twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വലിയ സ്ത്രീ വിരുദ്ധന്‍ താനാണെന്ന് രഞ്ജി പണിക്കര്‍, മമ്മൂട്ടി ചിത്രത്തിലൂടെ തന്റെ മകനും അങ്ങനെയായി!

    |

    Recommended Video

    വലിയ സ്ത്രീ വിരുദ്ധന്‍ താനാണെന്ന് രഞ്ജി പണിക്കര്‍

    നടന്‍ എന്നതിലുപരി രഞ്ജി പണിക്കര്‍ ശ്രദ്ധേയനാവുന്നത് തിരക്കഥ എഴുതിയാണ്. മാസ് ഡയലോഗുകളിലൂടെ ശക്തമായ തിരക്കഥകളായിരുന്നു രഞ്ജി പണിക്കര്‍ ഒരുക്കിയിരുന്നത്. ചില സംഭാഷണങ്ങളുടെ പേരില്‍ പലപ്പോഴും പഴികേള്‍ക്കേണ്ടതായിട്ടും താരത്തിന് വന്നിട്ടുണ്ട്. മലയാള സിനിമയിലെ സ്ത്രീവിരുദ്ധത ചര്‍ച്ചകളില്‍ കൂടുതലും ഇരയാക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് രഞ്ജി പണിക്കര്‍.

    3 വര്‍ഷം 13 സിനിമകള്‍! മണികണ്ഠന് കമ്മട്ടിപ്പാടം നല്‍കിയ ഭാഗ്യമിതാ! രാജീവ് രവിയ്ക്ക് നന്ദിയുമായി താരം3 വര്‍ഷം 13 സിനിമകള്‍! മണികണ്ഠന് കമ്മട്ടിപ്പാടം നല്‍കിയ ഭാഗ്യമിതാ! രാജീവ് രവിയ്ക്ക് നന്ദിയുമായി താരം

    ഇപ്പോഴിതാ താന്‍ സംസ്ഥാനത്ത് ഏറ്റവുമധികം അറിയപ്പെടുന്ന സ്ത്രീ വിരുദ്ധരില്‍ ഒരാളാണെന്ന് രഞ്ജി പണിക്കര്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും നായിക നായകന്മാരായിട്ടെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന്റെ നൂറാംദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് രഞ്ജി പണിക്കര്‍ സ്ത്രീ വിരുദ്ധതയെ കുറിച്ച് അഭിപ്രായപ്പെട്ടത്.

    രഞ്ജി പണിക്കരുടെ വാക്കുകള്‍

    രഞ്ജി പണിക്കരുടെ വാക്കുകള്‍

    ഈ കേരള സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധരില്‍ ഒരാളാണ ഞാന്‍. കസബ എന്ന ചിത്രം സംവിധാനം ചെയ്തതിന് ശേഷം കുറച്ച് എന്റെ മകനും പകര്‍ന്ന് എടുത്തിട്ടുണ്ട്. ഈ സ്ത്രീ വിരുദ്ധ പാപത്തിന്റെ കറ കഴുക കളയാന്‍ എന്നെ സഹായിച്ചത് ഓം ശാന്തി ഓശാന, വിജയ് സൂപ്പറും പൗര്‍ണമിയും പോലെയുള്ള സിനിമകളിലെ നല്ല അച്ഛന്‍ കഥാപാത്രങ്ങളാണെന്നും രഞ്ജി പണിക്കര്‍ പറയുന്നു. എന്റെ വീട്ടില്‍ മൂന്ന് ആണ്‍മക്കളാണ്. എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. എന്റെ മകന്‍ ആണ്‍കുട്ടിയാണ്. അത് കൊണ്ട് ഒരു പെണ്‍കുട്ടിയും അച്ഛനും തമ്മിലുള്ള ബന്ധം ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടില്ല.

    അവള്‍ എല്ലാം നഷ്ടപ്പെടുത്തുകയാണ്

    അവള്‍ എല്ലാം നഷ്ടപ്പെടുത്തുകയാണ്

    പെണ്‍കുഞ്ഞ് ഉണ്ടായാല്‍ അവളെ മറ്റൊരു വീട്ടില്‍ പോയി വളാരനുള്ള ആള്‍ എന്ന നിലയില്‍ നമ്മള്‍ പരുവപ്പെടുത്തി എടുക്കുകയാണ്. നീ വേറൊരു വീട്ടില്‍ പോയി വളരാനുള്ളവളാണ്. വേറൊരു അന്തരീക്ഷത്തില്‍ പോയി ജീവിക്കാന്‍ ശീലിക്കണം എന്നാണ് അവളോട് നമ്മുടെ സമൂഹം പറഞ്ഞ് കൊടുക്കുന്നത്. പെണ്‍കുട്ടി വിവാഹം കഴിച്ച് മറ്റൊരു വീട്ടിലെത്തുമ്പോള്‍ അവള്‍ വളര്‍ന്ന സാഹചര്യം, അവള്‍ക്കൊരു മുറിയുണ്ടായിരുന്നെങ്കില്‍ അത്, സ്വന്തമായി ഉണ്ടായിരുന്ന അലമാര, അവളുടെ പുസ്തകങ്ങള്‍, അവള്‍ ശേഖരിച്ച ഓര്‍മ്മകള്‍, ഇതൊക്കെ ഉപേക്ഷിച്ചാണ് മറ്റൊരു വീട്ടിലേക്ക് പോകുന്നത്.

     ജിസ് ജോയിയ്ക്ക് നന്ദി

    ജിസ് ജോയിയ്ക്ക് നന്ദി

    അങ്ങനെ പറഞ്ഞ് അയക്കുക എന്ന സമ്പ്രദായം നമ്മുടെ സമൂഹത്തില്‍ ഉള്ളപ്പോള്‍ മറ്റൊരാളെ സ്‌നേഹിക്കാനും അയാള്‍ക്ക് വിട്ട് കൊടുക്കാനും ഉള്ള അച്ഛന്റെ മനസ് ഈ സിനിമയിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളിലൊന്നാണ്. അങ്ങനെയൊരു മുഹൂര്‍ത്തം നടനെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. അതിന് ജിസ് ജോയിയയ്ക്ക് നന്ദി പറയുന്നു എന്നും രഞ്ജി പണിക്കര്‍ പറുന്നു.

    സ്ത്രീ വിരുദ്ധത

    സ്ത്രീ വിരുദ്ധത

    ഇന്ന് മലയാളക്കര വളരെയധികം ചര്‍ച്ച ചെയ്യുന്ന കാര്യമാണ് സ്ത്രീ വിരുദ്ധത. മമ്മൂട്ടിയുടെ ദി കിംഗ്, സുരേഷ് ഗോപിയുടെ കമ്മീഷ്ണര്‍, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് രഞ്ജി പണിക്കര്‍ ആിയരുന്നു. ഈ സിനിമകളെല്ലാം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം കസബയായിരുന്നു ഇതിന് ഉദ്ദാഹരണം. ചിത്രത്തിലെ മമ്മൂട്ടിയുടെ ഡയലോഗ് ചൂണ്ടി കാണിച്ച് നടി പാര്‍വ്വതിയും രംഗത്ത് എത്തിയിരുന്നു. ഇതിന്റെ പേരില്‍ പാര്‍വ്വതിയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു.

     വിജയ് സൂപ്പറും പൗര്‍ണമിയും

    വിജയ് സൂപ്പറും പൗര്‍ണമിയും

    ഈ വര്‍ഷം മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ വിജയ് സൂപ്പറും പൗര്‍ണമിയും ആണെന്ന് പറയാം. 2019 ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തില്‍ ആസിഫ് അലി ആയിരുന്നു നായകന്‍. ജിസ് ജോയി സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ആസിഫ് അലിയും ജിസും ഒന്നിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എകെ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതിനും അപ്പുറം നല്ല അഭിപ്രായമായിരുന്നു സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്നും ലഭിച്ചത്.

    വമ്പന്‍ താരങ്ങള്‍

    വമ്പന്‍ താരങ്ങള്‍

    മികച്ചൊരു ഫീല്‍ ഗുഡ് മൂവിയാണെന്നുള്ള അഭിപ്രായം സ്വന്തമാക്കിയതോടെ ബോക്സോഫീസിലും നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നു. ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, ദേവന്‍, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, കെപിഎസി ലളിത, ജോസഫ് അന്നക്കുട്ടി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഐശ്വര്യ ലക്ഷ്മിയുടെ കഴിഞ്ഞ മൂന്ന് സിനിമകളിലെക്കാളും വ്യത്യസ്ത കഥാപാത്രമായിരുന്നു ഈ സിനിമയിലെ പൗര്‍ണമി എന്നത്. ആസിഫ് അലിയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബ പ്രേക്ഷകരടക്കം ഏത് പ്രായത്തിലുള്ളവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്നൊരു കഥയാണ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.

    English summary
    Ranji Panicker talks on 100 days of celebration Vijay Superum Pournamiyum
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X