»   » രമേശ് പിഷാരടി തമാശക്കാരന്‍ മാത്രമല്ല

രമേശ് പിഷാരടി തമാശക്കാരന്‍ മാത്രമല്ല

Posted By:
Subscribe to Filmibeat Malayalam

മലയാളികളെ സംബന്ധിച്ച് പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമില്ലാത്തയാളാണ് രമേശ് പിഷാരടി. ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച തമാശക്കാരനാണ് രമേശ്.

മിമിക്രിയില്‍ നിന്ന് വന്നതുകൊണ്ട് മിക്കപ്പോഴും തമാശ കഥാപാത്രങ്ങള്‍ മാത്രം ചെയ്തുവന്നിരുന്ന രമേശ് ഇപ്പോള്‍ അത്തരം റോളുകളില്‍ നിന്ന് അല്‍പം മാറിനടക്കാന്‍ തുടങ്ങിയിരിക്കുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും ഇമ്മാനുവലിലും ചെയ്ത കഥാപാത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്.

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ യുവ രാഷ്ട്രീയ നേതാവിന്റെ റോളാണ് രമേശിന്. സംശയങ്ങള്‍ക്കിട നല്‍കാതെ രമേശിന്റെ അഭിനയ ശേഷി പ്രകടമായ കഥാപാത്രമായിരുന്നു അത്. സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് ഇതിലൂടെ രമേശ് തെളിയിച്ചു.

മമ്മൂട്ടി നായകനായ ലാല്‍ ജോസ് ചിത്രം ഇമ്മാനുവലിലും രമേശിന് നെഗറ്റീവ് കഥാപാത്രമായിരുന്നു. ഒരു നടന്‍ പലതരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതെന്ന് രമേശ് പിഷാരടി പറയുന്നു.ഇതുവരെ ചെയ്ത കഥാപാത്രങ്ങളിലൊന്നും തമാശക്ക് വേണ്ടി താന്‍ മനപ്പൂര്‍വ്വം ഒന്നും ചെയ്തിട്ടില്ല. പക്ഷേ ആളുകള്‍ അവ നന്നായി ആസ്വദിച്ചുവെന്നും രമേശ് പറഞ്ഞു.

രമേശ് പിഷാരടി ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിച്ച കപ്പല് മുതലാളി ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. പക്ഷേ അതൊന്നും രമേശിനെ തളര്‍ത്തിയില്ല. സ്റ്റേജ് ഷോകളും സിനിമകളുമായി രമേശ് ഇപ്പോഴും തിരക്കിലാണ്.

Ramesh Pisharody

2007 മുതല്‍ സ്‌റ്റേജ് ഷോകളില്‍ സജീവമായ രമേശ് ഒരു പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയാണ്. സലീം കുമാറിന്റെ മിമിക്രി ട്രൂപ്പിലായിരുന്നു അരങ്ങേറ്റമെങ്കിലും സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ മിമിക്രി അവതരിപ്പിക്കുമായിരുന്നുവെന്ന് രമേശ് പറയുന്നു. മിമക്രി വഴി സിനിമയിലെത്തിയെങ്കിലും മിമിക്രിയെ തള്ളിപ്പറയാന്‍ രമേശ് ഇപ്പോഴും തയ്യാറല്ല. മിമിക്രിയാണ് തന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുകള്‍ ഉണ്ടാക്കിയതെന്നും രമേശ് പറയുന്നു.

അരുണ്‍ കുമാറിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്‌റ്റോടെ നിരവധി മികച്ച കഥാപാത്രങ്ങളുമായി ആളുകള്‍ രമേശിനെ സമീപിച്ചു തുടങ്ങി. ഒരു സ്റ്റേജ് ഷോയിലെ പ്രകടനം കണ്ടാണ് അരുണ്‍ കുമാര്‍ രമേശിനെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലേക്ക് ക്ഷണിച്ചത്.

English summary
The Charming actor and mimicri artist, Ramesh Pisharody is now changing his character type in Malayalam cinema. The role in the film Left Right Left, changed the attitude of the audience towards Ramesh Pisharody.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam