»   » മൂന്ന് മാസം കഴിയുമ്പോള്‍ എടുത്ത് പറയാന്‍ പാകത്തിനുള്ളത് 6 സിനിമകള്‍! ബാക്കിയുള്ളവയുടെ അവസ്ഥ എന്താണ്?

മൂന്ന് മാസം കഴിയുമ്പോള്‍ എടുത്ത് പറയാന്‍ പാകത്തിനുള്ളത് 6 സിനിമകള്‍! ബാക്കിയുള്ളവയുടെ അവസ്ഥ എന്താണ്?

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 2018 ലെ ആദ്യത്തെ മൂന്ന് മാസം കഴിയുമ്പോള്‍ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം കാര്യമായ വിജയമൊന്നുമില്ല. പുറത്തിറങ്ങിയ സിനിമകളെല്ലാം മോശമില്ല അഭിപ്രായം നേടിയിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സിനിമകള്‍ക്കൊന്നും കഴിഞ്ഞിരുന്നില്ല..

മൂന്ന് താരപുത്രന്മാരായിരുന്നു ഈ വര്‍ഷം സിനിമയിലേക്ക് നായകന്മാരായി അരങ്ങേറ്റം കുറിച്ചത്. അതിനൊപ്പം രണ്ട് ബയോപിക്കുകളും എത്തി. മറ്റൊരു വലിയ പ്രത്യേകത ഈ വര്‍ഷത്തെ കൂടുതല്‍ സിനിമകളും സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകന്മാരാണെന്നുള്ളതാണ്. ഇനി വരാനിരിക്കുന്ന സിനിമകളിലും നവാഗതരുടെ സിനിമകളാണ് കൂടുതല്‍. മൂന്ന് മാസം കൊണ്ട് മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ച അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം..

ആദി

മലയാള സിനിമാ പ്രേക്ഷകരുടെ ഏറ്റവും വലിയ കാത്തിരിപ്പായിരുന്നു താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടി. ഒടുവില്‍ 2018 ജനുവരി 26 ന് പ്രണവിനെ നായകനാക്കി ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക് ബസ്റ്റര്‍ സിനിമയായിട്ടാണ് ആദി വിലയിരുത്തപ്പെട്ടത്. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ആദിയില്‍ പ്രണവിന്റെ പര്‍ക്കൗര്‍ അഭ്യാസങ്ങളും അസാധ്യമായ മെയ്‌വഴക്കവുമായിരുന്നു സിനിമയെ വ്യത്യസ്തമാക്കിയത്. ിലീസിനെത്തി രണ്ടരമാസം കഴിഞ്ഞെങ്കിലും സിനിമയുടെ പ്രദര്‍ശനം ഇപ്പോഴും തുടരുകയാണ്.

ശിക്കാരി ശംഭു

ഇക്കൊല്ലം കുഞ്ചാക്കോ ബോബന് കൈനിറയെ സിനിമകളാണ്. വെറും മൂന്ന് മാസം കൊണ്ട നാല് സിനിമകളാണ് ചാക്കോച്ചന്റേതായി റിലീസിനെത്തിയത്. അതില്‍ മൂന്നിലും നായകന്‍ ചാക്കോച്ചന്‍ തന്നെയായിരുന്നു. ജനുവരിയില്‍ തന്നെ രണ്ട് സിനിമകള്‍ റിലീസ് ചെയ്തിരുന്നു. അതില്‍ മികച്ച പ്രതികരണം നേടിയ സിനിമ ശിക്കാരി ശംഭു ആയിരുന്നു. ചാക്കോച്ചന്റെ ശക്തമായ തിരിച്ചു വരവ് തന്നെയായിരുന്നു ശിക്കാരി ശംഭു. കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്ത നാലാമത്തെ സിനിമയായിരുന്നു ശിക്കാരി ശംഭു. മുഴുനീള എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിച്ച സിനിമയും മികച്ച സിനിമയായി വിലയിരത്തപ്പെട്ടിരിക്കുകയാണ്.

