twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലിയില്‍ തമന്നയുടെ രംഗങ്ങള്‍ക്ക് ലഭിച്ച വിമര്‍ശനങ്ങള്‍ തന്നെ തളര്‍ത്തിയെന്ന് രാജമൗലി!

    |

    Recommended Video

    വിമർശനങ്ങൾക്ക് മറുപടിയുമായി രാജമൗലി | #SSRajamouli | filmibeat Malayalam

    ഇന്ത്യന്‍ സിനിമയിലെ മികച്ച ചിത്രങ്ങളിലൊന്നായാണ് ബാഹുബലിയെ വിശേഷിപ്പിക്കാറുള്ളത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ സിനിമ സംവിധാനം ചെയ്തത് എസ് എസ് രാജമൗലിയാണ്. ബോക്‌സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകളാണ് ഈ ചിത്രം സ്വന്തമാക്കിയത്. ആദ്യഭാഗം വന്‍വിജമായി മാറിയതോടെയാണ് രണ്ടാം ഭാഗവുമായും അദ്ദേഹം എത്തിയത്. സിനിമയ്ക്ക് വേണമെങ്കില്‍ മൂന്നാം ഭാഗം ഒരുക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനായി കാത്തിരിക്കുകയാണ് അദ്ദേഹം. തമന്ന ഭാട്യ, അനുഷ്‌ക ഷെട്ടി, രമ്യ കൃഷ്ണന്‍, പ്രഭാസ്, റാണ ദഗ്ഗുപതി, രോഹിണി, നാസര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

    റാമോജി ഫിലിം സിറ്റി, അതിരപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. തമന്നയുടെ ഗാനരംഗത്തിനായാണ് രാജമൗലിയും സംഘവും കേരളത്തിലേക്കെത്തിയത്. അതീവ ഗ്ലാമറസായി തമന്നയെത്തിയ ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. 2015 ജൂലൈ 10നായിരുന്നു ബാഹുബലി തിയേറ്ററുകളിലേക്കെത്തിയത്. 10 ദിവസത്തിനുള്ളില്‍ത്തന്നെ ചിത്രം 335 കോടി രൂപ നേടിയിരുന്നു. ആദ്യഭാഗം ഗംഭീര വിജയമായി മാറിയതോടെയാണ് ചിത്രത്തിന് രണ്ടാം ഭാഗമെത്തിയത്. ബാഹുബലി2 ദ കണ്‍ക്ലൂഷന്‍ 2017 ഏപ്രില്‍ 28നായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. റിലീസ് ചെയ്ത് നാളുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ 1000 കോടി ക്ലബിലും സിനിമ ഇടം നേടിയിരുന്നു. ബാഹുബലിയിലെ അവന്തികമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ താന്‍ വല്ലാതെ വേദനിച്ചിരുന്നുവെന്ന് രാജമൗലി പറയുന്നു. ഹാര്‍വാര്‍ഡ് ഇന്ത്യ കോണ്‍ഫറന്‍സിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

    അവന്തികയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍

    അവന്തികയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍

    ബാഹുബലിയില്‍ അവന്തിക എന്ന കഥാപാത്രമായെത്തിയത് തമന്നയായിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് തമന്ന. ഏത് തരത്തിലുള്ള കഥാപാത്രവും അവതരിപ്പിക്കാനുള്ള കെല്‍പ്പ് തനിക്കുണ്ടെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. തമന്നയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട് ചില്ലറ വിവാദങ്ങളായിരുന്നില്ല ഉയര്‍ന്നുവന്നത്. തുടക്കത്തില്‍ വീരനായികയായെത്തുന്ന കഥാപാത്രം സിനിമ മുന്നേറുന്നതിനിടയില്‍ നായകന്റെ നിഴലായി ഒതുങ്ങുന്നതിനെക്കുറിച്ചായിരുന്നു പ്രധാന വിമര്‍ശനം. താരത്തിന്റെ കഥാപാത്രത്തെ പാടേ ഒതുക്കിക്കളയുന്ന തരത്തിലുള്ള നീക്കമായിരുന്നു അതെന്ന കുറ്റപ്പെടുത്തലുകളും ഉയര്‍ന്നുവന്നിരുന്നു.

    ദേഷ്യവും സങ്കടവും

    ദേഷ്യവും സങ്കടവും

    പ്രണയത്തില്‍ മതിമറന്ന് തന്നെ ഏല്‍പ്പിച്ച ദൗത്യം നായകന് കൈമാറി അദ്ദേഹത്തിന്റെ നിഴലായി മാറുകയായിരുന്നു അവന്തിക. തമന്നയും പ്രഭാസും ഒരുമിച്ചെത്തിയ ഗാനരംഗത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തുടക്കത്തില്‍ തന്നെ വേദനിപ്പിച്ചിരുന്നതായി രാജമൗലി പറയുന്നു. ദേഷ്യവും സങ്കടവുമൊക്കെയായിരുന്നു ആദ്യമൊക്കെ തോന്നിയിരുന്നതെന്ന് അദ്ദേഹം പറയുന്നു. കേവലം സ്ത്രീ സൗന്ദര്യത്തെ കച്ചവടമാക്കി മാറ്റുകയാണ് സംവിധായകന്‍ ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം. അന്നത്തെ വിമര്‍ശനങ്ങള്‍ക്ക് ഇപ്പോഴാണ് അദ്ദേഹം മറുപടി നല്‍കിയത്. തുടക്കത്തില്‍ അത് ബാധിച്ചിരുന്നുവെങ്കിലും പിന്നീടാണ് അതേക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയത്.

    പിന്നീടാണ് മനസ്സിലാക്കിയത്

    പിന്നീടാണ് മനസ്സിലാക്കിയത്

    പല തരത്തിലുള്ള ആളുകളുണ്ടാവുമെന്നും അവരുടെ കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കുമെന്നും മനസ്സിലാക്കിയതിന് ശേഷമാണ് ഇത്തരം വിമര്‍ശനങ്ങളെയൊന്നും മുഖവിലയ്‌ക്കെടുക്കേണ്ടെന്ന് മനസ്സിലാക്കിയതെന്ന് രാജമൗലി പറയുന്നു. തന്നെ സംബന്ധിച്ച് അവന്തിക മനോഹരമായൊരു സൃഷ്ടിയാണ്. ആ ഗാനരംഗവും അതേ, ഇന്നാണ് താന്‍ ആ സിനിമയൊരുക്കുന്നതെങ്കിലും ഒരു ഫ്രെയിമില്‍ പോലും മാറ്റം വരുത്തില്ലെന്നും എന്താണ് താനുണ്ടാക്കിയതെന്ന കാര്യത്തില്‍ ്ഭിമാനമുണ്ടെന്നും അദ്ദേഹം പറയുന്നു.

    സമ്മര്‍ദ്ദം തുടങ്ങിയത്

    സമ്മര്‍ദ്ദം തുടങ്ങിയത്

    സിനിമയുടെ തുടക്കത്തിലൊന്നും തനിക്ക് സമ്മര്‍ദ്ദം ഉണ്ടാവാറില്ല. സുഖസുന്ദരമായാണ് കഥ പറഞ്ഞുപോവുന്നത്. എങ്ങനെ സിനിമ പൂര്‍ത്തീകരിക്കാമെന്ന് മാത്രമാണ് ആ സമയത്ത് ചിന്തിക്കാറുള്ളത്. എന്നാല്‍ പിന്നീടാണ് ഇതെങ്ങനെ കച്ചവടം ചെയ്യുമെന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാറുള്ളതെന്ന് അദ്ദേഹം പറയുന്നു. സ്വഭാവികമായും ആ സമയം മുതലാണ് സമ്മര്‍ദ്ദം അനുഭവിച്ച് തുടങ്ങുന്നത്.

    സിനിമ ചെയ്യുന്നത്

    സിനിമ ചെയ്യുന്നത്

    തന്നെ ആകര്‍ഷിച്ച, തനിക്ക് താല്‍പര്യമുള്ള കഥകളാണ് സിനിമയ്ക്കായി തിരഞ്ഞെടുക്കാറുള്ളത്. ആ കഥ സുഖകരമായി പറയാനാവുമെന്നും ഇത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുമോയെന്ന കാര്യത്തെക്കുറിച്ചും താന്‍ ചിന്തിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു കഥ പറയണമെന്ന് തോന്നിയാല്‍ അതുമായി മുന്നോട്ട് പോവാറാണ് പതിവെന്നും അദ്ദേഹം പറയുന്നു. എങ്ങനെയാണ് കഥ തിരഞ്ഞെടുക്കുന്നതെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം നല്‍കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

    രണ്ടാം ഭാഗമൊരുക്കുമ്പോള്‍

    രണ്ടാം ഭാഗമൊരുക്കുമ്പോള്‍

    ബാഹുബലി ഗംഭീര വിജയമായി മാറിയതോടെയാണ് രണ്ടാം ഭാഗം ഒരുക്കാന്‍ തീരുമാനിച്ചത്. രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ത്തന്നെ പ്രേക്ഷകരും ആവേശത്തിലായിരുന്നു. ആദ്യഭാഗത്തിന്റെ വിജയമല്ല രണ്ടാം ഭാഗത്തിലേക്കെത്തിച്ചതെന്ന് അദ്ദേഹം പറയുന്നു. നാലഞ്ച് മണിക്കൂറുകളിലായി പറയേണ്ട സിനിമയെ രണ്ട് മണിക്കൂറിലേക്ക് ഒതുക്കിയതാണ്. ബാഹുബലിയുടെ മൂന്നാം ഭാഗമെന്നതും തങ്ങളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമാണ്, എന്നാല്‍ അങ്ങനെയൊരു പ്ലാനില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

    English summary
    Rajamouli's reaction about Bahubali controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X