എന്റെ രൂപം മാറി; ശ്രീവിദ്യ നായിക ആയതിനെക്കുറിച്ച് മധു

  'ഇന്ന് ചേച്ചിയുടെ പിറന്നാളാണ്. ചേച്ചിയുടെ സ്‌നേഹം, വാത്സല്യം അതനുഭവിക്കാന്‍ തുടങ്ങിയിട്ട് 37 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ജീവിതം കൈക്കുമ്പിളില്‍ വെച്ചു തന്നു സുകുമാരന്‍ സാര്‍. കണ്ടനാള്‍ മുതല്‍ ഒരു സഹോദരനെപോലെ ചേര്‍ത്ത് പിടിച്ചു ചേച്ചി. 37 വര്‍ഷങ്ങള്‍ക്കിപ്പുറവും അന്നത്തേക്കാളും ഒരുപടിമേലെ എന്നെയും എന്റെ കുടുംബത്തെയും സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു ആ കുടുംബം. അതില്‍ കൂടുതല്‍ എന്തു സുകൃതം വേണം എനിക്ക്.

  സുകുമാരന്‍ സാറിനടുത്ത് ജോലി അന്വേഷിച്ചു ചെന്ന എനിക്ക്, ജോലി തന്നു. ആ വീട്ടില്‍ താമസസൗകര്യം തന്നു. ആദ്യ ദിവസം തന്നെ സാറിനൊപ്പമിരുത്തി ചോറും വിളമ്പിത്തന്നു ചേച്ചി. അതെന്നെ അതിശയിപ്പിച്ചു, അത്ഭുതപെടുത്തി. അന്നത്തെ സൂപ്പര്‍സ്റ്റാറിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുക. തലേദിവസം വരെയുള്ള എന്റെ കാര്യം ആലോചിച്ചാല്‍ ലോകാത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് എനിക്കു തോന്നിയത്.

  അടുക്കളയില്‍ ഏതെങ്കിലും ഒരു മൂലക്കിരുത്തി ഭക്ഷണം തരേണ്ട കാര്യമേ ഉള്ളു. അതുതന്നെ എനിക്കു വലിയ സന്തോഷത്തിന് വക നല്‍കും. പക്ഷെ ചേച്ചി ചെയ്തത് അങ്ങനെയല്ല. ചേച്ചി എന്ന സ്‌നേഹസാഗര തീരത്ത് നില്‍ക്കുകയാണ് ഇന്നും ഞാനും കുടുംബവും. ഉണ്ണുമ്പോള്‍ ചെന്നാല്‍ ചോറ് തരും, തേക്കുമ്പോള്‍ ചെന്നാല്‍ എണ്ണ തരും, കോടിയെടുക്കുമ്പോള്‍ ഒന്നു തരും. ഈ സംഭാഷണം ആരോമലുണ്ണി സിനിമയിലേതാണെങ്കിലും അതാണ് എനിക്ക് ചേച്ചി.

  സിനിമയില്‍ എത്തിപ്പെടാനും എത്തിപ്പെട്ടിട്ടും ഗതികിട്ടാതെ അലയുന്ന, വിശപ്പകറ്റാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടില്‍ നിന്ന് എന്റെ വിശപ്പകറ്റാന്‍ 'അന്നമിട്ട കൈ'ആണ് ചേച്ചിയുടേത്. അതുകൊണ്ടു തന്നെ ഈ ദിവസം എനിക്ക് ഏറ്റവും വിശേഷപ്പെട്ടതാണ്, പ്രിയപ്പെട്ടതാണ്. ദീര്‍ഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നല്‍കി ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  ജീവന്‍ തന്ന മാതാപിതാക്കള്‍ക്കൊപ്പം ജീവിതം തന്ന സുകുമാരന്‍ സാറിനെയും ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല ജീവിതത്തില്‍',... എന്നുമാണ് സിദ്ധു പനയ്ക്കല്‍ പറയുന്നത്.

  English summary
  Production Controller Sidhu Panakkal Opens Up About Mallika Sukumaran On Her Birthday Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X