ഹേയ് ജൂഡ്

നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രത്തിലെത്തിയ സിനിമയായിരുന്നു ഹേയ് ജൂഡ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി രണ്ടിനായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. റിലീസ് ദിനം കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും അതിനടുത്ത ദിവസം മുതല്‍ ഫീല്‍ ഗുഡ് എന്നഭിപ്രായം നേടി സിനിമ മികച്ച പ്രകടനം കാഴ്ച വെക്കുകയായിരുന്നു. തമിഴ് നടി തൃഷയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു ഹേയ് ജൂഡ്. ഇപ്പോഴും സോഷ്യല്‍ മീഡിയ സിനിമയിലെ നിവിന്‍ പോളിയുടെ പ്രകടനത്തെ നല്ല രീതിയില്‍ തന്നെയാണ് വിലയിരുത്തന്നത്.

ക്യാപ്റ്റന്‍

ജയസൂര്യയുടെ ഈ വര്‍ഷത്തെ ആദ്യത്തെ സിനിമയായിരുന്നു ക്യാപ്റ്റന്‍. ഫുട്‌ബോള്‍ ഇതിഹാസം വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ ഫെബ്രുവരി 9 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. നവാഗതനായ പ്രജേഷ് സെന്‍ സംവിധാം ചെയ്ത സിനിമ ആദ്യ പ്രദര്‍ശനം മുതല്‍ സൂപ്പര്‍ ഹിറ്റായിട്ടായിരുന്നു വിലയിരുത്തപ്പെട്ടത്. ഇതുവരെയും സിനിമയെ കുറിച്ച് മോശം അഭിപ്രായം ഒന്നും തന്നെ വന്നിരുന്നില്ല. ചിത്രത്തില്‍ ജയസൂര്യ അഭിനയിക്കുന്നതിന് പകരം ജീവിക്കുകയായിരുന്നു. അനു സിത്താരയായിരുന്നു ജയസൂര്യയുടെ നായികയായി അഭിനയിച്ചത്. കേരളത്തില്‍ മാത്രം 100 തിയറ്ററുകള്‍ക്ക് മുകളിലായിരുന്നു സിനിമയുടെ പ്രദര്‍ശനം. എന്നാലും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ഇര/പൂമരം

മാര്‍ച്ച് പകുതിയോട് കൂടി തിയറ്ററുകളിലേക്കെത്തിയ ഇരയും പൂമരവും ഹിറ്റാണ്. കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന സിനിമ കോളേജ് പശ്ചാതലത്തിലായിരുന്നു നിര്‍മ്മിച്ചത്. എബ്രിഡ് ഷൈന്റെ സംവിധാനത്തിലെത്തിയ സിനിമയ്ക്ക് വേണ്ടി ഒന്നര വര്‍ഷത്തിന് മുകളിലായിരുന്നു ആരാധകര്‍ കാത്തിരുന്നത്. റിലീസിനെത്തിയ സിനിമ ഒട്ടും മോശമാക്കിയിരുന്നില്ല. നവാഗതനായ സൈജു എസ്എസ് സംവിധാനം ചെയത് ഇരയില്‍ ഉണ്ണി മുകുന്ദനും, ഗോകുല്‍ സുരേഷുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൂമരത്തിന് പിന്നാലെ എത്തിയ സിനിമയും പ്രകടനം കൊണ്ട മോശമാക്കിയിരുന്നില്ല.

ജയറാമേട്ടനെ പൊടി തട്ടി എടുത്ത് പിഷാരടിയുടെ ബ്രില്ല്യന്‍സ്! എങ്ങും ട്രോള്‍ പെരുമഴയാണ്..

ദിലീപിന്റെ ഓരോ വാക്കിനും കൈയടി, കമ്മാരസംഭവം ഓഡിയോ ലോഞ്ച് വീഡിയോയില്‍ സംഗീത സംവിധായകനില്ല!

English summary
Quarterly box office report 2018: Aadhi and other movies that enjoyed a good run!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X