For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേട്ടാസ്വാദിച്ച ആ പാട്ടുകളുടെ ശബ്ദത്തിനുടമ; രാധികയുടെ മികച്ച 10 ഗാനങ്ങള്‍

  By Aswini
  |

  പാട്ട് കേട്ടാസ്വദിക്കുമ്പോള്‍ അതിന് പിന്നില്‍ പ്രവൃത്തിച്ച സംഗീത സംവിധായകരുടെയോ ഗാനരചയ്താവിന്റെയോ ഗായകരുടെയോ പേര് നോക്കി നാം പോകാറില്ല. സ്‌ക്രീനില്‍ വരുന്ന നടീ - നടന്മാര്‍ക്കപ്പുറം ഇത്തരത്തില്‍ ഒരു പാട്ടിന് പിന്നിലെ ആള്‍ക്കാരെ തേടിപ്പോകുന്നവര്‍ വിരളമായിരിക്കും. പോയാലും പോയാലും ഗായകര്‍ വരെ എത്തുമായിരിക്കും. അവിടെ പരിചിതയാണ് രാധിക തിലക്

  തനിക്കൊപ്പം വന്നവര്‍ക്കൊപ്പം പേര് നേടാന്‍ കഴിഞ്ഞില്ലെങ്കിലും രാധിക പാടിയ പാട്ടുകളത്രെയും നമ്മളോരോരുത്തരും എന്നും ഇന്നും ഓര്‍ത്തിരിക്കുന്നതില്‍ ചിലതാണ്. ചാനല്‍ പ്രളയങ്ങളോ റിയാലിറ്റി ഷോകളോ ഇല്ലാതിരുന്ന തൊണ്ണൂറുകളില്‍ ദൂര്‍ദര്‍ശന്‍ സ്രോതാക്കള്‍ക്ക് സുരിചിതയാണ് രാധിക, ആ ശബ്ദം. പ്രേക്ഷകര്‍ അവരെ മറന്നു തുടങ്ങുമ്പോഴാണ് ആ വിയോഗവാര്‍ത്ത. രാധിക തിലകിന്റെ മികച്ച പത്ത് പാട്ടുകള്‍ കേള്‍ക്കാം...

  കേട്ടാസ്വാദിച്ച ആ പാട്ടുകളുടെ ശബ്ദത്തിനുടമ; രാധികയുടെ മികച്ച 10 ഗാനങ്ങള്‍

  ഒറ്റായാള്‍ പട്ടാളം എന്ന ചിത്രത്തിന് വേണ്ടി ശരത് സംഗീത സംവിധാനം നിര്‍വ്വഹിച്ച പാട്ടാണ് മായാ മഞ്ചലില്‍... കെപി ഗോപിയാണ് വരികളെഴുതിയത്. ജി വേണുഗോപാലിനൊപ്പം രാധിക തിലകും പാടി മായാ മഞ്ചലില്‍...

  കേട്ടാസ്വാദിച്ച ആ പാട്ടുകളുടെ ശബ്ദത്തിനുടമ; രാധികയുടെ മികച്ച 10 ഗാനങ്ങള്‍

  ദേവ സംഗീതം നീയല്ലേ...ഗുരുവിലെ ഈ പാട്ട് കേട്ടാസ്വദിക്കാത്തവരുണ്ടോ. ഗാന ഗന്ധര്‍വ്വന്‍ കെജെ യേശുദാസിനൊപ്പമാണ് ഈ പാട്ട് രാധിക പാടിയത്. എസ് രമേശന്‍ നായരുടെ വരികള്‍ക്ക് ഇളയരാജ സംഗീതം നല്‍കിയിരിക്കുന്ന ഗാനം സിനിമ പോലെ തന്നെ തന്നെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ഇതു കൂടാതെ വേറെ രണ്ടു ഗാനങ്ങള്‍ കൂടി രാധിക ഈ ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്.

  കേട്ടാസ്വാദിച്ച ആ പാട്ടുകളുടെ ശബ്ദത്തിനുടമ; രാധികയുടെ മികച്ച 10 ഗാനങ്ങള്‍

  കന്മദം എന്ന ചിത്രത്തിലെ പാട്ടാണ് മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ....സിനിമയില്‍ മെയില്‍വോയ്‌സാണ് ഉപയോഗിച്ചിരിക്കുന്നതൈങ്കിലും കാസറ്റിലൂടെയും മറ്റും ഈ ഗാനം രാധികയെ പ്രശസ്തയാക്കി. ഖരഹരപ്രിയ രാഗത്തില്‍ രവീന്ദ്രന്‍ മാഷ് ചിട്ടപ്പെടുത്തിയ ഗാനം എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്.

