twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നസ്രാണിയിലെ ജൂനിയര്‍ ആര്‍ടിസ്റ്റ് ഇന്ന് മമ്മൂക്കയെ നായകനാക്കി സിനിമയൊരുക്കി! പിഷാരടി ആള് പുലിയാ!

    |

    മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന ഗാനഗന്ധര്‍വനായി കാത്തിരിക്കുകയാണ് എല്ലാവരും. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം അടുത്ത സിനിമയുമായി എത്തുകയാണ് രമേഷ് പിഷാരടി. മിമിക്രി വേദിയില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് മെഗാസ്റ്റാര്‍ എത്തുന്നത്. കലാസദന്‍ ഉല്ലാസായെത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

    സെപ്റ്റംബര്‍ 27നാണ് ഗാനഗന്ധര്‍വന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. രമേഷ് പിഷാരടിയും ഹരി നായരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മുകേഷ്, ഇന്നസെന്റ്, സലീം കുമാര്‍, സിദ്ദിഖ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുരേഷ് കൃഷ്ണ, സുനില്‍ സുഖദ തുടങ്ങിയവരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിനിമയുടെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. രമേഷ് പിഷാരടിയെന്ന താരത്തിന്റെ കരിയറിലെ മികച്ച നേട്ടങ്ങളിലൊന്നായി ഗാനഗന്ധര്‍വന്‍ മാറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്.

    രണ്ടാമത്തെ സിനിമ

    സ്റ്റേജ് ഷോകളിലൂടെ തുടങ്ങി സിനിമയില്‍ അരങ്ങേറിയ പിഷാരടി രണ്ടാമത്തെ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ജയറാമിനേയും കുഞ്ചാക്കോ ബോബനേയും അണിനിരത്തിയൊരുക്കിയ പഞ്ചവര്‍ണ്ണതത്തയിലൂടെയായിരുന്നു അദ്ദേഹം ആദ്യമായി സംവിധാനമെന്ന മോഹം പൂര്‍ത്തിയാക്കിയത്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമൊക്കെ റോള്‍ നല്‍കിയായിരുന്നു ഈ സിനിമയൊരുക്കിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആദ്യ സിനിമ വിജയകരമായി മാറിയതിന് പിന്നാലെയായാണ് അടുത്ത സിനിമയുമായി അദ്ദേഹം എത്തിയത്.

    അന്ന് ജൂനിയര്‍ ആര്‍ടിസ്റ്റ്

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് പല സിനിമകളിലും ജൂനിയര്‍ ആര്‍ടിസ്റ്റായി രമേഷ് പിഷാരടിയും പ്രത്യക്ഷപ്പെട്ടിരുന്നു. പില്‍ക്കാലത്ത് അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ മികവ് തെളിയിച്ച് മുന്നേറാന്‍ തനിക്ക് കഴിയുമെന്ന് ഒരുപക്ഷേ അദ്ദേഹം പോലും കരുതിയിട്ടുണ്ടാവില്ല. എന്നാല്‍ സംഭവിച്ചത് അതായിരുന്നു. മമ്മൂട്ടിയുടെ തന്നെ സിനിമയായ നസ്രാണിയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി പിഷാരടി എത്തിയിരുന്നു. 7 വര്‍ഷത്തിനിപ്പുറം മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമയുമായാണ് അദ്ദേഹം എത്തുന്നത്.

    രസകരമായ നിമിഷങ്ങള്‍

    എന്തിനേയും തമാശയോടെ സമീപിക്കുന്നയാളാണ് രമേഷ് പിഷാരടി. പൊതുവേദികളിലെ ചടങ്ങുകളിലും അദ്ദേഹം തമാശ പറയാറുണ്ട്. ഗാനഗന്ധര്‍വന്റെ ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ചും അദ്ദേഹം എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ തരംഗമായി മാറിയത്. മമ്മൂട്ടിയുടെ തമാശയെക്കുറിച്ചും മറ്റ് തമാശകളെക്കുറിച്ചുമൊക്കെ പിഷാരടി തുറന്നുപറഞ്ഞിരുന്നു.

    ധര്‍മ്മജനൊപ്പം

    രമേഷ് പിഷാരടിയുടെ ആത്മാര്‍ത്ഥ സുഹൃത്താണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മിമിക്രി വേദിയിലെ സൗഹൃദം ഇപ്പോഴും അതേ പോലെ നിലനിര്‍ത്തിയാണ് ഇരുവരും മുന്നേറുന്നത്. താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ധര്‍മ്മജന് പ്രധാനപ്പെട്ട വേഷം പിഷാരടി നല്‍കിയിരുന്നു. സിനിമയ്ക്ക് പുറമെ ബിസിനസിലും സജീവമാണ് ധര്‍മജന്‍. മീന്‍കച്ചവടവുമായി ബന്ധപ്പെട്ടുള്ള തമാശയും പിഷാരടി പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നുമായിരുന്നു ധര്‍മ്മജന്‍ മമ്മൂട്ടിയുടെ സിനിമയിലേക്ക് എത്തിയത്.

    Recommended Video

    ഗാനഗന്ധര്‍വ്വനില്‍ ഇക്ക 3 ഗെറ്റപ്പിലോ ? | filmibeat Malayalam
    ചാനലുകളിലും സജീവം

    പതിവ് പോലെ തന്നെ ചാനല്‍ പരിപാടികളിലും സജീവമാണ് രമേഷ് പിഷാരടി. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും ചാനല്‍ പരിപാടികളുമായി താരം എത്തിയിരുന്നു. സിംഗപ്പൂരിലെ ഓണപ്പരിപാടിയില്‍ മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടിയും ധര്‍മ്മജനുമൊക്കെയുണ്ടായുിരുന്നു. മമ്മൂട്ടി ചിത്രത്തിലെ ഗാനങ്ങളും കോമഡിയുമൊക്കെയായി പ്രേക്ഷകര്‍ക്ക് മികച്ച വിരുന്നായിരുന്നു ഇവര്‍ സമ്മാനിച്ചത്.

    English summary
    Ramesh Pisharady's Role In Nazrani.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X