»   » രജിഷയുടെ ആദ്യ മെട്രോ യാത്രയില്‍ കൂടെയുണ്ടായിരുന്നത് ആരാണെന്ന് അറിയാമോ? വിഡിയോ വൈറല്‍!!!

രജിഷയുടെ ആദ്യ മെട്രോ യാത്രയില്‍ കൂടെയുണ്ടായിരുന്നത് ആരാണെന്ന് അറിയാമോ? വിഡിയോ വൈറല്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

കേരളത്തില്‍ മെട്രോ എത്തിയതിന്റെ ആവേശത്തിലാണ് എല്ലാവരും. ആദ്യ മെട്രോ യാത്ര വ്യത്യസ്തമാക്കാനുള്ള ശ്രമത്തിലാണ് പലരും അക്കൂട്ടത്തില്‍ സംസ്ഥാന പുരസ്‌കാര ജേതാവ് രജിഷ വിജയനുമുണ്ട്.

രജിഷയുടെ ആദ്യ മെട്രോ യാത്ര വ്യത്യസ്തമായിരിക്കുകയാണ്. ആരുമില്ലാത്ത അഗതികള്‍ക്കും സെപ്ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കുമൊപ്പം കെ എം ആര്‍ എല്‍ സംഘടിപ്പിച്ച സ്‌നേഹ യാത്രയായിലാണ് രജിഷ യാത്ര ചെയ്തത്.

rajisha-vijayan

യാത്രക്കിടെ നടി ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. നിരവധി സുന്ദരിമാരുടെയും സുന്ദരന്മാരുടെയും കൂടെയാണ് യാത്ര ചെയ്യുന്നതെന്നും രജിഷ പറയുന്നു.

മെട്രോ വലിയൊരു അനുഭവമാണെന്നും എല്ലാവരും ഇതില്‍ കയറണമെന്നും നടി പറയുന്നു. മാത്രമല്ല മെട്രോ എന്നും ഇതുപോലെ തന്നെ വൃത്തിയോടെ കാത്ത് സൂക്ഷിക്കണമെന്ന് രജിഷ എല്ലാവരോടും അഭ്യാര്‍ത്ഥിക്കുകയും ചെയ്തിരിക്കുകയാണ്.

English summary
Rajisha Vijayans First Metro Journey

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam