Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 5 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2.o ബോക്സോഫീസ് തകര്‍ക്കും, തിയറ്ററുകളെ പൂരപ്പറമ്പാക്കി വമ്പന്‍ റിലീസ്! പ്രേക്ഷക പ്രതികരണമിങ്ങനെ

#2Point0: Mind-blowing theatrical experience. Transports you to a world of it's own and keeps the surprises coming right till the very end. Trash your doubts, this is world-class stuff. Shankar, the hero!
— Sidhu (@sidhuwrites) November 29, 2018
#2Point0 second half back story and last 40 mins vera level ... with a surprise #3Point0 Shankar sir is back with a Bang .... entire team “take a bow” .. commercial ga BLOCKBUSTER ayye soochanalu pushkalamga unnai ... go watch it
— Oct-11th💥 (@TarakRamaroa) November 29, 2018
#2Point0 First Half-Now What Can I Say😍😍😍This Experience Something Beyond Life😍Padam Chumma Vera Level🔥This is theReason Why @shankarshanmugh Is Called The King Of Directors🔥And Thalaivaaaa Wat can I Say about U?😍😍😭😭Simply Super🔥All Set For Second Half!!
— Sumanth R (@Sumanthr10R) November 29, 2018
#2point0 The screen set to fire... pic.twitter.com/iXSQHVOQhr
— Sivakumar V (@tvsiva1) November 28, 2018
ഇന്ത്യന്‍ സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ മറ്റൊരു സിനിമ കൂടി എത്തിയിരിക്കുകയാണ്. ഏറെ കാലത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് ശങ്കറിന്റെ സംവിധാനത്തിലെത്തിയ 2.O റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്ക്കുമ്പോള് ചില പ്രശ്നങ്ങള്‍ തലപൊക്കിയിരുന്നെങ്കിലും യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ സിനിമ എത്തിയിരിക്കുകയാണ്.
കേരളത്തിലും വമ്പന്‍ സ്വീകരണത്തോടെയാണ് 2.O എത്തിയിരിക്കുന്നത്. ഇതുവരെ ഒരു സിനിമയ്ക്ക് ലഭിക്കാത്ത അത്രയും പ്രധാന്യത്തോടെ 450 ന് മുകളില്‍ തിയറ്ററുകളിലാണ് സിനിമ എത്തിയിരിക്കുന്നത്. വെളുപ്പിന് 4 മണിയ്ക്ക് ആയിരുന്നു ഫസ്റ്റ് പ്രദര്‍ശനം. ഇന്ത്യ ഇതുവരെ കാണാത്ത സാങ്കേതിക വിദ്യകളും ദൃശ്യ വിസ്മയവുമാണ് സിനിമയിലുള്ളത്.
|
ആരാധകര്‍ക്ക് ആഘോഷിക്കാം
ചിട്ടിയുടെ മാസ് വരവോടെ ശങ്കര്‍ വീണ്ടും ട്രാക്കിലെത്തിയിരിക്കുകയാണെന്ന് പറയാം. ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം സിനിമയിലുണ്ട്.
|
റേറ്റിംഗ്
രമേഷ് ബാല 2.oയ്ക്ക് അഞ്ചില്‍ നാല് ആണ് റേറ്റിംഗ് കൊടുത്തിരിക്കുന്നത്. ശരിക്കും നോക്കുകയാണെങ്കില്‍ സിനിമയിലെ നായകനെന്ന് പറയാന്‍ കഴിയുക അക്ഷയ് കുമാര്‍ അവതരിപ്പിച്ച കഥാപാത്രമാണ്.
|
ത്രിഡിയില്‍ തന്നെ കാണണം
2.o ത്രിഡിയില്‍ ഒരുക്കിയിരിക്കുന്ന സിനിമയാണ്. ദൃശ്യ വിസ്മയത്തിന് പ്രധാന്യം കൊടുത്തിരിക്കുന്ന സിനിമ എല്ലാവരും അങ്ങനെ തന്നെ കാണാണമെന്നാണ് ആരാധകന് പറയുന്നത്. അതല്ലെങ്കില്‍ ആ അനുഭവം ലഭിക്കുകയില്ലെന്നും അദ്ദേഹം പറയുന്നു.
|
വേറെ ലെവല്‍
സിനിമ വേറെ ലെവല്‍ ആണെന്നാണ് പ്രേക്ഷക പ്രതികരണം. വേണമെങ്കില്‍ ഉടന്‍ തന്നെ 3.o എന്ന സിനിമ കൂടി വരുത്താം.
|
ഇന്ത്യയ്ക്ക് അഭിമാനിക്കാം
കിടിലന്‍ ദൃശ്യ വിസ്മയമുള്ള 2.o ഇന്ന്് ഇന്ത്യയില്‍ ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും കിടിലന്‍ വിഷ്വല്‍ ട്രീറ്റാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദി, തമിഴ് സിനിമയില്‍ ഒരുപാട് ഉയരങ്ങളിലാണ് സിനിമയുടെ സ്ഥാനമെന്നും സിനിമ കണ്ട ആരാധകന് പറയുന്നു.
|
മാസ് ഹീറോയായി രജനി
ആരാധകരുടെ ട്വീറ്റുകളില്‍ നിന്നും തമിഴ്നാടിന്റെ തലൈവരെ മാസ് ഹീറോയായി വീണ്ടും തിരിച്ച് കിട്ടിയിരിക്കുകയാണെന്നാണ് പറയുന്നത്. രജനികാന്തിന്റെ അധ്വാനം സിനിമയില്‍ കാണാന്‍ കഴിയുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു.
|
ഇത്രയും മതിയോ?
ചിലര്‍ സിനിമയിലെ വിഎഫ്എക്സിനെ കുറ്റം പറയുന്നുണ്ട്. എന്നാല്‍ ലോകത്ത് ലഭിക്കാവുന്നതില്‍ മികച്ച ക്വാളിറ്റിയുള്ളത് തന്നെയാണ് സിനിമയിലുള്ളത്. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കുന്ന സിനിമയാണിതെന്നും ആരാധകന് വ്യക്തമാക്കുന്നു.
|
തിരക്കഥയെ കുറിച്ച്
സംവിധാനത്തിനൊപ്പം എസ് ശങ്കര്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ കണ്ടിരിക്കാന്‍ കഴിയുന്ന തരം തിരക്കഥയാണ് ചിത്രത്തിലുള്ളത്. 2.o ഹോളിവുഡ് മൂവിയുടെ ഫീലാണ് നമുക്ക് തരുന്നതെന്നാണ് പറയുന്നത്.
|
ആരാധകര്‍ സജീവം
വെളിപ്പിന് മുതൽ സിനിമ കാണാൻ സ്ത്രീകളും കുട്ടികളുമടക്കമുള്ള ആരാധകര്‍ സജീവമാണ്.
|
സിനിമയിലെ രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് വന്നപ്പോൾ ആരാധകർക്ക് ആഘോഷിക്കാൻ മൂന്ന് മിനുറ്റ് സിനിമ തന്നെ നിർത്തി വെച്ചു.
|
മരണ മാസ്
സ്റ്റേഡിയത്തില്‍ നിന്നുള്ള സീന്‍ മരണമാസ് ആണെന്നാണ് ആദ്യം വരുന്ന പ്രതികരണം.

