twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലിമുരുകന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമാകുന്നതെങ്ങനെ?

    By Aswathi
    |

    മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്തുകൊണ്ടാണ് പുലിമുരുകന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമാണെന്ന് പറയുന്നത്?

    താര സമ്പന്നതകൊണ്ടും അവതരണ രീതികൊണ്ടും പുലിമുരുകന്‍ വ്യത്യസ്തത പുലര്‍ത്തുമെന്നാണ് കേള്‍ക്കുന്നത്. കഥയിലും കഥാപാത്രങ്ങളിലും ഒരുപാട് സവിശേഷതകളുണ്ടാകും. മാത്രമല്ല ലാലിന്റെ ഗെറ്റപ്പും സസ്‌പെന്‍സാണ്. എന്തുകൊണ്ടാണ് പുലിമുരുകന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമെന്ന് പറയുന്നതെന്ന് പരിശോധിക്കാം,

    കഥയും കഥാപാത്രങ്ങളും

    പുലിമുരുകന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമാകുന്നതെങ്ങനെ?

    ചിത്രത്തിലെ കഥാപാത്രങ്ങളെ സംബന്ധിച്ച കാര്യം സസ്‌പെന്‍സാക്കി വച്ചിരിക്കുകയാണ്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി അറുപതോളം കഥാപാത്രങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. കഥയക്കും കഥാപാത്രങ്ങള്‍ക്കും സവിശേഷതകള്‍ ഒരുപാടാണെന്നാണത്രെ.

    വൈശാഖ് പറയുന്നു

    പുലിമുരുകന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമാകുന്നതെങ്ങനെ?

    മോഹന്‍ലാലിന്റെ കരിയറിലെ എണ്ണപ്പെട്ട മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും പുലിമുരുകനിലേതെന്ന് സംവിധായകന്‍ പറയുന്നു.

    ലാല്‍ ഭാരം കുറച്ചു

    പുലിമുരുകന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമാകുന്നതെങ്ങനെ?

    ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ലാല്‍ അഞ്ച് കിലോ ഭാരം കുറച്ചുവെന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്.

    ലാലിന്റെ കഥാപാത്രം സസ്‌പെന്‍സ്

    പുലിമുരുകന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമാകുന്നതെങ്ങനെ?

    അതേ സമയം, ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് ഒരു ചെറിയ സൂചന പോലും നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. അത്രയേറെ സസ്‌പെന്‍സ് കഥാപാത്രങ്ങളില്‍ സൂക്ഷിക്കുന്നു.

    ചിത്രത്തില്‍ പ്രഭു

    പുലിമുരുകന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമാകുന്നതെങ്ങനെ?

    പ്രശസ്ത തമിഴ് നടന്‍ പ്രഭു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രമായ കാലാപാനിക്ക് ശേഷം ലാലും പ്രഭുവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുലിമുരുകനുണ്ട്.

    ആക്ഷന്‍ രംഗങ്ങള്‍

    പുലിമുരുകന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമാകുന്നതെങ്ങനെ?

    സിനിമാ ലോകം ഏറെ ചര്‍ച്ചചെയ്ത ശിവാജി, അന്യന്‍, യന്തിരന്‍, ഐ തുടങ്ങിയ ചിത്രങ്ങളില്‍ ആക്ഷനൊരുക്കിയ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ് പുലിമുരുഗന് സ്റ്റണ്ടൊരുക്കുന്നത്.

    പീറ്ററിന്റെ വാക്കുകള്‍

    പുലിമുരുകന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമാകുന്നതെങ്ങനെ?

    ചിത്രത്തിന്റെ കഥയും നായക കഥാപാത്രത്തെ ലാല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ള ആകാംഷയുമാണ് ചിത്രത്തിന്റെ ഭാഗമാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന പീറ്റര്‍ ഹെയ്‌ന്റെ വാക്കുകള്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

    മറ്റ് കാരണങ്ങള്‍

    പുലിമുരുകന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമാകുന്നതെങ്ങനെ?

    ഉദയ്- കൃഷ്ണ ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. േെപാക്കിരി രാജ എന്ന ചിത്രത്തിന് ശേഷം നിര്‍മാതാവ് ടോമിച്ചന്‍ മുളുപാടവും വൈശാഖും വീണ്ടും ഒന്നിക്കുന്നു.

    English summary
    Pulimurukan’ will have all the masala elements which are required to satisfy a normal movie goer, and Mohanlal will be seen in a larger than life role after a gap of many years.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X