»   » ഉഗ്രൻ ഡയലോഗ്, രണ്ടാമൂഴത്തിന്റെ കിടിലൻ ഫാന്‍ മെയ്ഡ് മോഷന്‍ പോസ്റ്റര്‍, വീഡിയോ കാണാം

ഉഗ്രൻ ഡയലോഗ്, രണ്ടാമൂഴത്തിന്റെ കിടിലൻ ഫാന്‍ മെയ്ഡ് മോഷന്‍ പോസ്റ്റര്‍, വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

മോഹൻലാൽ ആരാധകർ ഇപ്പോൾ കട്ട ത്രില്ലിലാണ്. ഒന്നിനു പിറകെ ഒന്നായി ലാലേട്ടന്റെ മാസ് ചിത്രങ്ങളാണ് ഇനി വരും മാസങ്ങളിൽ പ്രദർശനത്തിനെത്തുന്നത്. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും  മോഹൻലാൽ ആരാധകർ കാത്തിരിക്കുന്നത് മറ്റൊരു ചിത്രത്തിനു വേണ്ടിയാണ്.   മോഹൻലാൽ-ശ്രീകുമാർ മേനോൻ കൂട്ട്കെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിന്. ലാലേട്ടന്റെ മാസ് പ്രകടനം കാത്തിരിക്കുന്ന ആരാധകരെ സങ്കടത്തിലാക്കി പാപ്പരാസികൾ പല കഥകൾ മെനഞ്ഞിരുന്നു.

mohanlal

അർജുൻ കപൂറിന് ഇങ്ങനെയൊരു കാലമുണ്ടായിരുന്നു! പിന്നിൽ ശ്രീദേവി? ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു


എന്നാൽ അതിനുള്ള മറുപടിയുമായി സംവിധായകൻ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത പ്രേക്ഷകരെ ആവേശത്തിലാക്കി രണ്ടാമൂഴത്തിന്റെ ഫാൻസ് മേയ്ഡ് മോഷൻ പോസ്റ്റർ പുറത്തെത്തിറങ്ങിയിട്ടുണ്ട്. എന്തായാലും സംഭവം കലക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ രണ്ടാമൂഴത്തിന്റെ ഫാൻസ് മേയ്ഡ് മോഷൻ ചിത്രം വൈറലായിട്ടുണ്ട്.


എന്റെ മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ! ശ്രീദേവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു...


ഉഗ്രൻ ഡയലോഗ്

മോഷൻ പോസ്റ്ററിൽ താരത്തിന്റെ ശബ്ദത്തിലുള്ള ഡയലോഗുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മോഹൻലാൽ-മുകേഷ് കേന്ദ്ര വേഷത്തിലെത്തിയ ഛായമുഖി എന്ന നാടകത്തിലെ ഡയലോഗുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്തായാലും സിജിൽ ശിവദാസ് നിർമ്മിച്ചിരിക്കുന്ന മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.ഗോസിപ്പുകൾ

വളരെ വിരളമായാണ് മലയാള സിനിമയെ കുറിച്ചുള്ള ഗോസിപ്പുകൾ കേൾക്കുന്നത്. ഗോസിപ്പ് കോളത്തിൽ രണ്ടാമൂഴവും ഇടം പിടിച്ചിരുന്നു. ബ്രഹ്മാണ്ഡ ചിത്രമായ രണ്ടാമൂഴം ഇനി ഉണ്ടാകില്ലെന്നായിരുന്നു വാർത്തകൾ. എന്നാൽ വ്യാജപ്രചരണങ്ങളെ ഖണ്ഡിക്കുംവിധം പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. അടുത്ത വർഷം ജനുവരിയിൽ ചിത്രം ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.വൻ താര നിര

മലയാളികൾ മാത്രമല്ല ലോക സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ വൻ താര നിരയാണ് അണിനിരക്കുന്നത്. മലയാളി താരങ്ങൾക്ക് പുറമേ ഇന്ത്യൻ സിനിമയിൽ നിന്നുള്ള താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷയിലും ചിത്രം നിർമ്മിക്കുന്നുണ്ട്. പിന്നീട് ഇത് മറ്റ് ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെടും.ഓസ്കാർ

ഇന്ത്യയിലേയ്ക്ക് ഓസ്കാർ കൊണ്ടു വരുന്ന നടൻ ചിലപ്പോൾ മോഹൻലാൽ ആയിരിക്കുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ വ്യക്തമാക്കിയിരുന്നു. ഒരു ഒൺലൈൻ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാമൂഴത്തിൽ കൂടിയായിരിക്കു അദ്ദേഹത്തിന് ഓസ്ക്കാർ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.യുദ്ധമല്ല

രണ്ടാമൂഴം എന്ന ചിത്രത്തിൽ യുദ്ധമല്ല പ്രമേയം. ചിത്രം ഒരു ഇമോഷൻ ത്രില്ലറാണെന്നു സംവിധായകൻ കൂട്ടിച്ചേർത്തിരുന്നു. ഭീമൻ എന്ന കഥാപാത്രം മലോകരിൽ നിന്ന് അനുഭവിക്കുന്ന ഒറ്റപ്പെടലും അപമാനവും പരിഹാസവുമാണ് ചിത്രത്തിന്റെ ഇതിവ്യത്തം‌രണ്ടാമുഴം മറ്റൊരു ലെവൽ

രണ്ടാമൂഴം എന്ന ചിത്രം സിനിമ പ്രേമികൾക്ക് ഒരു കാഴ്ച വിസ്മയമായിരിക്കും. ചിത്രം അണിയിച്ചൊരുക്കുന്നത് ലോകസിനിമയിലെ തന്നെ പ്രമുഖർ രംഗത്തെത്തുന്നുണ്ട്. രണ്ടാമൂഴത്തിൽ സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ഡനാണ്. കൂടാതെ ചിത്രത്തിൽ യുദ്ധരംഗങ്ങൾ ഒരുക്കുന്നത് റിച്ചാർഡ് റയോണാണെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്.
വീഡിയോ കണാം

വീഡിയോ കണാം


English summary
randamoozham fanse made motion poster

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam