»   » ഈ വര്‍ഷം 20 കോടി കടന്ന ആറ് മലയാള സിനിമകള്‍; നിവിനും മോഹന്‍ലാലും മുന്നില്‍!!

ഈ വര്‍ഷം 20 കോടി കടന്ന ആറ് മലയാള സിനിമകള്‍; നിവിനും മോഹന്‍ലാലും മുന്നില്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മലയാളത്തില്‍ ബോക്‌സോഫീസ് ഹിറ്റുകള്‍ കൂടുതലാണ്. ചിരിപ്പിച്ചും രസിപ്പിച്ചും ആവേശം നിറച്ചും ഈ വര്‍ഷവും ഒത്തിരി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

ബോക്‌സോഫീസില്‍ മോഹന്‍ലാലിനെ തകര്‍ക്കാന്‍ ഒരു ശക്തിയ്ക്കും കഴിയില്ലേ...?, നോക്കൂ

ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ താരമൂല്യം കൊണ്ടും, ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും, കോമഡികള്‍ക്കൊണ്ടും ജനമനസ്സ് കീഴടക്കി, ബോക്‌സോഫീസില്‍ വളരെ പെട്ടന്ന് 20 കോടി കലക്ഷന്‍ നേടിയ ചിത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നോക്കൂ...

ആക്ഷന്‍ ഹീറോ ബിജു

നിവിന്‍ പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജുവാണ് ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് നിവിന്‍ പോളി തന്നെയാണ്. ആദ്യം ഒന്ന് അടി പതറിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ആക്ഷന്‍ ഹീറോ ബിജു കുതിച്ചുകയറി. ആകെ മൊത്തം ആക്ഷന്‍ ഹീറോ ബിജു 30 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍

മഹേഷിന്റെ പ്രതികാരം

ആക്ഷന്‍ ഹീറോ ബിജുവിന് പിന്നാലെ വന്ന ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രവും പ്രതീക്ഷയ്ക്ക് മേലെ ഉയര്‍ന്നു. സിനിമ കണ്ടവരാരും തന്നെ ഒരു മോശം അഭിപ്രായം പറഞ്ഞില്ല. ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. ആഷിഖ് അബു നിര്‍മിച്ച ചിത്രം ആകെ മൊത്തം 20 കോടി കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കിങ് ലയര്‍

സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ട് വീണ്ടും കൈ കോര്‍ത്ത കിങ് ലയര്‍ എന്ന ചിത്രവും പ്രതീക്ഷ തെറ്റിച്ചില്ല. തിയേറ്ററില്‍ ചിരിയുടെ മാലപ്പടക്കത്തിന് തീകൊളിത്തി, ജനപ്രിയ നയാകന്‍ ദിലീപ് എത്തിയപ്പോള്‍ കിങ് ലയര്‍ നേടിയത് 21 കോടി രൂപയാണ്. ദിലീപിന്റെ ജനപ്രീതി ഊട്ടിയുറപ്പിച്ച ചിത്രം കൂടെയാണ് കിങ് ലയര്‍.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം റിലീസ് ചെയ്ത നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവും മികച്ച കലക്ഷന്‍ നേടി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത കുടുംബ ചിത്രം 23 കോടി രൂപയാണ് ആകെ നേടിയ ഗ്രോസ് കലക്ഷന്‍

ഒപ്പം

2016 ല്‍ റിലീസ് ചെയ്ത മോഹന്‍ലാലിന്റെ ആദ്യത്തെ മലയാള സിനിമയാണ് ഒപ്പം. പ്രിയദര്‍ശനും ലാലും വീണ്ടും ഒന്നിച്ച ചിത്രം നിര്‍മിച്ചത് ആന്റണി പെരുമ്പാവൂരാണ്. തിയേറ്ററില്‍ ഇപ്പോഴും ശക്തമായി പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ തന്നെ 40 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുലിമുരുകന്‍

ഒപ്പത്തിന് പിന്നാലെ റിലീസ് ചെയ്ത മോഹന്‍ലാലിന്റെ പുലിമുരുകനും കുതിച്ചോടുകയാണ്. ഏറ്റവും വേഗത്തില്‍ പത്ത് കോടിയും 20 കോടിയുമൊക്കെ പിന്നിട്ട മലയാള ചിത്രമെന്ന പേര് പുലിമുരുകന്‍ നേടിക്കഴിഞ്ഞു. നാല് ദിവസം കൊണ്ടാണ് പുലിമുരുകനും സംഘവും 20 കോടി കടന്നത്. ഇപ്പോഴും നിറഞ്ഞ സദസ്സില്‍ ആവേശത്തോടെ പ്രദര്‍ശനം തുടരുന്നു.

English summary
Pulimurugan has raced to the 20-Crore mark and now, the industry has a good number of Malayalam films in the elite club.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam