twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പഞ്ചാബി ഹൗസിൽ 'അതായത് ഉത്തമ' എന്ന ഡയലോഗ് ഉണ്ടാകില്ലായിരുന്നു!! പിന്നെയുണ്ടായത്....

    |

    ചില ചിത്രങ്ങൾ എത്രകാലം കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ തന്നെയുണ്ടാകും. അതിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടതായിരിക്കും . ഇന്നും സിനിമ കോളങ്ങളും സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന ചിത്രമാണ് പഞ്ചാബി ഹൗസ്. 1998 ൽ പുറത്തിറങ്ങിയ റാഫി മെക്കാർട്ടിൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം അന്ന് തിയേറ്ററുകൾ വൻ കയ്യടിയായിരുന്നു നേടിയിരുന്നത്. വർഷങ്ങൾക്ക് ശേഷം ഇന്നും ഈ ചിത്രം കാണുമ്പോൾ പ്രേക്ഷകർക്കിടയിൽ ചിരിപ്പൊട്ടാറുണ്ട്.

    മമ്മൂക്കയുടെ പിളളർ സ്വന്തമായി ഒരു ബസ് ഉണ്ടാക്കിയത് ഇങ്ങനെ!! പതിനെട്ടാംപടി തകർക്കുമെന്ന് ആരാധകർ, കാണൂമമ്മൂക്കയുടെ പിളളർ സ്വന്തമായി ഒരു ബസ് ഉണ്ടാക്കിയത് ഇങ്ങനെ!! പതിനെട്ടാംപടി തകർക്കുമെന്ന് ആരാധകർ, കാണൂ

    സിനിമയെ പോലെ തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. രമണനും , ഉത്തമനും, ഗംഗാധരനും ഉണ്ണികൃഷ്ണണനുമെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹീറോസാണ്. ഇപ്പോഴും രമണനും ഗംഗാധരനുമെല്ലാം സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. പഞ്ചാബി ഹൗസിലെ ഭൂരിഭാഗം ഡയലോഗുകളും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ദ്രൻസിന്റേയും, ഹരിശ്രീ അശോകന്റേയും ഡയലോഗുകളാണ് ഇതിൽ അധികവും. ഇപ്പോഴിത പഞ്ചാബി ഹൗസിലെ ഒരു ഹിറ്റ് ഡയലോഗിനെ കുറിച്ച് വെളിപ്പെടുത്തുക ഇന്ദ്രൻസ്, കേരളകൗമിദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

    പാത്രവും പാട്ട് പാടും!! പാട്ടു പാടുന്ന പാത്രവുമായി ടൊവിനോ തോമസ്..പാത്രവും പാട്ട് പാടും!! പാട്ടു പാടുന്ന പാത്രവുമായി ടൊവിനോ തോമസ്..

      പ്രേക്ഷകരെ  ചിരിപ്പിച്ച  രംഗങ്ങൾ

    പ്രേക്ഷകരെ ചിരിപ്പിച്ച രംഗങ്ങൾ

    പഞ്ചാബി ഹൗസിലെ ഭൂരിഭാഗം രംഗങ്ങളും പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പഞ്ചാബി ഹൗസ് കണ്ട് ചിരിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. പഞ്ചാബി ഹൗസിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ഇന്ദ്രൻസും ഹരിശ്രീ അശോകനുമായിരുന്നു. ഉത്തമൻ- രമണൻ കോമ്പോ ഇന്നും ഹിറ്റാണ്.

      അതായത് രമണ

    അതായത് രമണ

    പഞ്ചാബി ഹൗസിലെ ഹിറ്റ് ഡയലോഗുകളിൽ ഒന്നായിരുന്നു അതായത് രമണ എന്നുള്ള സംഭാഷണം. ചിത്രത്തിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഡയലോഗുകളിൽ ഒന്നായിരുന്നു അത്. കിണറ്റിൻ ചുവട്ടിൽ ഇരുന്ന് മൂന്നു പേരും കൂടി പല്ലു തേയ്ച്ചു കൊണ്ട് തലേദിവത്തെ സ്വപ്നത്തെ കുറിച്ച് സംസാരിക്കുന്ന രംഗമാണിത്. സീൻ പോലെ തന്നെ ചിത്രത്തിലെ അതായത് രമണ എന്നുള്ള സംഭാഷണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽസീൻ ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നുവത്രേ.

     ഒഴിവാക്കി കോമഡി രംഗം

    ഒഴിവാക്കിയ കോമഡി രംഗം

    സംവിധായകന്റെ ഉർജം എന്നത് വളരെ ഭയങ്കരമാണ്. ചിത്രത്തിലെ ഒരേ ഡയലോഗും സംവിധായകൻ തന്നെ ഇരുന്ന് ആസ്വദിച്ച് ചിരിക്കുമായിരുന്നു. ചിത്രത്തിന്റെ നീളം കൂടുമ്പോൾ ഏത് കളയണമെന്ന് അലോചിച്ച് വിഷമിക്കാറുണ്ട്. ആ കിണറ്റിൻ കരയിലെ രംഗവും അങ്ങനെ ഒഴിവാക്കിയ രംഗങ്ങളിൽ ഒന്നായിരുന്നു.

     ഹരിശ്രീ അശോകന്റെ ഇടപെടൽ

    ഹരിശ്രീ അശോകന്റെ ഇടപെടൽ

    ആ കിണറ്റിൻ കരയിലെ ആ ചെറിയ രംഗം എല്ലാവരും കൂടി ചേർന്ന് വലുതാക്കുകയായിരുന്നു. തലേദിവസത്തെ സ്വപ്നത്തെ കുറിച്ച് പറയുന്ന ആ രംഗം പിന്നീട് നമുക്ക് തന്നെ ഏറെ രസകരമായി തോന്നിയിരുന്നു. എന്നാൽ പിന്നീട് ഏതോ സീൻ എടുത്തപ്പോൾ ഇതങ്ങ് ഒഴിവാക്കുകയായിരുന്നു. പിന്നീട് ഹരിശ്രീ അശോകൻ പോയി ഒഴിവാക്കി തിരിച്ചെടുപ്പിക്കുകയായിരുന്നു.

    English summary
    Punjabi House athayathuramana dialogue behind story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X