»   »  മലയാളത്തില്‍ ഏറ്റവും ചെലവേറിയ ചിത്രം പുലിമുരുകനല്ല, ഇതാ ഏഴ് 'ബിഗ് ബജറ്റ്' ചിത്രങ്ങള്‍

മലയാളത്തില്‍ ഏറ്റവും ചെലവേറിയ ചിത്രം പുലിമുരുകനല്ല, ഇതാ ഏഴ് 'ബിഗ് ബജറ്റ്' ചിത്രങ്ങള്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖിന്റെ സംവിധാനത്തില്‍, ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച പുലിമുരുകന്‍ എന്ന് ചിലര്‍ ധരിച്ചുവച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ചെലവേറിയ മൂന്നാമത്തെ ചിത്രമാണ് പുലിമുരുകന്‍.

ഈ വര്‍ഷം 20 കോടി കടന്ന ആറ് മലയാള സിനിമകള്‍; നിവിനും മോഹന്‍ലാലും മുന്നില്‍!!


ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാര്യത്തില്‍ പൃഥ്വിരാജാണ് മുന്നില്‍ നില്‍ക്കുന്നത്. മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളില്‍ പൃഥ്വി അഭിനയിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളില്‍ മോഹന്‍ലാലും ഒരു ചിത്രത്തില്‍ മമ്മൂട്ടിയും. നോക്കാം, മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന്,


വീരം (2016)

റിലീസിന് തയ്യാറെടുക്കുന്ന വീരം എന്ന ചിത്രമാണ് മലയാളത്തില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ചെലവേറിയ ചിത്രം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ജയരാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആകെ ചെലവ് 35 കോടിയാണെന്നാണ് വിവരം.


കേരള വര്‍മ്മ പഴശ്ശിരാജ (2009)

ചെലവേറിയ ചിത്രങ്ങളുടെ സാധ്യതകളെ കുറിച്ച് ഏറ്റവും ആദ്യം മലയാളത്തെ ബോധ്യപ്പെടുത്തിയ ചിത്രമാണ് കേരളവര്‍മ്മ പഴശ്ശിരാജ. 27 കോടി രൂപയ്ക്കാണ് മമ്മൂട്ടി നായകനായ ചിത്രം ഗോകുലം ഫിലിംസ് നിര്‍മിച്ചത്.


പുലിമുരുകന്‍ (2016)

ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്റെ സ്ഥാനം. 24 കോടി രൂപയ്ക്കാണ് പുലിമുരുകന്‍ നിര്‍മിച്ചത്. വെറുതേ ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കാന്‍ വേണ്ടി പണം ചെലവഴിച്ചതല്ല എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.


ഉറുമി (2011)

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും ആര്യയും ഷാജി നടേശും സന്തോഷ് ശിവനും അടങ്ങുന്ന സംഘം ആദ്യമായി നിര്‍മിച്ച ചിത്രമാണ് ഉറുമി. പിരിയോഡിക് ഡ്രാമ കാറ്റഗറിയില്‍ പെടുന്ന ചിത്രത്തിന് 20 കോടി ചെലവിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.


ഡബിള്‍ ബാരല്‍ (2015)

ആഗസ്റ്റ് സിനിമാസിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഡബിള്‍ ബാരല്‍. തീര്‍ത്തുമൊരു പരീക്ഷണ ചിത്രം. 15 കോടി രൂപയ്ക്കാണ് ഈ ഗ്യാങ്സ്റ്റര്‍ കോമഡി ചിത്രം നിര്‍മിച്ചത്.


എന്ന് നിന്റെ മൊയ്തീന്‍ (2015)

പലര്‍ക്കും അറിയില്ല, എന്ന് നിന്റെ മൊയ്തീന്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണെന്ന്. പല ഷെഡ്യൂളുകളിലായി പൂര്‍ത്തിയാക്കിയ ചിത്രത്തിന് വേണ്ടി 12 കോടി രൂപ ചെലവിട്ടു എന്നാണ് സത്യം. സിനിമയുടെ ക്വാളിറ്റിയെ അത് സഹായിക്കുകയും ചെയ്തു.


കാസനോവ (2012)

ഒരുപാട് പ്രതീക്ഷയോടെ എത്തിയ ചിത്രമാണ് മോഹന്‍ലാലിന്റെ കാസനോവ. ആ സമയത്ത് മലയാളം കണ്ട ഏറ്റവും ചെലവേറിയ ചിത്രം. വിദേശ രാജ്യങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ ബജറ്റ് 12 കോടി രൂപയാണ്.പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Pulimurugan is a big success and it has proved that big budget movies do work in Mollywood as well. On this context, we list some of the most expensive Malayalam movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam