»   » യുവതാരങ്ങള്‍ക്ക് മമ്മുട്ടിയുടെ അടുത്ത് എത്താന്‍ പറ്റുമോ? ഈ പ്രണയം കണ്ടാല്‍ ആരും മതിമറക്കും!!

യുവതാരങ്ങള്‍ക്ക് മമ്മുട്ടിയുടെ അടുത്ത് എത്താന്‍ പറ്റുമോ? ഈ പ്രണയം കണ്ടാല്‍ ആരും മതിമറക്കും!!

Posted By: Teresa John
Subscribe to Filmibeat Malayalam

പ്രായം കൂടുന്നതിനനുസരിച്ച് യുവാവിനെ പോലെ ഗ്ലാമര്‍ മലയാള സിനിമയുടെ സ്വന്തം മമ്മുക്കയ്ക്ക് മാത്രമാണ്. സെപ്റ്റംബര്‍ 7 ന് 66-ാം പിറന്നാള്‍ ആഘോഷിച്ച മമ്മുക്കയുടെ പ്രണയാതുരമായ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്. ഓണത്തിന് തിയറ്ററുകളിലെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലെ ദീപ്തി സതിയ്‌ക്കൊപ്പമുള്ള പാട്ട് രംഗമാണ് എഡിറ്റ് ചെയ്ത മാറ്റിയിരിക്കുന്നത്.

ചിത്രത്തില്‍ കിളിവാതിലിന്‍ ചാരെ നീ വന്നുവോ എന്ന് തുടങ്ങുന്ന പാട്ടിന് അഴകിയ രാവണന്‍ എന്ന സിനിമയിലെ വെണ്ണില ചന്ദനകിണ്ണം എന്ന് തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ് സോംഗിനൊപ്പമാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. മൂവി ലൈറ്റ്‌സ് എന്ന പേരോട് കൂടിയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ! മനുഷ്യരെ തോല്‍പിച്ച് കുരങ്ങന്മാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ്!

ശ്യാംധര്‍ മമ്മുട്ടി കൂട്ടുകെട്ടില്‍ ഓണത്തിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് പുള്ളിക്കാരന്‍ സ്റ്റാറാ. ചിത്രത്തില്‍ ആശ ശരത്താണ് നായികയായി അഭിനയിക്കുന്നത്. ഇവര്‍ക്കൊപ്പം ദീപതി സതിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Pullikkaran Staraa Movie song goes viral on social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam