For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തൊമ്മനും മക്കളിലെ അച്ഛനാണ് രാജൻ പി ദേവ്! യഥാർഥ ജീവിതത്തിൽ ഇങ്ങനെയാണ്, വെളിപ്പെടുത്തി മകൻ

  |

  കോമഡി, സ്വഭാവ നടൻ, വില്ലൻ എന്നിങ്ങനെ ഏതു കഥാപാത്രവും അതിന്റേതായ തന്മായത്തോടു കൂടി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച് കയ്യടി വാങ്ങിരുന്ന താരമാണ് രാജൻ പി ദേവ്. പ്രേക്ഷകരെ വിറപ്പിക്കാനും ചിരിപ്പിക്കാനും താരത്തിനായിരുന്നു. വില്ലൻ എന്ന ലേബലിൽ നിന്ന് മികച്ച സ്വഭാവനടൻ അല്ലെങ്കിൽ ഹാസ്യ താരമാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രേക്ഷകരെ കരിപ്പിക്കുകയും ചിരിപ്പിക്കുകയും വിറപ്പിക്കുകയും ചെയ്യാൻ രാജൻ പി ദേവിന് കഴിഞ്ഞിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും തന്റെ സാന്നിധ്യം താരം തെളിയിച്ചിരുന്നു.

  രാജൻ പി ദേവ് ചമയങ്ങളില്ലാത്ത ലോകത്തിലേയ്ക്ക് പോയിട്ട് 10 വർഷം തികയുകയാണ്. 1983 ൽ പുറത്തിറങ്ങിയ എന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലൂടെയാണ് രാജൻ പി ദേവ് സിനിമയിൽ എത്തുന്നത്. സിനിമയിൽ മാത്രമല്ല നാടക രംഗത്തും തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. നാടക രംഗത്ത് നിന്നാണ് രാജൻ പി ദേവ് സിനിമയിൽ എത്തുന്നത്. സിനിമയിൽ വിറപ്പിക്കുന്ന വില്ലനായിരുന്നുവെങ്കിൽ ജീവിതത്തിൽ നല്ലൊരു മനുഷ്യമായിരുന്നുവെന്ന് മകൻ ജൂബിൻ രാജ്. രാജൻ പി ദേവ് എന്ന നടനെ മാത്രമാണ് എല്ലാവരും കണ്ടിട്ടുള്ളൂ താരത്തിന്റെ മറ്റൊരു മുഖം പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുകായണ്. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  നല്ലൊരു മനുഷ്യൻ എന്നതിനു ഉത്തമ ഉദാഹരണാണ് അദ്ദേഹം. ആദ്യം ചേർത്തലയിലാണ് താമസിച്ചിരുന്നത്. അവിടെയായിരുന്നു എന്റെ കുട്ടിക്കാലം. പിന്നീട് തന്റെ പഠനത്തിനും മറ്റുമായി അങ്കമാലിയിലേയ്ക്ക് താമസം മാറി. ചേർത്തലയിൽ ആയിരുന്ന സമയത്ത് താൻ സ്കൂളിൽ പഠിക്കുമ്പോൾ എന്നെ പഠിപ്പിച്ചിരുന്ന അതേ സൗകര്യത്തിൽ അദ്ദേഹം പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും മറ്റും ആവശ്യങ്ങൾക്കായി സ്പോൺസർ ചെയ്തിരുന്നു. എന്നാൽ അതൊന്നും അദ്ദേഹം ആരേയും വിളിച്ച് അറിയിച്ചിരുന്നില്ല.ഞാന്‍ പോലും ഇതെല്ലാം അറിഞ്ഞത് ഈയടുത്താണ്. ഒന്ന് രണ്ടു പേര്‍ എന്നെ കാണാന്‍ വന്നിരുന്നു. അവരാണ് ഈ കഥ എന്നോട് പറഞ്ഞത്.

  നാട്ടിൽ അദ്ദേഹം ഒരു സിനിമ നടൻ ആയിരുന്നില്ല. എല്ലവരോടും നന്നായി സംസാരിക്കുന്ന, നാട്ടിലെ കാര്യങ്ങളിൽ ഇടപെടുന്ന ആളുകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. ഹോം സിക്ക്നെസുളള ഒരാളാണ് അദ്ദേഹം. ഷൂട്ടിനിടെ ഒരു ദിവസത്തെ അവധി കിട്ടായാൽ പേലും അദ്ദേഹം വീട്ടിലെത്താറുണ്ട്.തെലുങ്കു സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്ന സമയത്ത് ഷൂട്ടിനിടെ ഒരു ദിവസം ഒഴിവ് കിട്ടിയാല്‍ മതി ഡാഡിച്ചന്‍ ഫ്‌ളൈറ്റ് പിടിച്ചു പോരും. അതുവരെ ചെന്നൈയിലായിരുന്നു സിനിമ കേന്ദ്രം എന്നാൽ എറണകുളത്തേയ്ക്ക് മാറിപ്പോൾ അദ്ദേഹം ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചു. ഞങ്ങളോടൊപ്പം കൂടുതൽ സമയ ചെലവഴിച്ചു.

  സിനിമയിൽ കാണുന്നത് പോലെ ക്രൂരനായ വില്ലനായിരുന്നില്ല അദ്ദേഹം. ഞങ്ങൾക്ക് എല്ലാം തുറന്നു പറയാൻ കഴിയുന്ന അടുത്ത സുഹൃത്തായിരുന്നു. സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെ നേക്കുമ്പോൾ എനിയ്ക്ക് ഏറ്റവും റിലേറ്റ് ചെയ്യാൻ സാധിക്കുന്നത് തൊമ്മനും മക്കളും എന്ന സിനിമയിലെ അപ്പനാണ്.ക്കളോട് അമിതമായ സ്നേഹമുള്ള പൊസസീവ്നെസ് ഉള്ള ഒരു അപ്പന്‍. അതില്‍ തൊമ്മന്‍ മക്കളോട് പറയുന്ന ഒരു ഡയലോഗില്ലേ സീനില്ലേ 'കല്യാണം കഴിഞ്ഞാലും നിങ്ങ എന്റെ അടുത്ത് നിന്ന് മാറി കിടക്കരുത്' എന്ന്. അങ്ങനത്തെ ഒരു അപ്പനായിരുന്നു അദ്ദേഹം.

  ഇത് ആസിഫ് അലി തന്നെയാണോ!! പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടി ആരാധകർ, മോഷന്‍ പോസ്റ്റര്‍ കാണാം

  സിനിമയിലെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃദത്തായിരുന്നു മമ്മൂട്ടി. മമ്മൂക്കയുടെ ഓട്ടോറെ ചിത്രങ്ങളിൽ അദ്ദേഹം ഭിനയിച്ചിട്ടുണ്ട്. വില്ലൻ അല്ലെങ്കിൽ കാരണവരുടെ വേഷം. മമ്മൂക്ക ചിത്രത്തിൽ ഡാഡി അച്ഛന്( രാജൻ പി ദേവ്) ഷൂട്ട് ഇല്ലെങ്കിലും സെറ്റിൽ സമയം ചെലവഴിക്കും.തൊമ്മനും മക്കളും ഷൂട്ട് നടക്കുകയാണ്. ഡാഡിച്ചനൊപ്പം ഞാനും മമ്മിയും കൂടി പൊള്ളാച്ചിയില്‍ പോയി. പുതുവര്‍ഷം തുടങ്ങുന്ന ദിവസമായിരുന്നു അത്.. സെറ്റില്‍ ചെന്നപ്പോള്‍ ഡാഡിച്ചന് ഷൂട്ടില്ല. അപ്പോള്‍ ഡാഡിച്ചന്‍ മമ്മൂട്ടിയോട് ചോദിച്ചു, 'താനെന്തിനാണ് ഇന്ന് എന്നെ വിളിച്ചു വരുത്തിയത് എന്ന്'. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, 'പുതുവര്‍ഷം തുടങ്ങുകയല്ലേ, താന്‍ കൂടെ വേണമെന്ന് തോന്നി'. അത്രയും സ്‌നേഹവും സൗഹൃദവും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയെ കൂടാതെ സുരേഷ് ഗോപി, ദിലീപുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്. ഇപ്പോഴും ആ ബന്ധമുണ്ട്. ഞങ്ങൾ

  വളരെ അനുഗ്രഹീതരാണെന്ന് തോന്നുന്നു!! കുഞ്ഞിന്റെ പേര് പങ്കുവെച്ച് പ്രിയപ്പെട്ട താരം...

  English summary
  Rajan P Dev Son Share Father Meomry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X