»   » വേനല്‍ റിലീസ് ചിത്രങ്ങളില്‍ മമ്മൂട്ടി പൊളിച്ച്, പ്രതീക്ഷയോടെ വന്ന ലാല്‍ നിരാശപ്പെടുത്തി.. ദിലീപ്..?

വേനല്‍ റിലീസ് ചിത്രങ്ങളില്‍ മമ്മൂട്ടി പൊളിച്ച്, പ്രതീക്ഷയോടെ വന്ന ലാല്‍ നിരാശപ്പെടുത്തി.. ദിലീപ്..?

Posted By: Rohini
Subscribe to Filmibeat Malayalam

ഓരോ വേനലവധിയും സിനിമാ പ്രേമികള്‍ക്ക് ആഘോഷമാണ്... വിഷു- ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി കുറേ ഏറെ നല്ല ചിത്രങ്ങള്‍ റിലീസ് ചെയ്തു.. ചിലത് റിലീസിന് തയ്യാറെടുക്കുന്നു... ഈ താരയുദ്ധത്തില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്.

കോടികള്‍ വാരുന്ന മലയാള സിനിമ, 2017 ഇതുവരെ സൂപ്പര്‍ഹിറ്റും ബ്ലോക് ബസ്റ്റര്‍ ഹിറ്റുമായ സിനിമകള്‍


ഏറെ പ്രതീക്ഷയോടെ വന്ന പല ചിത്രങ്ങളും നിരാശപ്പെടുത്തുമ്പോള്‍ മമ്മൂട്ടിയുടെ രണ്ട് സിനിമകളാണ് തിയേറ്ററില്‍ പ്രേക്ഷകര പ്രശംസയും കലക്ഷനും നേടി മുന്നേറുന്നത്. വേനല്‍ റിലീസ് ചിത്രങ്ങളുടെ നില എന്താണെന്ന് അറിയാം...


പുത്തന്‍ പണം

ഇന്നലെ (ഏപ്രില്‍ 12) യാണ് രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പുത്തന്‍ പണം എന്ന ചിത്രം റിലീസ് ചെയ്തത്. നിലവില്‍ വിഷു റിലീസ് ചിത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതും പുത്തന്‍ പണണാണ്. നോട്ട് നിരോധനവും പുതിയ നോട്ടും കള്ളക്കടത്തുമൊക്കെ വിഷയമാക്കി ഒരുക്കിയ പുത്തന്‍ പണത്തില്‍ മെഗാസ്റ്റാറിന്റെ കാസര്‍ഗോടന്‍ ഭാഷ തന്നെയാണ് ആകര്‍ഷണം.


1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്

മോജര്‍ രവി - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമാണ് 1971 ബിയോണ്ട് ബാര്‍ഡേഴ്‌സ്. ഏപ്രില്‍ 7 നാണ് ചിത്രം തിയേറ്ററിലെത്തിയത്. 1971 ല്‍ നടന്ന ഇന്ത്യ - പാക്ക് യുദ്ധത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ നിന്ന് മറ്റൊരു കീര്‍ത്തി ചക്ര പ്രതീക്ഷിച്ച പ്രേക്ഷകരെ ചിത്രം നിരാശപ്പെടുത്തി. തിരക്കഥയിലെ അപാകതകളാണ് സിനിമയ്ക്ക് പാരയായത്. കലക്ഷന്റെ കാര്യത്തിലും ഏറെ പിന്നിലാണ് ബിയോണ്ട് ബോര്‍ഡേഴ്‌സ്


ജോര്‍ജ്ജേട്ടന്‍സ് പൂരം

വിഷു റിലീസ് ചിത്രങ്ങള്‍ എന്നും ദിലീപിനെ രക്ഷിച്ചിട്ടുണ്ട്. അങ്ങനെ ഒരു രക്ഷ പ്രതീക്ഷിച്ചിട്ടാണ് പൂരവുമായി ദിലീപ് എത്തിയത്. എന്നാല്‍ പതിവ് ഗോഷ്ടികള്‍ക്ക് ആരാധകരെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. ദിലീപിന്റെ സ്ഥരം പ്രേക്ഷകരായ കുടുംബ പ്രേക്ഷകരും കുട്ടികളും വരെ ചിത്രത്തില്‍ നിന്ന് അകലം പാലിച്ചു എന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍.


ദ ഗ്രേറ്റ് ഫാദര്‍

അതേ സമയം മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം കലക്ഷന്‍ റെക്കോഡുകളെല്ലാം കാറ്റില്‍ പറത്തി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ തിരക്കഥയും മമ്മൂട്ടിയുടെ മാസ് അവതാരവും തന്നെയാണ് സിനിമയുടെ പ്ലസ് പോയിന്റ്. 50 കോടി ക്ലബ്ബ് ലക്ഷ്യമിട്ട് കുതിയ്ക്കുകയാണ് ചിത്രം.


ടേക്ക് ഓഫ്

അന്തരിച്ച നടന്‍ രാജേഷ് പിള്ളയുടെ ആഗ്രഹ സാഫല്യമായി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രം എല്ലാതരം പ്രേക്ഷകരെയും സംതൃപ്തി പെടുത്തി പ്രദര്‍ശനം തുടരുന്നു. ഇറാഖില്‍ കടത്തപ്പെട്ട നഴ്‌സുമായരുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിനെ കുറിച്ച് ആര്‍ക്കുമൊരു മോശം അഭിപ്രായമില്ല. അഭിനയമായാലും അവതരണമായാലും മികച്ചു നില്‍ക്കുന്നു ടേക്ക് ഓഫ്.


ഹണീബി 2

ഹണീബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഹണീബി 2 ദ സെലിബ്രേഷന്‍ എന്ന ചിത്രം കേരളത്തിലെ പല തിയേറ്ററുകളില്‍ നിന്നും നീക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആസിഫ് അലിയും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ആദ്യഭാഗത്തിന്റെ പ്രീതി പോലും നശിപ്പിച്ചുവത്രെ.


English summary
Puthan Panam leading the list of Summer releases

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam