»   » പുള്ളിക്കാരന്‍ സ്റ്റാറായോ? ഉന്തലും തള്ളലും അല്ല ഇതാണ് സത്യം... എന്നിട്ടും ഇടിക്കുളയെ വെട്ടിയോ?

പുള്ളിക്കാരന്‍ സ്റ്റാറായോ? ഉന്തലും തള്ളലും അല്ല ഇതാണ് സത്യം... എന്നിട്ടും ഇടിക്കുളയെ വെട്ടിയോ?

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷം നല്‍കിയ ഓണക്കാലമായിരുന്നു ഇത്തവണത്തേത്. മലയാള ചിത്രങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും താര രാജാക്കന്മാര്‍ ഒന്നിച്ചെത്തി എന്നതായിരുന്നു പ്രധാന പ്രത്യേകത. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കൊപ്പം നിവിന്‍ പോളിയും പൃഥ്വിരാജും എത്തിയിരുന്നു.

ജയറാമിനെ കരയിപ്പിച്ച ദിലീപിന്റെ ചോദ്യം, ശരിക്കും ഇതായിരുന്നില്ലേ ആ ചോദ്യം? ചിരിച്ച് മരിക്കും, ഉറപ്പ്

ഇത്രയ്ക്ക് ഡീസന്റാണോ മഹേഷ് ബാബു? മുന്നറിയിപ്പ് പരസ്യങ്ങളും പടിക്ക് പുറത്ത്! കണ്ട് പഠിക്കണം...

ഓണക്കാലം ആര്‍ക്കൊപ്പമാണ് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചിത്രങ്ങളുടെ യഥാര്‍ത്ഥ കളക്ഷന്‍ ഇതുവരെ നിര്‍മാതാക്കള്‍ പുറത്ത് വിടാത്തത് തന്നെ കാരണം. സ്വകാര്യ ഗ്രൂപ്പുകള്‍ സിനിമകളുടെ കളക്ഷന്‍ പുറത്ത് വിടുന്നുണ്ടെങ്കിലും അതിന് പിന്നില്‍ ഫാന്‍സിന്റെ സ്വധീനമുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

പുറത്ത് പറഞ്ഞത് മോഹന്‍ലാലും മമ്മൂട്ടിയും

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകവും മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ എന്നിവ മാത്രമാണ് ഇതുവരെ കളക്ഷന്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുള്ളിക്കാരന്‍ സ്റ്റാറാ നിര്‍മാതാവും കണക്ക് പുറത്ത് വിട്ടു.

പതിഞ്ഞ തുടക്കം

നാല് സിനിമകളും അവയുടെ ആദ്യ വാരം പിന്നിട്ടപ്പോള്‍ കേരള കളക്ഷനില്‍ ഏറ്റവും പിന്നില്‍ തന്നെയായിരുന്നു പുള്ളിക്കാരന്‍ സ്റ്റാറാ. ഏഴ് ദിവസം കൊണ്ട് 4.73 കോടി ചിത്രം നേടിയെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇതൊന്നും സത്യമല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വാദിച്ചതിന് പിന്നാലെയാണ് നിര്‍മാതാവ് തന്നെ കളക്ഷന്‍ വെളിപ്പെടുത്തിയത്.

പത്ത് ദിവസത്തെ കളക്ഷന്‍

സെപ്തംബര്‍ ഒന്നിന് തിയറ്ററിലെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ പത്ത് ദിവസം കൊണ്ട് നേടിയ മൊത്തം കളക്ഷനാണ് നിര്‍മാതാവ് ബി രാകേഷ് പുറത്ത് വിട്ടിരിക്കുന്നത്. പത്ത് ദിവസം കൊണ്ട് ചിത്രം 10.55 കോടി നേടിയെന്നാണ് കണക്ക്.

ഇടിക്കുളയ്ക്ക് പിന്നില്‍

ആറ് ദിവസം കൊണ്ട് മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം നേടിയ കളക്ഷന്‍ നേടാന്‍ മമ്മൂട്ടി ചിത്രത്തിന് പത്ത് ദിവസം കൊണ്ട് സാധിച്ചിട്ടില്ല. ആറ് ദിവസം കൊണ്ട് വെളിപാടിന്റെ പുസ്തകം 11.48 കോടി നേടിയെന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ പുറത്ത് വിട്ട കണക്ക്.

പൃഥ്വിരാജിനും പിന്നില്‍

പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ എഴ് ജദിവസം കൊണ്ട് 11.85 കോടി നേടിയതായി ചിത്രത്തിന്റെ സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച് പോസ്റ്ററിലൂടെ വ്യക്തമാക്കി. മമ്മൂട്ടി ചിത്രത്തേക്കാള്‍ വളരെ മുന്നിലാണ് പൃഥ്വി ചിത്രം നേടിയ കളക്ഷന്‍.

ഒന്നും മിണ്ടാതെ നിവിന്‍ പോളി

ഓണച്ചിത്രങ്ങളില്‍ ഏറ്റവും അധികം അഭിപ്രായം നേടിയ രണ്ട് ചിത്രങ്ങളില്‍ ഒന്നാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. സ്റ്റഡി കളക്ഷനും പ്രേക്ഷക പ്രാതിനിധ്യവും ചിത്രത്തിന്റെ കളക്ഷന് ഇടിവ് തട്ടിക്കുന്നെല്ലെന്ന് സ്വകാര്യ ഗ്രൂപ്പുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എങ്കിലും നിര്‍മാതാവുകൂടെയായ നിവിന്‍ പോളി ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഗ്രേറ്റ് ഫാദറിന് പിന്നാലെ

മമ്മൂട്ടിയുടെ കരിയറിലെ ആദ്യ അന്‍പത് കോടി ചിത്രമായ ദ ഗ്രേറ്റ് ഫാദറിന് പിന്നാലെ തിയറ്ററിലെത്തിയ രണ്ട് ചിത്രങ്ങള്‍ക്കും ആ വിജയം ആവര്‍ത്തിക്കാനായില്ല. തൊട്ടുപിന്നാലെയെത്തിയ രഞ്ജിത് ചിത്രം പുത്തന്‍പണം പരാജയമായി. അതിന് ശേഷം വന്ന പുള്ളിക്കാരന്‍ സ്റ്റാറാ കാര്യമായ ചലനം ബോക്‌സ് ഓഫീസില്‍ സൃഷ്ടിച്ചുമില്ല.

പ്രതീക്ഷയോടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷവയ്ക്കുന്ന അടുത്ത ചിത്രം മാസ്റ്റര്‍ പീസ് ആണ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയ കൃഷ്ണ തിരക്കഥ ഒരുക്കുന്നു. പുലിമുരുകന് ശേഷം ഉദയ കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍ പീസ്.

സെവന്‍ത് ഡേയ്ക്ക് ശേഷം

സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ രതീഷ് രവിയാണ്. ടീച്ചേഴ്‌സ് ട്രെയിനറായ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാര്‍.

പുള്ളിക്കാരന്‍ അത്ര സ്റ്റാറല്ല, നിവിനും പിറകില്‍ മമ്മൂട്ടി | Filmibeat Malayalam
English summary
Producer disclose the ten days gross collection of Pullikkaran Staraa. It collects 10.55 crores globaly with in ten days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam