»   » ഇരട്ട തിരക്കഥാകൃത്തുക്കള്‍ വഴിപിരിയുന്നതെന്തിന്?

ഇരട്ട തിരക്കഥാകൃത്തുക്കള്‍ വഴിപിരിയുന്നതെന്തിന്?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/rafi-and-mecartin-to-split-after-mumbai-dosth-2-102374.html">Next »</a></li></ul>
Sachi-Sethu and Rafi-Marcartin
മലയാളസിനിമയുടെ മുഖ്യധാരയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ഒരുക്കിയവര്‍ ഇരട്ട തിരക്കഥാകൃത്തുക്കളാണ്. സിബി കെ ഉദയ്കൃഷ്ണ, റാഫി മെക്കാര്‍ട്ടിന്‍, ബോബി സഞ്ജയ്, സച്ചിസേതു തുടങ്ങിയവരുടെ കൂട്ടുകെട്ടില്‍ ഉരുത്തിരിഞ്ഞ സിനിമകള്‍ മിക്കവാറും ഹിറ്റുകളായിരുന്നു. പല പല സബ്ജക്റ്റുകള്‍ കണ്ടെത്തി രണ്ടുപേരും ഒരേ അഭിപ്രായത്തില്‍ ഒരു സംഭവത്തിലേക്ക് ഒതുങ്ങുകയും പിന്നീട് നിരന്തരമായ ചര്‍ച്ചകളിലൂടെ പ്രമേയത്തെ തിരക്കഥാ രൂപത്തിലേക്കും സംഭാഷണഘട്ടത്തിലേക്കും വികസിപ്പിക്കുകയും ചെയ്യുന്നു.

ഏകപക്ഷീയമായ ചിന്തയ്ക്കും അഭിപ്രായത്തിനും മേല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും ചര്‍ച്ച ചെയ്തു കൊണ്ടുള്ള രചനാരീതിക്ക്. മുഖ്യധാര സിനിമ തീയറ്ററില്‍ വിജയിക്കണം-ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തി പ്രേക്ഷകന്റെ പള്‍സും നിലവിലുള്ള ട്രെന്റും വെച്ച് ചര്‍ച്ച ചെയ്ത് ഒരുക്കിയെടുക്കുന്ന തിരക്കഥയ്ക്ക് നല്ല ഒരു സംവിധായകന്റെ മേല്‍നോട്ടം കൂടി കൈവരുമ്പോള്‍ ശരാശരി വിജയം കുറിച്ചിടാം.

പരസ്പരം ഐക്യപ്പെട്ടുള്ള ഈ രചനാരീതിയില്‍ കോംപ്ലക്‌സുകള്‍ക്കും ഈഗോയ്ക്കും സ്ഥാനമില്ല. കോമഡി, ട്രാജഡി, സെന്റിമെന്റല്‍ ഫോര്‍മാറ്റില്‍ അവരവരുടെ ഉള്ളില്‍ മുളച്ചുപൊന്തുന്ന ആശയങ്ങളെ പരിചിതമായ ഒരു ഏരിയായിലേക്ക് കയ്യൊതുക്കത്തോടെ എഴുതിചേര്‍ക്കുകയെന്ന തന്ത്രം എഴുതി തുടങ്ങുമ്പോള്‍ രസകരമായി ഒതുങ്ങി നില്‍ക്കും.

തങ്ങളുടെ സിനിമ രക്ഷപ്പെടുക അറിയപ്പെടുന്ന തിരക്കഥാകൃത്തുക്കളാവുക, വര്‍ഷങ്ങളായി കൊണ്ടു നടക്കുന്ന സിനിമാപ്രവേശം സാദ്ധ്യമാവുക എന്നീ ലക്ഷ്യത്തിലേക്കുള്ള ആദ്യസംരംഭത്തില്‍ വിട്ടുവീഴ്ചകള്‍ ഇഷ്ടം പോലെയുണ്ടാകും ഒന്നോ രണ്ടോ സിനിമകള്‍ വിജയം കൈവരിക്കുന്നതോടെ വിജയിച്ച സിനിമയിലെ രചനയില്‍ എന്റെ സംഭാവനയല്ലേ മികച്ചു നിന്നത് എന്ന ബോദ്ധ്യങ്ങള്‍ എഴുത്തു വഴി തിരിഞ്ഞ് ആളെ നന്നായി അലട്ടാന്‍ തുടങ്ങും.

ശ്രദ്ധേയമായ ട്വിസ്റ്റ് ഉണ്ടാക്കിയതു ഞാനല്ലേ എന്ന് അപരന്‍ സമാധാനിക്കും വീണ്ടും കൂട്ടായ ഒരെഴുത്തിനിരിക്കുമ്പോള്‍ ഇരട്ടകളില്‍ ഒരോരുത്തര്‍ക്കും ഇരട്ടി ജീവന്‍ വെക്കും.ഞാന്‍ പറഞ്ഞ ത്രഡ് ഭംഗിയായി എനിക്ക് വികസിപ്പിക്കാന്‍ പറ്റും പിന്നെ എന്തിനാ ഈ ഷെയര്‍ ഏര്‍പാട്. രണ്ടുപേര്‍ക്കും ഈ തോന്നല്‍ വരുന്നതോടുകൂടി അഭിപ്രായങ്ങള്‍ സമാന്തരങ്ങളായി പരസ്പരം തര്‍ക്കിക്കും. ഐക്യപ്പെടല്‍ ഈഗോയെ മറികടക്കാനാവാതെ നിന്നു കിതക്കും.

അടുത്ത പേജില്‍
റാഫിയ്ക്കും മെക്കാര്‍ട്ടിനും സംഭവിച്ചത്

<ul id="pagination-digg"><li class="next"><a href="/features/rafi-and-mecartin-to-split-after-mumbai-dosth-2-102374.html">Next »</a></li></ul>
English summary
Initial media reports indicated Rafi and Mecartin they split over.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam