For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ പാര്‍വതിയ്‌ക്കൊപ്പം 25-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് പീറ്റര്‍ ഹെയിന്‍; ഭാര്യയെ ചേര്‍ത്ത് പിടിച്ച് താരം

  |

  മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനിലൂടെയാണ് പീറ്റര്‍ ഹെയിന്‍ എന്ന പേര് കേരളത്തില്‍ തരംഗമാവുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയിനായിരുന്നു പുലിമുരുകനിലെ സംഘട്ടനത്തിന് പിന്നില്‍. ഇതിലൂടെ നിറയെ അംഗീകാരങ്ങളും പ്രശംസയും സ്വന്തമാക്കാന്‍ പീറ്ററിന് സാധിച്ചിരുന്നു. ശേഷം മമ്മൂട്ടിയുടെ മധുരരാജ അടക്കമുള്ള മലയാള ചിത്രങ്ങളില്‍ ആക്ഷനൊരുക്കുകയും ചെയ്തു.

  വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  പീറ്ററിന്റെ സിനിമാ ജീവിതത്തെ കുറിച്ചാണ് കൂടുതല്‍ പേര്‍ക്കും അറിയാവുന്നത്. എന്നാല്‍ തന്റെ കുടുംബ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. പീറ്ററും ഭാര്യ പാര്‍വതിയും വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ചിത്രങ്ങള്‍ സഹിതമാണ് ആഘോഷത്തെ കുറിച്ച് താരം പറഞ്ഞത്.

  കൊവിഡ് കാലത്ത് പീറ്റര്‍ ഹെയിനെ കുറിച്ചുള്ള വാര്‍ത്തകളൊന്നും കാര്യമായി പുറത്ത് വന്നിരുന്നില്ല. ഇപ്പോള്‍ താരത്തിന്റെ 25-ാം വിവാഹ വാര്‍ഷികമായി എന്നുള്ള സന്തോഷത്തിലാണ് താരദമ്പതിമാര്‍. 1995 ഡിസംബറിലായിരുന്നു വിവാഹം. കിരണ്‍ ഹെയ്ന്‍ ആണ് ഇവരുടെ മകന്‍. ഫേസ്ബുക്ക് പേജിലൂടെ പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് കൊണ്ടാണ് ആഘോഷങ്ങളെ കുറിച്ച് പീറ്റര്‍ വാചാലനായത്. ഒപ്പം തനിക്കൊരു നല്ല കുടുംബം സമ്മാനിച്ചതിന് പാര്‍വതിയ്ക്ക് നന്ദിയും പറയുകയാണ് താരം.

  25 വര്‍ഷത്തോളമായി എനിക്ക് അരികില്‍ നില്‍ക്കുന്ന വ്യക്തിക്ക് രജത ജൂബിലി ആശംസകള്‍. സ്നേഹം എത്രത്തേളമുണ്ടെന്ന് എനിക്ക് കാണിച്ച് തരികയും മികവുറ്റ ചെറിയൊരു കുടുംബത്തെ എനിക്ക് തരികയും ചെയ്തു. ലവ് യു ചെല്ലം എന്ന് കുറിച്ചുകൊണ്ടാണ് ഭാര്യയോടൊപ്പം 25-ാം വിവാഹ വാര്‍ഷിക ചിത്രങ്ങള്‍ പീറ്റര്‍ ഹെയിന്‍ പങ്കുവെച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്നുമായിരുന്നു പീറ്റര്‍ ഹെയിനും ഭാര്യ പാര്‍വതിയും വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

  തമിഴ്നാട്ടിലെ കാരൈക്കല്‍ എന്ന സ്ഥലത്താണ് പീറ്റര്‍ ഹെയിന്‍ ജനിച്ചത്. അച്ഛന്‍ തമിഴ്നാട് സ്വദേശിയും അമ്മ വിയറ്റ്നാം സ്വദേശിയുമാണ്. അച്ഛന്‍ പെരുമാള്‍ തമിഴ് സിനിമകളില്‍ അസിസ്റ്റന്റ് ഫൈറ്റ് മാസ്റ്റര്‍ ആയിരുന്നു. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് പീറ്ററും ആക്ഷന്‍ രംഗത്തേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തുന്നത്. പല സിനിമകളിലും എക്സ്ട്രാ ഫൈറ്റര്‍ ആയി പ്രവര്‍ത്തിച്ചാണ് പീറ്ററിന്റെ സിനിമയിലേക്കുള്ള തുടക്കം. പിന്നീട് അസിസ്റ്റന്റ് ഫൈറ്റ് മാസ്റ്ററാറായി വളര്‍ന്നു.

  ഒടിയന്റെ ലൊക്കേഷനില്‍ പീറ്റര്‍ ഹെയിന്റെ കാര്‍ അഭ്യാസം | filmibeat Malayalam

  സ്വതന്ത്രമായി ഫൈറ്റ് മാസ്റ്ററായി അരങ്ങേറ്റം കുറിച്ചത് ഗൗതം മേനോന്‍ ഒരുക്കിയ മിന്നലേ എന്ന സിനിമയിലായിരുന്നു. ആന്യന്‍, ചത്രാപതി, ശിവാജി, ഗജിനി, മഗധീര, എന്തിരന്‍, രാവണന്‍, ഏഴാം അറിവ്, ബാഹുബലി, പുലിമുരുകന്‍ തുടങ്ങി തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്കെല്ലാം ആക്ഷനൊരുക്കിയത് പീറ്ററായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളതെങ്കിലും ഹിന്ദിയിലും പീറ്ററിന്റെ സംഘട്ടനത്തില്‍ സിനിമ ഒരുങ്ങിയിട്ടുണ്ട്. ഇനി സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കുകളിലാണ് താരം.

  English summary
  Pulimurugan action choreographer Peter Hein And Wife Celebrated 25th Wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X