twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകനും കൊച്ചിന്‍ ഹനീഫയും എത്തിത് ഈ ചിരി രാജക്കന്മാർക്ക് പകരം...

    |

    പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റുന്ന ചിത്രമാണ് റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെ ഹൗസ്. 1998 ൽ പുറത്തിറങ്ങിയ ഈ ചിത്രം തിയേറ്ററുകളിൽ ആഘോഷമാക്കുകയായിരുന്ന. ദീലീപ്, ലാൽ, തിലകൻ, കൊച്ചിൻ ഹനീഫ,ഹരിശ്രീ അശോകൻ, ജനാർദ്ദൻ എന്നിങ്ങനെ വൻ താരനിരയായിരുന്നു അണിനിരന്നത്. . ദിലീപിനെ സൂപ്പർ താരപദവിയിലേയ്ക്ക് ഉയർത്തിയ ഈ ചിത്രം മറ്റ് രണ്ട് താരങ്ങളുടേയും തലവരമാറ്റിയിരുന്നു.

    Punjabi House

    പഞ്ചാബിഹൗസ് എന്ന ചിത്രത്തിലെ ഏറെ ജനപ്രിയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു രമണനും മുതലാളിയും. മുതലാളിയായി കൊച്ചിന്‍ ഹനീഫയും രമണനായി ഹരിശ്രീ അശോകനും തകര്‍ത്ത് അഭിനയിച്ച സിനിമയില്‍ ദിലീപ് ആയിരുന്നു ഹീറോ കഥാപാത്രത്തെ അവതരിപ്പിച്ചത്. ട്രോള്‍ സൃഷ്ടാക്കള്‍ ആഘോഷമായി കൊണ്ട് നടക്കുന്ന രമണനും മുതലാളിയും ആദ്യം ചെയ്യേണ്ടിയിരുന്നത് ജഗതി ശ്രീകുമാറും ഇന്നസെന്റുമായിരുന്നുവെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്തുക്കള്‍ റാഫി മെക്കാര്‍ട്ടിന്‍ ടീം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ജഗതിക്കും ഇന്നസെന്റിനും ഡേറ്റ് ഇല്ലാതെ വന്നതോടെയാണ് ഏറെ ജനപ്രിയമായ ആ കഥാപത്രങ്ങളെ ഹരിശ്രീ അശോകനിലേക്കും കൊച്ചിന്‍ ഹനീഫയിലേക്കും മാറ്റി ചിന്തിച്ചതെന്ന് റാഫി പറയുന്നു. റാഫിയുടെ വാക്കുകൾ ഇങ്ങനെ...."രമണനിലേക്ക് അശോകന്‍ എത്തിച്ചേര്‍ന്നതാണ്. ആ കാലത്ത് ജഗതി ചേട്ടനും ഇന്നസെന്റ് ചേട്ടനും ഇല്ലാതെ ഒരു കോമഡി സിനിമ പൂര്‍ണമാകില്ലായിരുന്നു. കൂടുതല്‍ ഡേറ്റുകള്‍ ആവശ്യമായി വന്നതോടെ അവരെ കിട്ടില്ലെന്നായി. അങ്ങനെ അശോകനിലേക്കും കൊച്ചിന്‍ ഹനീഫയിലേക്കും എത്തി".

    പഞ്ചാബിഹൗസിലെ പ്രദർശനവുമായി ബന്ധപ്പെട്ട മറ്റൊരു കഥ മെക്കാര്‍ട്ടിന്‍ വെളിപ്പെടുത്തിയിരുന്നു. ഓണത്തിന് റിലീസ് ചെയ്യാതെ മാറ്റിവെച്ച ചിത്രം പിന്നീട് ഓണം റിലീസ് ചിത്രങ്ങളെക്കാൾ വൻ വിജയമായി എന്നാണ് സംവിധായകൻ പറഞ്ഞ്. സംഭവം ഇങ്ങനെ...1998-ലെ ഓണ റിലീസായി പ്രഖ്യാപിച്ച സിനിമയായിരുന്നു പഞ്ചാബി ഹൗസ്. പക്ഷേ 'ഹരികൃഷ്ണന്‍സ്', 'സമ്മര്‍ ഇന്‍ ബത്ലേഹം' പോലെയുള്ള വലിയ സിനിമകള്‍ ഒണം റിലീസിനായി എത്തിയപ്പോൾ പഞ്ചാബി ഹൗസിന്റെ റിലീസ് ഒന്ന് നീണ്ടാൻ ഞങ്ങൾ തീരുമാനിച്ചു. ഓണ സിനിമകള്‍ വന്നു പോയി കഴിഞ്ഞു സിനിമ റിലീസ് ചെയ്യാന്‍ തീരുമാനമെടുത്തു, അത് ഏറെ ഗുണം ചെയ്തു. 'പഞ്ചാബി ഹൗസ്' റിലീസ് ചെയ്യുമ്പോള്‍ ആ സിനിമയ്ക്ക് മറ്റൊരു വലിയ സിനിമ എതിരില്ലായിരുന്നു. ആ വര്‍ഷത്തെ വലിയ വിജയ ചിത്രമായി മാറാനും പഞ്ചാബി ഹൗസിന് സാധിച്ചു.

    English summary
    Rafi Mecartion Opens Up Characters Ramanan And Gangadharan In Dileep Starrer Punjabi House
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X