twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിഷാരടിയുടെ കണ്ണ് തുറപ്പിച്ച മമ്മൂട്ടിയുടെ ചോദ്യം! എന്നിലെ അഭിനേതാവിനെ അത്ര ഇഷ്ടമല്ലെന്ന് പിഷാരടി

    |

    നടന്‍, സംവിധായകന്‍, മിമിക്രി താരം, അവതാരകന്‍, നിര്‍മാതാവ്, എന്നിങ്ങനെ രമേഷ് പിഷാരടിയുടെ പേരിനൊപ്പം ഒരുപാട് വിശേഷണങ്ങളുണ്ട്. പഞ്ചവര്‍ണതത്ത എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ പിഷാരടി അടുത്തിടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള പിഷാരടിയെ ക്യാപ്ഷന്‍ കിംഗ് എന്നാണ് വിളിക്കാറുള്ളത്.

    ആദ്യ സംവിധാനത്തിലെത്തിയ സിനിമ വലിയ വിജയം നേടിയതോടെയാണ് രണ്ടാമതൊരു ചിത്രവുമായി രമേഷ് പിഷാരടി എത്തിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗാനഗന്ധര്‍വ്വന്‍ ആയിരുന്നു പിഷാരടി സംവിധാനം ചെയ്ത മറ്റൊരു സിനിമ. ഈ ചിത്രത്തിലെ ചില കാര്യങ്ങള്‍ ജനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയ കാര്യങ്ങളെ കുറിച്ച് പറയുകയാണ് രമേഷ് പിഷാരടി.

    പിഷാരടിയുടെ വാക്കുകളിലേക്ക്

    ഗാനഗന്ധര്‍വ്വനിലെ ഒരു സീനില്‍ ഡയലോഗ് കൂടി ചേര്‍ക്കുന്നതിനെ കുറിച്ച് മമ്മൂട്ടിയുമായി താന്‍ സംസാരിച്ചിരുന്നു. അദ്ദേഹം അതിന് നല്‍കിയ മറുപടിയെ കുറിച്ചാണ് മനോരമയിലെ നേരെ ചൊവ്വേ എന്ന അഭിമുഖം പരിപാടിയിലൂടെ പിഷാരടി പറയുന്നത്. ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ മമ്മൂക്കയും മനോജേട്ടനും കൂടി സ്പീക്കര്‍ ഉത്സവപ്പറമ്പിലേക്ക് ചുമന്ന് കൊണ്ട് വരുന് സീനുണ്ട്. ആ ട്രൂപ്പിലുള്ള ഒരു ചെറുപ്പക്കാരന്‍ പയ്യന്‍ ഫ്രെയിമിന്റെ പിന്നില്‍ ഒരു സോഡ കുടിച്ച് നില്‍പ്പുണ്ട്. ഇപ്പോഴത്തെ കാഴ്ചക്കാര്‍ സിനിമ തുരന്ന് കാണുന്നവരാണ്.

     പിഷാരടിയുടെ വാക്കുകളിലേക്ക്

    ചെറുപ്പക്കാരന്‍ പണിയെടുക്കുന്നില്ല. ഇത് മിക്ക ട്രൂപ്പിലും സംഭവിക്കുന്നതാണ്. 'എടാ വന്ന് പിടിക്കെടാ' എന്നൊരു ഡയലോഗ് എനിക്ക് വേണമെങ്കില്‍ ചേര്‍ക്കാമായിരുന്നു. പക്ഷേ കയറ്റിയില്ല. അവന്‍ പുറകില്‍ ഇങ്ങനെ നില്‍ക്കുന്നത് ആളുകള്‍ കാണും എന്ന് ഞാന്‍ വിചാരിച്ചു. ആരും അത് ശ്രദ്ധിച്ചില്ല. അങ്ങനെ ഒരു ദിവസം മമ്മൂക്കയോട് സംസാരിക്കുമ്പോള്‍ ഞാന്‍ ഇക്കാര്യം പറഞ്ഞു. അങ്ങനെയൊരു ഡയലോഗ് ചേര്‍ക്കാമായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു, നീ അംബേദ്ക്കര്‍ കണ്ടിട്ടുണ്ടോ? ഞാന്‍ പറഞ്ഞു, അങ്ങു നിന്നും ഇങ്ങു നിന്നുമായി കുറച്ച് കണ്ടിട്ടുണ്ട് എന്ന്.

    Recommended Video

    Remaster Old Footages to 4K UHD
    പിഷാരടിയുടെ വാക്കുകളിലേക്ക്

    മൊത്തം ഒറ്റ ഇരിപ്പിന് കണ്ടിട്ടില്ല. വീണ്ടും അടുത്ത ചോദ്യം- ഡാനി എന്ന സിനിമ കണ്ടിട്ടുണ്ടോ? അതും ഞാന്‍ അങ്ങുമിങ്ങുമായി കണ്ടിട്ടുണ്ടെന്നായിരുന്നു എന്റെ മറുപടി. പിന്നാലെ മമ്മൂക്ക പറഞ്ഞു, നീ ഇപ്പോള്‍ പറഞ്ഞത്, നീ ചെയ്ത ഒരു വര്‍ക്ക് ജനങ്ങള്‍ കണ്ടില്ല എന്നുള്ളതിന്റെ വിഷമമാണ്. അതായത് നീ അധ്വാനിച്ച് ചെയ്‌തൊരു കാര്യം ജനങ്ങള്‍ കണ്ടില്ല. അങ്ങനെ വിഷമിക്കാന്‍ നിന്നാല്‍ ഒരു കാര്യവുമില്ല. നമ്മുടെയൊക്കകെ എത്ര കണ്ടിട്ടുണ്ടോ അത്രയും തന്നെ ആളുകള്‍ കാണാതെയും ഇരുന്നിട്ടുണ്ട്. അതുകൊണ്ട് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്ത് മുന്നോട്ട് പോവുക. ഓരോന്നും തിരുത്തി തിരുത്തി പോവുക എന്നുള്ളതല്ല. നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ നിലപാട് മാറ്റാതെ പോവുകയാണ് വേണ്ടത്. എന്നെങ്കിലും ഒരിക്കല്‍ ഇതൊരു സകസ്‌സ് പോയിന്റിലെത്തും എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

     പിഷാരടിയുടെ വാക്കുകളിലേക്ക്

    നായകനായി അഭിനയിച്ച കപ്പല്‍ മുതലാളി എന്ന സിനിമയെ കുറിച്ചും പിഷാരടി പറഞ്ഞിരുന്നു. എന്നിലെ അഭിനേതാവിനെ എനിക്ക് അത്ര ഇഷ്ടമല്ല. ഞാന്‍ സംവിധാനം ചെയ്ത സിനിമയില്‍ പോലും ഞാന്‍ അഭിനയിച്ചിട്ടില്ല. കാരണം എന്നെക്കാള്‍ നല്ല കലാകാരന്മാരെ അതില്‍ കിട്ടും എന്നുള്ളത് കൊണ്ടാണ്. സ്വന്തം അഭിനയത്തില്‍ വിശ്വാസമില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് അങ്ങനെ പറഞ്ഞാല്‍ മറ്റൊരും തന്നെ സിനിമയിലേക്ക് വിളിക്കില്ലെന്നായിരുന്നു പിഷാരടിയുടെ ഉത്തരം.

    വീഡിയോ കാണാം

    English summary
    Ramesh Pisharody About Mammootty's Movie Ganagandharvan Scene
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X