യന്തിരന്റെ തുടര്‍ച്ചയല്ല
യന്തിരന് എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി നിര്‍മ്മിച്ചതെങ്കിലും ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയല്ല സിനിമ. പ്രേക്ഷകര്‍ അത് പ്രതീക്ഷിച്ചെങ്കിലും യന്തിരനിലെ ചിട്ടിയും വസിഗരനും തന്നെയാണ് വ്യത്യസ്ത കഥയുമായി എത്തിയിരിക്കുന്നത്.

രജനികാന്തിന്റെ മേക്കോവര്‍
ചിത്രത്തില്‍ ഒന്നിലധികം ഗെറ്റപ്പുകളില്‍ രജനികാന്ത് ഉണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. സിനിമയുടെ പ്രമോയില്‍ രജനികാന്തിന്റെ ഒരു മേക്കോവര്‍ കാണിച്ചിരുന്നു. സിനിമ റിലീസിനെത്തിയതോടെയാണ് രജനികാന്തിന്റെ നാലോളം ഗെറ്റപ്പുകള്‍ പ്രേക്ഷകര്‍ കണ്ടത്.

ഐശ്വര്യ റായിയുടെ സാന്നിധ്യം
യന്തിരന്റെ പ്രധാന ആകര്‍ഷണം ലോകസുന്ദരി ഐശ്വര്യ റായി ആയിരുന്നെങ്കില്‍ 2.o യില്‍ എമി ജാക്സനാണ്.

ബിഗ് ബജറ്റ് ചിത്രം
2.o ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാനുള്ള വരവായിരുന്നു. ബിഗ് ബജറ്റെന്ന് പറയുമ്പോള്‍ 600 കോടിയ്ക്ക് അടുത്തായിരുന്നു സിനിമയുടെ മുടക്ക് മുതല്‍. പ്രമോഷന്‍സും മറ്റ് ചിലവുകളെല്ലാം കണക്ക് കൂട്ടിയാണ് ഇത്രയും വലിയൊരു തുകയിലെത്തിയത്. ബോക്സോഫീസിലും ആ പ്രകടനം നിലനിര്‍ത്താന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് വിശ്വസിക്കുന്നത്.