twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യഥാർഥത്തിൽ പൃഥ്വിരാജ് ആയിരുന്നോ അർജുനൻ! ആ ജഗതി-പൃഥ്വി ചിത്രത്തെക്കുറിച്ച് സംവിധായകൻ...

    |

    പൃഥ്വിരാജിനെ നായികനാക്കി 2011 ൽ രഞ്ജിത്ത് ശങ്കർ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് അർജുനൻ സാക്ഷി. പൃഥ്വിരാജിനോടൊപ്പം ആൻ അഗസ്റ്റിൻ,നെടുമുടി വേണു, ജഗതി ശ്രീകുമാർ, മുകേഷ്,വിജയരാഘവൻ,ബിജു മേനോൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ദിലീപ് ചിത്രമായ പാസഞ്ചറിന് ശേഷം രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. സംവിധായകന്റെ ആദ്യം പുറത്തിറങ്ങിയ ചിത്രത്തിന് ഏകദേശം സമാനമായിരുന്നു രണ്ടാമത്തെ ചിത്രമായ അർജുനൻ സാക്ഷിയും . ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിയുമ്പോൾ പൃഥ്വിരാജിന്റെ അർജുനൻ സാക്ഷി വീണ്ടും സോഷ്യൽ മീഡിയയിലും സിനിമകേളങ്ങളിലും ചർച്ച വിഷയമാകുകയാണ്.

    ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ അർജുനന്റ കത്ത സംവിധായക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഈ പൃഥ്വിരാജ് ചിത്രം വീണ്ടും ചർച്ച വിഷയമാകുകയായിരുന്നു. ചിത്രം പുറത്തിറങ്ങിയ 9 വർഷം കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷക്ഷകർക്ക് അറിയേണ്ടത് ആരാണ് അർജുനൻ എന്ന് മാത്രം. ഇപ്പോഴിത ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ . മനോരമ ഓൺലൈൻ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

    റോയ് യും അർജുനനും  തമ്മിലുള്ള  ബന്ധം

    താൻ ഫിറോസ് മൂപ്പൻ കേസിലെ ദൃസാക്ഷിയാണെന്നും, എന്നാൽ നേരിട്ട് പറയാൻ ധൈര്യമില്ലെന്നുള്ള അർജുനൻ സാക്ഷി എന്ന കത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഈ കത്ത് റോയ് എന്ന ചെറുപ്പക്കാരന്റെ ജീവിതം കൂടി മാറ്റി മറിക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി ഒരു സ്ഥലത്ത് നിന്ന് മാറി എത്തിയ ആളാണ് റോയി. അർജുനന് നേരെയുളള വിരലുകൾ എല്ലാം പ്രത്യക്ഷത്തിൽ റോയിലേയ്ക്ക് ചൂണ്ടുകയായിരുന്നു. താൻ അല്ല അർജുനൻ എന്ന് തെളിക്കാനുള്ള ശ്രമങ്ങൾ റോയ് നടത്തുന്നുമുണ്ട്. തുടർന്ന് യഥാർഥ പ്രതിയെ
    കണ്ടെത്താനുള്ള ഉദ്യമത്തിൽ റോയ് കൂടി പങ്കാളിയാവുകയാണ്. സിനിമ അവസാനിക്കുമ്പോഴും ആരാണ് അർജുനൻ എന്നത് ചോദ്യമായ തന്നെ അവശേഷിക്കുകയാണ്.

      പൃഥ്വിരാജ് മാത്രമാണോ

    പൃഥ്വിരാജിന്റെ കഥാപാത്രമായ റോയിയിൽ സംശയത്തിന്റെ വിരൽ ചൂണ്ടുമ്പോഴു മറ്റൊരു ആളുടെ നിഴലും സംശയത്തിന്റെ ദൃഷ്ടി പതിയുന്നുണ്ട്. അത് ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഫിറോസ് മൂപ്പന്റെ പിതാവ് എന്ന കഥാപാത്രത്തിലാണ് സിനിമയുടെ ഒരു ഘട്ടത്തിൽ ജഗതിയുടെ കഥാപാത്രമാണോ അർജുനൻ എന്ന് സംശയിക്കുന്നുണ്ട്. എന്നാൽ ഇവരാരുമല്ല പൊതുജനമാണ് അർജുനൻ എന്ന് പറഞ്ഞ് കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ഇപ്പോഴിത യഥാർഥത്തിൽ അർജുനൻ ആരാണെന്ന് പറയുകയാണ സംവിധായകൻ രഞ്ജിത് ശങ്കർ.

     മൂന്ന്  അർജുനൻ മാർ

    ആദ്യം ചിത്രത്തിൽ മൂന്ന് അർജുനൻ മാരെയാണ് സിനിമയ്ക്ക് ആയി ആലോചിച്ചിരുന്നത്. ഇതിൽ ആദ്യത്തേത് ജഗതി അവതരിപ്പിച്ച കഥാപാത്രം തന്നെയാണ് ഈ കത്ത് എഴുതുന്നത്. കേസ് തെളിയാൻ ഒരു വഴിയുമില്ലാതെ വരുമ്പോഴാണ് ഇങ്ങനെയാരു കത്ത് എഴുതുന്നത്. എന്നാൽ പിന്നീട് ജഗതിയുടെ കഥാപാത്രവും റോയ് യും ആശുപത്രിയിൽ വെച്ച് കണ്ട് മുട്ടുകയും ഈ ദൗത്യം റോയ് ഏറ്റെടുക്കുകയും ചെയ്യുന്നു. ഇരുവരും കണ്ടുമുട്ടുന്ന രംഗത്തോടെയാണ് സിനിമ അവസാനിക്കുന്നതും. മറ്റൊരു വേർഷനിൽ അർജുനന്‍ എന്ന കഥാപാത്രമായി യുവതാരത്തെ കൊണ്ടുവരാനാണ് ആലോചിച്ചത്. പക്ഷേ അവസാനം സിനിമയിൽ കാണുന്നത് പോലെ ചെയ്യുകയായിരുന്നു.

    ഇന്നും  സിനിമ ചർച്ച   വിഷയമാണ്

    വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഈ സിനിമ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ പോസ്റ്റിലൂടെ തെളിഞ്ഞിരിക്കുകയാണ്. കത്തിന് ചുവടെ എത്തിയ ഭൂരിഭാഗം കമന്റും ചോദിക്കുന്നത് ആരാണ് അർജുനൻ എന്നാണ്. എത്ര കാലം കഴിഞ്ഞാലും ഈ ചിത്രം പ്രേക്ഷകർക്കിടയിൽ ഉണ്ടാകുമെന്നുള്ളതിന്റെ തെളിവാണ് ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ച കമന്റുകൾ.

    English summary
    Ranjith Sankar Reveals That Prithviraj And Jagathi Who is Real Arjunan In arjunan sakshi Movie,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X