For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രാധികയുടെ പേര് 'ബുദ്ദു' എന്നാണ് സേവ് ചെയ്തിരിക്കുന്നത്, ആറ് മാസം അവളെന്നെ വെയിറ്റ് ചെയ്യിപ്പിച്ചു'; യാഷ്

  |

  കെജിഎഫ് സീരിസ് റിലീസ് ചെയ്ത ശേഷമാണ് യാഷ് എന്ന കന്നട സ്റ്റാറിന് ഇന്ത്യൻ സിനിമയിൽ വലിയൊരു ഫാൻ ബേസ് ഉണ്ടായത്. കന്നട സിനിമകൾ മാത്രം കന്നടയിൽ മാത്രം തിളങ്ങി നിന്നിരുന്ന യാഷ് ഇന്ന് റോക്കി ഭായിയായി പാൻ ഇന്ത്യൻ താരമായി വളർന്ന് കഴിഞ്ഞിരിക്കുന്നു. സിനിമപോലെ നാടകീയത നിറഞ്ഞതാണ് യാഷിന്റെ സിനിമാ ജീവിതവും ലവ് ലൈഫും.

  നടനാവാൻ വേണ്ടി നാടുവിട്ട് വന്ന ബസ് ഡ്രൈവറുടെ മകനാണ് ഇന്ന് ലോകമറിയുന്നതും ആഘോഷിക്കപ്പെടുന്നതുമായ താരമായി മാറിയത്. യാഷിന്റെ യഥാർഥ പേര് നവീൻ എന്നാണ് അസ്ട്രോളജി പ്രകാരമാണ് സിനിമയിലെത്തിയ ശേഷം പേര് യാഷ് എന്ന് മാറ്റിയത്.

  Also Read: 'ടൈ​ഗർ ഷ്റോഫിനെ ഓർത്ത് സങ്കടം തോന്നുന്നു...'; മിസ്റ്ററി മാനൊപ്പമുള്ള ദിഷ പഠാനിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്‌!

  ഇത്രയും നാളത്തെ സിനിമാ ജീവിതത്തിലെ യാഷിന്റെ ഏറ്റവും വലിയ ഹിറ്റ് കെജിഎഫ് സീരിസ് തന്നെയാണ്. നിരവധി സിനിമകളിൽ തന്റെ നായികയായി അഭിനയിച്ച നടി രാധിക പണ്ഡിറ്റിനെയാണ് യാഷ് വിവാഹം ചെയ്തത്.

  അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാ​ഹം. അയ്റ, യാത്രവ് എന്നിങ്ങനെ പേരുള്ള രണ്ട് കുഞ്ഞുങ്ങളും താരദമ്പതികൾക്കുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ റോക്കി ഭായ് ഫാമിലിക്ക് മില്യൺ കണക്കിന് ഫോളോവേഴ്സുണ്ട്. അച്ഛനെപ്പോലെ മക്കളും സോഷ്യൽ മീഡിയ വൈറൽ താരങ്ങളാണ്.

  Also Read: 'നടിയെ വിവാഹം ചെയ്യരുതെന്ന് പലരും എന്നെ ഉപദേശിച്ചിരുന്നു, മൃദുലയ്ക്കൊപ്പമുള്ള ലൈഫ് പോസിറ്റീവാണ്'; യുവ കൃഷ്ണ!

  തന്റേയും രാധികയുടേയും പ്രണയകഥ ഒരിക്കൽ ബാം​ഗ്ലൂർ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഒരിക്കൽ യാഷ് വെളിപ്പെടുത്തിയിരുന്നു. താൻ പ്രപ്പോസ് ചെയ്ത് ആറ് മാസങ്ങൾക്ക് ശേഷമാണ് രാധിക തന്റെ പ്രണയം സ്വീകരിച്ച് വിവാഹത്തിനുള്ള സമ്മതം അറിയിച്ചത് എന്നാണ് യാഷ് പറയുന്നത്.

  'അവളോട് പ്രണയം പറയാൻ ഞാൻ പതിനെട്ട് അടവും പരീക്ഷിച്ചിരുന്നു. പക്ഷെ അവൾക്കതൊന്നും മനസിലായില്ല. അവളൊരു മണ്ടിയാണെന്ന് തോന്നുന്നു. അത്രയേറെ ക്ലൂകൊടുത്തിട്ടും എന്റെ പ്രണയം അവൾ മനസിലാക്കത്ത് കൊണ്ട് ഞാൻ ഇപ്പോഴും അവളുടെ പേര് എന്റെ ഫോണിൽ ബുദ്ദു അഥവാ മണ്ടിയെന്നാണ് സേവ് ചെയ്തിരിക്കുന്നത്.'

  'അവളെ പ്രപ്പോസ് ചെയ്യണമെന്നത് എന്റെ വളരെ നാളത്തെ ആ​​ഗ്രഹമായിരുന്നു. പക്ഷെ അതിനുള്ള ആത്മവിശ്വാസം എനിക്കില്ലായിരുന്നു. എനിക്ക് ഭയമായിരുന്നു. കാരണം ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളായിരുന്നതിനാൽ അത് നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല.'

  'അങ്ങനെയിരിക്കെ ഒരു വാലന്റൈൻസ് ദിനത്തിൽ ഇതാണ് പ്രപ്പോസ് ചെയ്യാൻ പറ്റിയ സമയമെന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ അവളുള്ള സ്ഥലം അന്വേഷിച്ച് കണ്ടെത്തി അങ്ങോട്ട് പുറപ്പെട്ടു.'

  'എവിടെയാണെന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ ഒരു സിനിമ കാണാൻ കോറമംഗല മാളിൽ പോവുകയാണെന്ന് എന്നോട് പറഞ്ഞു. അങ്ങനെ ഞാൻ മാളിലേക്ക് പോകാൻ തീരുമാനിച്ചു. അവൾക്കിഷ്ടപ്പെട്ട എല്ലാ സാധനങ്ങളും സമ്മാനമായി വാങ്ങി.'

  'ചോക്ലേറ്റുകൾ, സോഫ്റ്റ് കളിപ്പാട്ടങ്ങൾ എന്നിങ്ങനെ അവൾക്ക് ഇഷ്ടമുള്ള എല്ലാ വസ്തുക്കളും ഒരുമിച്ച് ഒരു കുട്ടയിലാക്കി പാക്ക് ചെയ്ത് വാങ്ങി. പ്രപ്പോസ് ചെയ്തു. പക്ഷെ അവൾ ഉടനെ മറുപടി നൽകിയില്ല. ആറ് മാസത്തോളം എന്നെ വെയിറ്റ് ചെയ്യിപ്പിച്ച ശേഷമാണ് വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞത്.'

  'മാത്രമല്ല മിസ്റ്റർ ആൻഡ് മിസിസ് രാമാചാരിയിലെ പ്രൊപ്പോസൽ സീൻപോലും രാധികയ്ക്ക് എന്റെ ഭാഗത്ത് നിന്നുള്ള സമ്മാനമായിരുന്നു' യാഷ് വിശദീകരിച്ചു. 2007ലാണ് യാഷ് സിനിമയിലേക്ക് എത്തിയത്.

  ടെലിവിഷൻ പരിപാടികളിലൂടെയാണ് യാഷ് ആദ്യം സ്ക്രീനിലേക്ക് വന്ന് തുടങ്ങിയത്. ശേഷമാണ് യാഷിന് സിനിമകൾ ലഭിച്ച് തുടങ്ങിയത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് കെ.ജി.എഫ്.

  Read more about: yash
  English summary
  Radhika Took 6 Months To Says For Yash’s Proposal, Backstory Of Their Marriage Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X