  കേട്ടാസ്വാദിച്ച ആ പാട്ടുകളുടെ ശബ്ദത്തിനുടമ; രാധികയുടെ മികച്ച 10 ഗാനങ്ങള്‍

  കെബി മധു സംവിധാനം ചെയ്ത ദീപസ്തംഭം മഹാശ്ചര്യം എന്ന ചിത്രത്തിലെ ഈ പാട്ടിന് ഈണം നല്‍കിയത് മോഹന്‍ സിത്താരയാണ്. യൂസഫലി കേച്ചേരിയുടേതാണ് വരികള്‍

  കേട്ടാസ്വാദിച്ച ആ പാട്ടുകളുടെ ശബ്ദത്തിനുടമ; രാധികയുടെ മികച്ച 10 ഗാനങ്ങള്‍

  ദീപസ്തംഭം മഹാശ്ചര്യം എന്ന ചിത്രത്തിന് വേണ്ടി രാധിക പാടിയ നിന്റെ കണ്ണില്‍ വിരുന്നു വന്നു എന്ന് തുടങ്ങുന്ന പാട്ടും ഹിറ്റാണ്.

  കേട്ടാസ്വാദിച്ച ആ പാട്ടുകളുടെ ശബ്ദത്തിനുടമ; രാധികയുടെ മികച്ച 10 ഗാനങ്ങള്‍

  അടിച്ചു പൊളി പാട്ടായിരുന്നെങ്കിലും പ്രേക്ഷകശ്രദ്ധ ഏറെ കിട്ടിയ ഗാനമാണിത്. എംജി ശ്രീകുമാറിനും സുജാതയ്ക്കും ഒപ്പമാണ് രാധിക സുരേഷ് പീറ്റേഴ്‌സ് ഈണം നല്‍കിയ ഈ ഗാനം ആലപിച്ചത്.

  കേട്ടാസ്വാദിച്ച ആ പാട്ടുകളുടെ ശബ്ദത്തിനുടമ; രാധികയുടെ മികച്ച 10 ഗാനങ്ങള്‍

  നന്ദനം എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും മികച്ചതാണ്. കൃഷ്ണന്റെ ലീലാവിലാസങ്ങള്‍ കാണിക്കുന്ന ഈ പാട്ടും ഇതിലെ നൃത്തച്ചുവടുകളും പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചതാണ്. ഈ പാട്ടിലെ ഫിമെയില്‍ ശബ്ദമത്തിനുടമ രാധിക തിലകാണ്. എംജി ശ്രീകുമാറിനൊപ്പമാണഅ ഈ പാട്ട് രാധിക പാടിയത്. രവീന്ദ്രന്‍ മാഷാണ് ഈണം നല്‍കിയത്

  കേട്ടാസ്വാദിച്ച ആ പാട്ടുകളുടെ ശബ്ദത്തിനുടമ; രാധികയുടെ മികച്ച 10 ഗാനങ്ങള്‍

  ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്ന ഈ ഗാനം സിനിമയേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. എം ജി ശ്രീകുമാറിനൊപ്പം രാധിക ആലപിച്ച പാട്ട് ഇന്നും ഹിറ്റ് ചാര്‍ട്ടില്‍ ഉള്‍പ്പെടുന്നു.

  കേട്ടാസ്വാദിച്ച ആ പാട്ടുകളുടെ ശബ്ദത്തിനുടമ; രാധികയുടെ മികച്ച 10 ഗാനങ്ങള്‍

  പട്ടാളം എന്ന ചിത്രത്തിലെ വെണ്ണക്കല്ലില്‍ നിന്നെ കൊത്തി എന്ന പാട്ട്. സിനിമ ഫ്‌ളോപ്പായിരുന്നെങ്കിലും ചിത്രത്തിലെ എല്ലാ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയത് വിദ്യാസാഗറാണ്

  കേട്ടാസ്വാദിച്ച ആ പാട്ടുകളുടെ ശബ്ദത്തിനുടമ; രാധികയുടെ മികച്ച 10 ഗാനങ്ങള്‍

  സുന്ദര പുരുഷന്‍ എന്ന ചിത്രത്തിലെ ഈ പാട്ട് പാടുമ്പോള്‍ ആ ഭ്രാന്താശുപത്രിയിലെ രോഗികള്‍ക്ക് മാത്രമല്ല, കേള്‍ക്കുന്ന പ്രേക്ഷകര്‍ക്കും ഒരുപാട് ആശ്വാസമാണ്. മോഹന്‍ സിത്താര ഈണം നല്‍കിയ പാട്ട് യേശുദാസിനൊപ്പമാണ് രാധിക ആലപിച്ചത്

  English summary
  Radhika Thilak's top ten songs in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X