twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലെത്തുന്നത് ഭൂതമായി! രഘുനാഥ് പാലേരി പറയുന്നതിങ്ങനെ

    |

    സൂപ്പര്‍ താരങ്ങള്‍ സംവിധായകന്മാരായി മാറുന്ന കാഴ്ചയാണ് അടുത്ത കാലത്തായിട്ട് മലയാള സിനിമയില്‍ കണ്ട് വരുന്നത്. നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിയിരുന്നു. തൊട്ട് പിന്നാലെ നടനവിസ്മയം മോഹന്‍ലാലാണ് താനും സംവിധായകനാവുന്ന കാര്യം വെളിപ്പെടുത്തിയത്. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം നടത്തുന്നത്.

    പിഷാരടിയുടെ ബ്രില്ല്യന്‍സിന് തിരിതെളിച്ച് മമ്മൂട്ടി! മെഗാസ്റ്റാറിന്റെ ഗാനഗന്ധര്‍വ്വന് തുടക്കംപിഷാരടിയുടെ ബ്രില്ല്യന്‍സിന് തിരിതെളിച്ച് മമ്മൂട്ടി! മെഗാസ്റ്റാറിന്റെ ഗാനഗന്ധര്‍വ്വന് തുടക്കം

    മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയുടെ സംവിധായകന്‍ ജിജോ ആണ് മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. പോര്‍ച്ചുഗീസ് പശ്ചാതലത്തില്‍ എഴുതപ്പെട്ട നിഗുഢ രചനയാണ് ജിജോയുടെതെന്നും ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ് എന്നും മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഭൂതമാണെന്ന് പറഞ്ഞിരിക്കുകയാണ് പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പാലേരി.

    mohanlal-s-barroz

    രഘുനാഥ് പാലേരിയുടെ വാക്കുകളിലേക്ക്..

    ഞാനെന്തിന് ജിജോയെ കുറിച്ച് ഇത്രമാത്രം പറയുന്നു? കാരണമുണ്ട്. ജിജോ പുതിയൊരു ത്രിമാന സിനിമയുടെ തലതൊട്ടപ്പനായി മാറുകയാണ് ഇനിയുള്ള ദിവസങ്ങളില്‍. അത് സംവിധാനം ചെയ്യുന്നത് മോഹന്‍ലാലാണ്. ജിജോ സാങ്കേതിക കാര്യങ്ങള്‍ നോക്കി ഒപ്പം ഉണ്ടാവും. എനിക്ക് വളരെ സന്തോഷം തരുന്ന കാഴ്ചയാണ് അത്. ജിജോയില്‍ നിന്നും ആ കഥ നേരത്തെ ഞാന്‍ കേട്ടതാണ്. ബറോസ്സ എന്ന പാവം ഭൂതത്തിന്റെ കാത്തിരിപ്പിന്റെ കഥ. മനോഹരമാണ് ആ കഥ. മോഹന്‍ലാല്‍ ഭൂതമായി ത്രിമാനത്തില്‍ പ്രത്യക്ഷപ്പെടുന്നത് കാത്തിരിക്കുകയാണ് ഞാന്‍. ഭൂതമായി മാത്രമല്ല, ജിജോ ഡൈമെന്‍ഷനിലൂടെ വടന ഭൈവമായ മോഹന്‍ലാല്‍ സംവിധായകനായി മാറുകയാണ്. എന്നും രഘുനാഥ് പാലേരി പറയുന്നു..

    Recommended Video

    2 കോടി തരാമെന്ന് പറഞ്ഞാലും ആ പരസ്യ ചിത്രം ചെയ്യില്ല, സായി പല്ലവി

    നിലവില്‍ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുന്ന ബറോസ്സ് ഗോവയില്‍ വെച്ച് ഷൂട്ട് ചെയ്യാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. പ്രശസ്ത ഛായാഗ്രഹകന്‍ കെയു മോഹനനും സിനിമയുടെ ഭാഗമാവുന്നുണ്ടെന്നാണ് സൂചന. ബോളിവുഡിലെ ഹിറ്റ് ചിത്രമായ അന്ധാദുന്‍, റയീസ്, കാര്‍ബണ്‍,, എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ഇദ്ദേഹമായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍, ജിജി, ജോജു കൂട്ടുകെട്ടില്‍ സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ചിത്രീകരണ തിരക്കുകളിലാണ് മോഹന്‍ലാല്‍. ഓക്ടോബറോട് കൂടി ബറോസ്സ് ആരംഭിക്കുമെന്നാണ് കരുതുന്നത്.

    English summary
    Raghunath Paleri talks about Mohanlal's Barroz
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X