For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകനാകാനുള്ള സമയമായി: അജുവിന് ഇമേജിന്റെ ഭാരമില്ല, നായകനാക്കിയതിനെ കുറിച്ച് രഞ്ജിത്ത് ശങ്കര്‍

  |

  അജു വര്‍ഗീസ് നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല എന്ന ചിത്രത്തിലൂടെയാണ് അജു നായകനായി എത്തുന്നത്. നേരത്തെ സഫര്‍ എന്ന കഥാപാത്രത്തെയാണ് അജു അവതരിപ്പിക്കുന്നതെന്ന കാര്യം സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

  'കമലയിലെ സഫര്‍ വിശ്വസ്തനാണ്, എന്നാല്‍ അത്യാവശ്യം തരികിടയാണ്.. സാമാന്യം നല്ലൊരു കോഴിയാണ്' എന്നുമായിരുന്നു രഞ്ജിത്ത് ശങ്കര്‍ പറഞ്ഞത്. ഈ വേഷം ആര് ചെയ്യുമെന്ന് ആലോചിച്ചിരുന്ന സമയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനിപ്പോള്‍. ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യം ഫേസ്ബുക്ക് പേജിലൂടെ രഞ്ജിചത്ത് ശങ്കര്‍ തന്നെ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

  സഫറിന്റെ വേഷം ആരു ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ സ്വാഭാവികമായും ഇവിടെയുള്ള നായകന്മാര്‍ തന്നെയാണു മനസിലേക്കു വന്നത്. പക്ഷേ, ഇവരാരും അഭിനയിച്ചാല്‍ അതു വര്‍ക്കൗട്ട് ആവില്ലെന്നു പെട്ടെന്നു തന്നെ എനിക്കു മനസിലായി. ഒരു താരവും അഭിനയിച്ചാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ കഥാപാത്രം വര്‍ക്കൗട്ട് ആവില്ല. തുടക്കം മുതല്‍ ഒടുക്കം വരെ ഈ കഥാപാത്രത്തിന് ഒരുപാട് ഷെയ്ഡ്‌സ് ഉണ്ട്. ആര് അഭിനയിക്കും? എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അപ്പോഴേക്കും എനിക്ക് ഈ സിനിമ ഉണ്ടാക്കണം എന്ന തീവ്രമായ ആഗ്രഹം വന്നിരുന്നു.

  ഒരാളും ഒരിക്കലും ഒരു നായകനായി ചിന്തിക്കാത്ത ആളുകളെ വരെ ആലോചിച്ചു. അവര്‍ക്കുപോലും ഈ ക്യാരക്ടര്‍ വര്‍ക്കൗട്ട് ആകാതെ വന്നു. അങ്ങനെ ഈ സിനിമ ചെയ്യാന്‍ പറ്റില്ല എന്ന് ആലോചിച്ച സമയം. ഞാന്‍ കുറേ പണിപ്പെട്ട് ഉണ്ടാക്കിയ സ്‌ക്രിപ്റ്റാണ്. എങ്ങനെയെങ്കിലും ഇതു ചെയ്യണം. പക്ഷേ, ആരെയും കിട്ടുന്നില്ല. പാസഞ്ചറിലും ഇതേ അവസ്ഥ വന്നിരുന്നു. സത്യനാഥന്‍ എന്ന കഥാപാത്രത്തിനു പറ്റുന്ന ഒരാളും വരുന്നില്ലെന്നു കണ്ട് ഒടുവില്‍ ശ്രീനിയേട്ടനെ ആലോചിച്ചപ്പോള്‍ എല്ലാം ശരിയായി വന്നു.

  ഒരു സുപ്രഭാതത്തിലാണ് ഇതില്‍ അജു വര്‍ഗീസിനെ ആലോചിക്കുന്നത്. അജു ചെയ്താല്‍ ആ കഥാപാത്രം വര്‍ക്കൗട്ട് ആകുമെന്നു തോന്നി. കാരണം അജുവിന് ഇമേജിന്റെ ഭാരമില്ല. സഫര്‍ ഏറെ സിംപിളായ ഒരാളാണ്. എളിമയും ലാളിത്യവും വേണ്ടിടത്തു ഗൗരവവും ഉള്ള ഒരു കഥാപാത്രം. എന്റെ സിനിമകളില്‍ പുണ്യാളന്‍ അഗര്‍ബത്തീസിലാണ് അജു ആദ്യമായി അഭിനയിച്ചത്. അതില്‍ ഒരു നല്ല കഥാപാത്രമായിരുന്നു. സു സു സുധിയില്‍ അഭിനയിച്ചപ്പോള്‍ ആ കഥാപാത്രം അജുവിനെക്കാള്‍ രണ്ടു സ്റ്റെപ് മുകളിലായിരുന്നു.

  പ്രേതത്തില്‍ അഭിനയിച്ചപ്പോള്‍ വീണ്ടും രണ്ടു സ്റ്റെപ് മുകളിലായിരുന്നു അതിലെ കഥാപാത്രം. അതുപോലെ അജു ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളെക്കാള്‍ രണ്ടു സ്റ്റെപ് മുകളിലാണ് ഈ സിനിമയിലെ കഥാപാത്രം. ഈ കഥാപാത്രങ്ങളൊക്കെ അജുവിനു ചെയ്യാന്‍ പറ്റുമെന്ന് എനിക്കു തോന്നിയിരുന്നു. അജുവിന് ഞാന്‍ അപ്പോള്‍ തന്നെ മെസേജ് അയച്ചു. നിനക്കു നായകനാകാനുള്ള സമയമായി, തിരക്കഥ റെഡിയായിട്ടുണ്ട്. അപ്പോള്‍ തന്നെ അജു എന്നെ വിളിച്ചു സംസാരിച്ചു. ഞാന്‍ അയച്ച മെസേജ് അന്നു രാത്രി നിരവധി തവണ വായിച്ചതായി അജു പിറ്റേന്ന് എന്നോടു പറഞ്ഞു. തനിക്കായി അങ്ങനെയൊരു സ്‌ക്രിപ്റ്റ് ഒരാള്‍ എഴുതിയല്ലോ എന്ന് ആലോചിച്ച് അവനു സന്തോഷം തോന്നി. എന്നും സംവിധായകന്‍ പറയുന്നു.

  Recommended Video

  Aju Varghese Exclusive Interview | FilmiBeat Malayalam

  അജു വര്‍ഗീസ് ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നൊരു വേഷമായിരിക്കും കമല എന്ന ചിത്രത്തിലുണ്ടാവുക. സിനിമയുടെ കഥാപശ്ചാതലം എന്താണെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും സ്ത്രീ കേന്ദ്രീകൃതമായൊരു കഥയാണെന്ന സൂചനയുണ്ട്. പഞ്ചാബി മോഡലും തെലുങ്ക് നടിയുമായ റുഹാനി ശര്‍മ ആണ് കമലയില്‍ അജു വര്‍ഗീസിന്റെ നായികയായിട്ടെത്തുന്നത്. നേരത്തെ പഞ്ചാബി, തമിഴ്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള റുഹാനിയുടെ ആദ്യ മലയാള ചിത്രമാണിത്. എന്റെ ഇതുവരെയുള്ള തിരക്കഥകളിലെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രം കമലിയിലെ ആണെന്നാണ് രഞ്ജിത്ത് ശങ്കര്‍ തന്നെ പറഞ്ഞിരിക്കുന്നത്.

  കണ്ടീപ്പാ ഇവന് ഒരു മലയാള ലവര്‍ ഇരുന്തിരിക്ക വേണം! ഭര്‍ത്താവിനെ കുറിച്ച് വെളിപ്പെടുത്തി നടി സ്‌നേഹ

  English summary
  Ranjith Sankar Talks About His Hero Aju Varghese
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X