twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഴിഞ്ഞ വര്‍ഷം ഏട്ടന്റെയും ഇക്കയുടെയും സിനിമ പൊട്ടി, ഇക്കൊല്ലം വിഷു ചിത്രങ്ങളുടെ അവസ്ഥ എന്താകുമോ?

    |

    വീണ്ടുമൊരു വിഷുകാലം കൂടി എത്തിയിരിക്കുകയാണ്. പരീക്ഷ കഴിഞ്ഞ് അവധി കൂടി എത്തിയിരിക്കുന്നതിനാല്‍ കുടുംബ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തുന്നത് പല സിനിമകള്‍ക്കും വലിയ പിന്തുണയാണ് കിട്ടി കൊണ്ടിരിക്കുന്നത്. വലിയ പ്രതീക്ഷകളുമായി ഈ വര്‍ഷം നിരവധി സിനിമകളാണ് റിലീസിനെത്തിയത്.

    ഒടിയനും മാമാങ്കത്തിനും തല്ല് കൂടുന്നവര്‍ തമിഴിലെ വിശേഷം അറിയുന്നുണ്ടോ? 5 അഡാറ് സിനിമകളാണ് വരുന്നത്ഒടിയനും മാമാങ്കത്തിനും തല്ല് കൂടുന്നവര്‍ തമിഴിലെ വിശേഷം അറിയുന്നുണ്ടോ? 5 അഡാറ് സിനിമകളാണ് വരുന്നത്

    തിയറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായം നേടിയ പല സിനിമകള്‍ക്കും ബോക്‌സോഫീസില്‍ കാര്യമായി പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ആഴ്ച ബിഗ് റിലീസായി സിനിമകളെത്തി. ഒപ്പം വിഷുവിന് മുന്നോടിയായി ഈ ആഴ്ച വേറെയും സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ സിനിമകളുടെ വിജയം എങ്ങനെയാണെന്ന് കൂടി അറിയാം..

     1972 ബിയോണ്ട് ബോര്‍ഡേഴ്‌സ്

    1972 ബിയോണ്ട് ബോര്‍ഡേഴ്‌സ്

    മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത് അവസാനമിറങ്ങിയ സിനിമയായിരുന്നു 1972 ബിയോണ്ട് ബോര്‍ഡേഴ്‌സ്. 2017 ലെ വിഷുവിന് മുന്നോടിയായി ഏപ്രില്‍ 7 നായിരുന്നു സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. മോഹന്‍ലാല്‍ കേണല്‍ മഹാദേവന്‍, മേജര്‍ സഹദേവന്‍ ആയിട്ടായിരുന്നു അഭിനയിച്ചിരുന്നത്. ഇന്ത്യന്‍ വാര്‍ ഡ്രാമ സിനിമയായി നിര്‍മ്മിച്ചിരുന്ന മുന്‍പത്തെ മോഹന്‍ലാല്‍ സിനിമകളുടെ സീരിസുകളിലാണ് 1972 ബിയോണ്ട് ബോര്‍ഡേഴ്‌സും നിര്‍മ്മിച്ചത്. വലിയ പ്രതീക്ഷകള്‍ നിലനിര്‍ത്തി നിര്‍മ്മിച്ച സിനിമയായിരുന്നെങ്കിലും കാറ്റില്‍ പറത്തി സിനിമയ്ക്ക് കാര്യമായി വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

    പുത്തന്‍ പണം

    പുത്തന്‍ പണം

    വിഷു മുന്നില്‍ കണ്ട് റിലീസിനെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു പുത്തന്‍ പണം. ഏപ്രില്‍ 12 ന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ മോദി നോട്ട് നിരോധിച്ചതുമായി ബന്ധപ്പെട്ടായിരുന്നു നിര്‍മ്മിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയും ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്. തിയറ്ററുകളിലേക്ക് വലിയ ആവേശത്തോടെയാണ് സിനിമയെ എത്തിയതെങ്കിലും നിരൂപണങ്ങള്‍ മറിച്ചായിരുന്നു. ഇതോടെ സിനിമയും അതിവേഗം പരാജയത്തിലേക്ക് മൂക്ക് കുത്തി വീണു. മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി താരങ്ങളായിരുന്നു സിനിമയില്‍ അഭിനയിച്ചിരുന്നത്.

    സഖാവ്

    സഖാവ്

    അടുത്ത് അടുത്ത് ദിവസങ്ങളില്‍ റിലീസിനെത്തിയ പുത്തന്‍ പണത്തിനും 1972 ബിയോണ്ട് ബോര്‍ഡേഴ്‌സിനും കിട്ടാത്ത അഭിപ്രായമായിരുന്നു നിവിന്‍ പോളിയുടെ സഖാവിന് കിട്ടിയിരുന്നത്. ഒരു വര്‍ഷത്തെ ഗ്യാപ്പിനിടെ നിവിന്‍ പോളിയുടെ ബിഗ് റിലീസ് സിനിമയായി എത്തിയ മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചത്. നിവിന്‍ പോളി ഇതുവരെ ചെയ്യാത്ത വേഷമായിരുന്നു സിനിമയിലേത്. സഖാക്കന്മാരായി എത്തിയ യൂത്തന്മാരെയെല്ലാം സ്വീകരിച്ചത് പോലെ നിവിന്റെ സഖാവ് വേഷവും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നു. നല്ല റിവ്യൂസ് കിട്ടിയിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

     മാര്‍ച്ച് റിലീസ് ചിത്രങ്ങള്‍

    മാര്‍ച്ച് റിലീസ് ചിത്രങ്ങള്‍

    ഏപ്രില്‍ റിലീസിനെത്തിയ സിനിമകളൊന്നും കാര്യമായി വിജയം നേടിയിരുന്നില്ലെങ്കിലും മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍, ടേക്ക് ഓഫ് തുടങ്ങി മാര്‍ച്ചിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. രണ്ട് സിനിമകളും പ്രതീക്ഷിച്ചതിലും വിജയിക്കുകയും ബോക്‌സോഫീസില്‍ തരംഗമാവുകയും ചെയ്തിരുന്നു. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം മികച്ച അഭിപ്രായങ്ങള്‍ നേടുകയും ചെയ്തിരുന്നു. വിഷു കഴിഞ്ഞതിന് ശേഷമെത്തിയ ജയറാമിന്റെ സത്യ പൂര്‍ണ പരാജയമായി മാറിയെങ്കില്‍ അതേ സമയത്തെത്തിയ ബിജു മേനോന്റെ രക്ഷാധികാരി ബൈജു ഹിറ്റായിരുന്നു. ഏപ്രില്‍ അവസാനത്തോട് കൂടി ബാഹുബലിയുടെ രണ്ടാം ഭാഗം തിയറ്ററുകള്‍ കൈയടക്കുകയായിരുന്നു. ബോക്‌സോഫീസില്‍ ബാഹുബലിയ്ക്ക് വലിയ വിജയമായിരുന്നു കേരളത്തില്‍ നിന്നും ലഭിച്ചിരുന്നത്.

    ആരും വിശ്വസിക്കില്ല, പുലിമുരുകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് പ്രതിഫലം ഇല്ലാതെ; ടോമിച്ചന്‍ മുളകുപാടംആരും വിശ്വസിക്കില്ല, പുലിമുരുകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് പ്രതിഫലം ഇല്ലാതെ; ടോമിച്ചന്‍ മുളകുപാടം

    English summary
    A quick round-up through the Vishu releases of the previous year!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X